From Wikipedia, the free encyclopedia
വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുതാണ് ഒണ്ടാറിയോ തടാകം. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്തീർണം 19,500 ച. കി. മീറ്റർ ആണ്. 311 കി. മീറ്റർ നീളത്തിൽ സമുദ്രനിരപ്പിൽനിന്ന് 75 മീറ്റർ ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 244 മീറ്റർ ആയി നിർണയിക്കപ്പെട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയും തെക്കും കിഴക്കും യു. എസ്. സംസ്ഥാനമായ ന്യൂയോർക്കും സ്ഥിതിചെയ്യുന്നു. സുപ്പീരിയർ, മിഷിഗൺ, ഹ്യൂറൺ, ഈറി എന്നീ തടാകങ്ങളിൽ നിന്ന് ജലം വഹിച്ചെത്തുന്ന നയാഗ്രാ നദിയാണ് ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രെന്റ്, യു. എസ്സിലെ ജെനിസി, ഒസ്വിഗോ, ബ്ലാക്ക് എന്നീ നദികൾ ഒണ്ടാറിയോ തടാകത്തിലാണ് പതിക്കുന്നത്.
ഒണ്ടാറിയോ തടാകം | |
---|---|
സ്ഥാനം | വടക്കേ അമേരിക്ക |
ഗ്രൂപ്പ് | മഹാതടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 43.7°N 77.9°W |
Lake type | ഹിമാനി |
പ്രാഥമിക അന്തർപ്രവാഹം | നയാഗ്ര നദി |
Primary outflows | സെന്റ് ലോറൻസ് നദി |
Catchment area | 24,720 ച മൈ (64,000 കി.m2)[1] |
Basin countries | അമേരിക്കൻ ഐക്യനാടുകൾ കാനഡ |
പരമാവധി നീളം | 193 മൈ (311 കി.മീ)[2] |
പരമാവധി വീതി | 53 മൈ (85 കി.മീ)[2] |
Surface area | 7,340 ച മൈ (19,000 കി.m2)[1] |
ശരാശരി ആഴം | 283 അടി (86 മീ)[2][3] |
പരമാവധി ആഴം | 802 അടി (244 മീ)[2][3] |
Water volume | 393 cu mi (1,640 കി.m3)[2] |
Residence time | 6 വർഷം |
തീരത്തിന്റെ നീളം1 | 634 മൈ (1,020 കി.മീ) + 78 മൈ (126 കി.മീ) ദീപുകൾ [4] |
ഉപരിതല ഉയരം | 243 അടി (74 മീ)[2] |
അധിവാസ സ്ഥലങ്ങൾ | ടൊറോണ്ടോ, ഹാമിൽട്ടൺ (ഒണ്ടാരിയോ), റോച്ചെസ്റ്റർ (ന്യൂയോർക്ക്) |
അവലംബം | [3] |
1 Shore length is not a well-defined measure. |
മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗത ക്ഷമമായിരിക്കും. സെയ്ന്റ് ലോറൻസിലൂടെ അറ്റ്ലാന്റിക്ക് സമുദ്രവുമായും ന്യൂയോർക്ക്-ബാർജ് കനൽ വഴി ഗ്രേറ്റ്ലേക്സ് ശൃഖലയിലെ മറ്റു തടകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത് നിരവധി തുറമുഖങ്ങൾ വളർന്നിട്ടുണ്ട്. തടാകത്തീരം പൊതുവെ സുഖരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാർഷിക മേഖലയാണ്. ഫല വർഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത് വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങൾ മിക്കവയും വൻകിട വ്യവസായ കേന്ദ്രങ്ങളാണ്. കാനഡയിലെ ടൊറെന്റോ, ഹമിൽട്ടൺ, കിങ്സ്റ്റൺ, യു. എസ്സിലെ റോച്ച്സ്റ്റർ എന്നിവയാണ് പ്രമുഖ തുറമുഖങ്ങൾ.[5]
ഒണ്ടാറിയോ തടാകം മഹാ തടാകങ്ങളുടെ ഏറ്റവും കിഴക്കേ അറ്റവും ഉപരിതല വിസ്തീർണ്ണത്തിൽ ഈറി തടാകത്തിന്റെ അളവിനെ കവിയുന്നുണ്ടെങ്കിലും (393 ക്യു. മൈൽ, 1,639 ക്യുബിക് കിലോമീറ്റർ) ഇത് ഏറ്റവും ചെറുതുമാണ് (7,340 ചതുരശ്ര മൈൽ, 18,960 ചതുരശ്ര കിലോമീറ്റർ).[1] ലോകത്തിലെ പതിമൂന്നാമത്തെ വലിയ തടാകമാണിത്. ദ്വീപുകൾക്കൂടി ഉൾപ്പെടുമ്പോൾ തടാകത്തിന്റെ തീരത്തിന് 712 മൈൽ (1,146 കിലോമീറ്റർ) നീളമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.