Map Graph

ഒണ്ടാറിയോ തടാകം

വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുതാണ് ഒണ്ടാറിയോ തടാകം. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്തീർണം 19,500 ച. കി. മീറ്റർ ആണ്. 311 കി. മീറ്റർ നീളത്തിൽ സമുദ്രനിരപ്പിൽനിന്ന് 75 മീറ്റർ ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 244 മീറ്റർ ആയി നിർണയിക്കപ്പെട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയും തെക്കും കിഴക്കും യു. എസ്. സംസ്ഥാനമായ ന്യൂയോർക്കും സ്ഥിതിചെയ്യുന്നു. സുപ്പീരിയർ, മിഷിഗൺ, ഹ്യൂറൺ, ഈറി എന്നീ തടാകങ്ങളിൽ നിന്ന് ജലം വഹിച്ചെത്തുന്ന നയാഗ്രാ നദിയാണ് ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രെന്റ്, യു. എസ്സിലെ ജെനിസി, ഒസ്‌‌വിഗോ, ബ്ലാക്ക് എന്നീ നദികൾ ഒണ്ടാറിയോ തടാകത്തിലാണ് പതിക്കുന്നത്.

Read article
പ്രമാണം:Lake_Ontario_3859.jpgപ്രമാണം:Lake-Ontario.svgപ്രമാണം:Toronto_1901b.jpg