ഒഡീഷ
ഇന്ത്യയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ് ഒഡീഷ. മുൻപ് ഈ സംസ്ഥാനം ഒറീസ എന്നാണ് അറിയപ്പെട്ടിരുന്നത്. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. 1936-ൽ ആണ് ഒറീസ്സ എന്നപേരിൽ ബ്രിട്ടീഷ് ഭരണ പ്രവിശ്യ നിലവിൽ വന്നത്. 1948-'49 കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാർത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം ഭുവനേശ്വർ.[9]
ഒഡീഷ (ഒറീസ്സ)
ଓଡ଼ିଶା oṛiśā | ||
---|---|---|
| ||
![]() ഇന്ത്യയിലെ ഒഡീഷയുടെ സ്ഥാനം | ||
![]() ഒഡീഷയുടെ ഭൂപടം | ||
രാജ്യം | ഇന്ത്യ | |
Region | East India | |
Established | 1 April 1936 | |
Capital | ഭുവനേശ്വർ | |
Largest city | ഭുവനേശ്വർ[1] | |
Districts | 30 | |
സർക്കാർ | ||
• ഭരണസമിതി | Government of Odisha | |
• ഗവർണ്ണർ | Ganeshi Lalഗണേഷി ലാൽ | |
• മുഖ്യമന്ത്രി | മോഹൻ ചരൺ മാഞ്ചി (BJP) | |
• Legislature | Unicameral (147 Seats) | |
• Parliamentary constituency | 21Lok Sabha[2] 10Rajya Sabha[3] | |
• High Court | Orissa High Court, Cuttack | |
വിസ്തീർണ്ണം | ||
• ആകെ | 1,55,820 ച.കി.മീ. (60,160 ച മൈ) | |
• റാങ്ക് | 9th | |
ജനസംഖ്യ (2011) | ||
• ആകെ | 4,19,47,358 | |
• റാങ്ക് | 11th | |
• ജനസാന്ദ്രത | 270/ച.കി.മീ. (700/ച മൈ) | |
Demonym | Oriya | |
സമയമേഖല | UTC+05:30 (IST) | |
ISO 3166 കോഡ് | IN-OR | |
HDI | 0.362 (LOW) | |
HDI rank | 22nd (2007-2008)[4] | |
Literacy | 73.45% | |
Official languages | ഒറിയ, ഇംഗ്ലീഷ് | |
വെബ്സൈറ്റ് | odisha.gov.in | |
Symbols of Odisha | ||
Language | Oriya | |
ഗാനം | Bande Utkala Janani | |
നൃത്തം | Odissi | |
Animal | Sambar Deer[5] | |
Bird | Indian Roller[6] | |
Flower | Ashoka[7] | |
Tree | Ashwatha[8] | |
Costume | Sari (women) |
ഭൗതിക ഭൂമിശാസ്ത്രം
ഭൂവിതരണം
തീരദേശ സംസ്ഥാനമായ ഒറീസ അക്ഷാംശം 18 ഡിഗ്രിമുതൽ 23 ഡിഗ്രിവരെയും രേഖാംശം 81 ഡിഗ്രിമുതൽ 88 ഡിഗ്രിവരെയും വ്യാപിച്ചു കിടക്കുന്നു. മഹാനദി വ്യൂഹം ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി നദികൾ ഒറീസയെ ജലസമ്പുഷ്ടമാക്കുന്നു.
ഈ സംസ്ഥാനത്തെ പൊതുവേ നാലു പ്രകൃതി വിഭാഗങ്ങളായി തിരിക്കാം;
- വടക്കും പടിഞ്ഞാറുമുള്ള മലമ്പ്രദേശം
- പൂർവ്വഘട്ടം
- മധ്യ-പശ്ചിമ പീഠപ്രദേശം
- തീരസമതലം
ഇവയിൽ ആദ്യത്തെ മേഖലയാണ് ഒറീസയിലെ ധാതു സമ്പന്ന പ്രദേശം. വിന്ധ്യാനിരകളുടെയും ഗോണ്ട്‌വാന ശിലാക്രമത്തിന്റെയും തുടർച്ചയായ ഈ മേഖല. സമുദ്രതീര ജില്ലകളുടെ പടിഞ്ഞാറെ അതിരിലൂടെ നീളുന്ന പൂർവഘട്ടത്തിന്റെ ഒരു ശാഖ കോരാപട്ട്, ധെങ്കനാൽ, എന്നീ ജില്ലകളിലേക്ക് അതിക്രമിച്ചു കാണുന്നു. ഫൂൽബനി ജില്ലയിലാണ് പൂർവഘട്ടവും വിന്ധ്യാനിരകളും തമ്മിൽ ഒത്തു ചേരുന്നത്. പൂർവഘട്ടം അവിച്ഛിന്നമായ ഗിരിനിരകളല്ല. ഇടവിട്ടു സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലകളാണ് തിരദേശ ജില്ലളിലുള്ളത്. പ്രവഹജലത്തിന്റെ പ്രവർത്തനത്താൽ ശോഷിപ്പിക്കപ്പെട്ട സങ്കീർണവും ദുർഗമവുമായ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിച്ചുള്ളവയാണ് മിക്ക മലകളും. ഇവയ്ക്കിടയിൽ അഗാധമായ ചുരങ്ങൾ സാധാരണമാണ്. ഈ മേഖലകൾ കടൽത്തീരത്തിനു സമാന്തരമായി, ഏതാണ്ട് 100 മീറ്ററോളം ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഇവയുടെ ഉയരം 760 മീറ്ററിൽ താഴെയാണ്. ഘട്ടക്, ധെങ്കനാൽ എന്നീ ജില്ലകളുടെ പടിഞ്ഞാറരികിലുള്ള മണൽക്കല്ലു നിർമിതമായ കുന്നിൻ നിരകൾ കൽക്കരി നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു. തൽധഡ് പ്രദേശത്തു കൽക്കരി ഖനനം നടന്നുവരുന്നു. കിയോൽധഡ്, സംഭല്പൂർ ജില്ലകളിലെ ബാരാക്കഡ് നിരകളിലും അവയ്ക്കുമീതേയുള്ള ശിലാസ്തരങ്ങളിലും കൽക്കരി നിക്ഷേപമുണ്ട്. ഹിമഗിരി, രാംപൂർ എന്നീ കൽക്കരി കേന്ദ്രങ്ങൾ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. (Deomali on Wikimapia).
കോഡ് | ജില്ല | തലസ്ഥാനം | ജനസംഖ്യ് (2001) | വിസ്തൃതി (ച. കി. മീ) | സാന്ദ്രത (ച. കി. മീ.) |
---|---|---|---|---|---|
AN | അങുൽ | അങുൽ | 1,139,341 | 6,347 | 180 |
BD | ബൗധ് | ബൗധ് | 373,038 | 4,289 | 87 |
BH | ബഡ്രക് | ബഡ്രക് | 1,332,249 | 2,788 | 478 |
BL | ബാലംഗീർ | ബാലംഗീർ | 1,335,760 | 6,552 | 204 |
BR | ബർഗർ | ബർഗർ | 1,345,601 | 5,832 | 231 |
BW | ബലേശ്വർ | ബലേശ്വർ | 2,023,056 | 3,706 | 546 |
CU | കട്ടക്ക് | കട്ടക്ക് | 2,340,686 | 3,915 | 598 |
DE | ഡേവ്ഗർ | ഡേവ്ഗർ | 274,095 | 2,781 | 99 |
DH | ധെങ്കനാൽ | ധെങ്കനാൽ | 1,065,983 | 4,597 | 232 |
GN | ഗൻജം | ഛത്രാപൂർ | 3,136,937 | 8,033 | 391 |
GP | ഗജപതി | പാരലഖേമുണ്ടി | 518,448 | 3,056 | 170 |
JH | ജാർസുഗുദ | ജാർസുഗുദ | 509,056 | 2,202 | 231 |
JP | ജയ്പൂർ | ജയ്പൂർ ടൗൺ | 1,622,868 | 2,885 | 563 |
JS | ജഗത്സിംഗ്പൂർ | ജഗത്സിംഗ്പൂർ | 1,056,556 | 1,759 | 601 |
KH | ഖോർധാ | ജട്ടാണി | 1,874,405 | 2,888 | 649 |
KJ | കേണ്ടുജ്ഹാർ | കേണ്ടുജ്ഹാർ | 15,61,990 | 8,240 | 188 |
KL | കാലഹണ്ടി | ഭവാനിപട്ടണം | 1,334,372 | 8,197 | 163 |
KN | ഖന്ധാമാൽ | ഫൂൽബനി | 647,912 | 6,004 | 108 |
KO | കോരാപുട് | കോരാപുട് | 1,177,954 | 8,534 | 138 |
KP | കേന്ദ്രപാറാ | കേന്ദ്രപാറാ | 1,301,856 | 2,546 | 511 |
ML | മൽകൻഗിരി | മൽകൻഗിരി | 480,232 | 6,115 | 79 |
MY | മയൂർബനി | ബരിപാടാ | 2,221,782 | 10,418 | 213 |
NB | നവരംഗപൂർ | നവരംഗപൂർ | 1,018,171 | 5,135 | 198 |
NU | നുവാപാടാ | നുവാപാടാ | 530,524 | 3,408 | 156 |
NY | നയാഗഡ് | നയാഗഡ് | 863,934 | 3,954 | 218 |
PU | പുരി | പുരി | 1,498,604 | 3,055 | 491 |
RA | റായഗഡ് | റായഗഡ് | 823,019 | 7,585 | 109 |
SA | സംബല്പൂർ | സാമ്പല്പൂർ | 928,889 | 6,702 | 139 |
SO | സുബാരൻപൂർ | സുബാരൻപൂർ | 540,659 | 2,284 | 237 |
SU | സുന്തർഗഡ് | സുന്തർഗഡ് | 1,829,412 | 9,942 | 184 |
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.