എ.ആർ. മുരുകദാസ്

From Wikipedia, the free encyclopedia

എ.ആർ. മുരുകദാസ്

പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് എ.ആർ. മുരുകദാസ് എന്ന പേരിൽ അറിയപ്പെടുന്ന മുരുകദാസ് അരുണാചലം.[1][2][3][4] തമിഴ്, തെലുഗു ഭാഷകളിൽ മുരുകദാസ് സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2005 - ൽ സൂര്യ, അസിൻ എന്നിവർ അഭിനയിച്ച ഗജിനി, ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ആമിർ ഖാൻ അഭിനയിച്ച ഗജിനി, 2012 - ൽ വിജയ് അഭിനയിച്ച തുപ്പാക്കി, ഇതിന്റെ ഹിന്ദി റീമേക്കായ അക്ഷയ് കുമാർ അഭിനയിച്ച ഹോളിഡേ: എ സോൽജ്യർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രങ്ങൾ. 2014 - ൽ എ.ആർ. മുരുകദാസിന് കത്തി എന്ന ചലച്ചിത്രത്തിനുവേണ്ടി മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.

വസ്തുതകൾ മുരുകദാസ്, ജനനം ...
മുരുകദാസ്
Thumb
2008 ൽ ഗജനിയുടെ ഒരു പ്രത്യേക പ്രദർശനവേളയിൽ മുരുകദാസ്.
ജനനം
Murugadoss Arunasalam

(1974-09-25) 25 സെപ്റ്റംബർ 1974  (50 വയസ്സ്)
Kallakkurichi, Tamil Nadu, India
തൊഴിൽ(കൾ)
  • Film director
  • screenwriter
  • producer
സജീവ കാലം2001–present
ജീവിതപങ്കാളിRamya (m. 2005)
ബന്ധുക്കൾDileepan (brother)
അടയ്ക്കുക

സ്വകാര്യ ജീവിതം

തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലാണ് മുരുകദാസ് ജനിച്ചത്.[5] അച്ഛന്റെ പേരായ അരുണാചലത്തെ സൂചിപ്പിക്കുന്ന "എ.ആർ" എന്ന പേര് 2001 - ൽ ആദ്യ ചിത്രമായ ദീനയുടെ ചിത്രീകരണ സമയത്താണ് മുരുകദാസ് തന്റെ പേരിനോടൊപ്പം ചേർത്തത്. [2] നിലവിൽ ചെന്നൈയിലെ വിരുഗംപാക്കം എന്ന സ്ഥലത്താണ് മുരുകദാസ് താമസിക്കുന്നത്.[6] ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരുകദാസ്,[2] തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് ഹേബർ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി.[7] മുരുകദാസിന്റെ സഹോദരനായ ദിലീപൻ, മുരുകദാസ് തന്നെ നിർമ്മിച്ച വത്തിക്കുച്ചി എന്ന ചലച്ചിത്രത്തിലൂടെ അഭിനയിക്കാൻ ആരംഭിക്കുകയുണ്ടായി.

ഔദ്യോഗികജീവിതം

കോളേജ് ജീവിതകാലത്ത് മുരുക ദാസ് സാംസ്കാരിക പരിപാടികളിൽ സജീവമായിരുന്നു, പ്രത്യേകിച്ചും മിമിക്രിയിലും ചിത്രരചനയിലും.[8] ജന്മനാട്ടിൽവച്ച് ആഴ്ചയിൽ ഏഴ് ചിത്രങ്ങളെങ്കിലും കാണുവാൻ സമയം കണ്ടെത്തിയ അദ്ദേഹം പിൽക്കാലത്ത് ഒരു സിനിമാഭ്രാന്തനായി മാറുകയും നർമ്മകഥകൾ എഴുതിത്തുടങ്ങുകയും ചെയ്തു. ആനന്ദ വികടനിൽ ഇവ പ്രസിദ്ധീകരിച്ച ശേഷം മുരുക ദാസ് ഒരു കഥാകാരനാകുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി.[9] ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ പഠനം നടത്തവേ അദ്ദേഹം സ്കെച്ച് കോമഡികൾ രചിക്കുകയും അവയിൽ അഭിനയിക്കുകയും ചെയ്തു.[10] കോളേജ് വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിനു ശ്രമിച്ചുവെങ്കിലും നിരാശപ്പെടേണ്ടിവന്നു. എന്നിരുന്നാലും മുരുക ദാസ് ചെന്നൈയിൽത്തന്നെ തുടരുകയും വിവിധ തൊഴിലുകളിലേർപ്പെടുകയും ചെയ്തു. ആദ്യമായി അദ്ദേഹം പി. കലൈമണിയുടെ സഹ എഴുത്തുകാരനായി പ്രവർത്തിക്കുകയും മധുര മീനാക്ഷി എന്ന തമിഴ് ചിത്രത്തിന് സംഭാഷണങ്ങൾ എഴുതുകയും ചെയ്തു. 1997-ൽ രച്ചകൻ എന്ന സിനിമയുടെ പാതിയോളം ഭാഗത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം ഈ രംഗത്തു തന്നെ തുടരുകയും കലുസുകുണ്ടം രാ എന്ന തെലുഗു ചിത്രത്തിന്റെ സഹ സ്ക്രിപ്റ്റ് സംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു.[11] അതിനുശേഷം മുരുകദാസ് കുശി എന്ന ചിത്രത്തിനുവേണ്ടി എസ്. ജെ. സുര്യയുമൊത്ത് പ്രവർത്തിച്ചു.

എസ്. ജെ. സൂര്യ, മുരുക ദാസിനെ അജിത് കുമാറിനു പരിചയപ്പെടുത്തുകയും അങ്ങനെ ആദ്യ സിനിമയായ ധീന സംവിധാനം ചെയ്യാൻ അവസരമൊരുങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങൾ രമണ, ഗജനി, സ്റ്റാലിൻ എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമായ ഗജിനി 2005 ൽ പുറത്തിറങ്ങുകയും ഇതേ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ അദ്ദേഹം ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2008 ഡിസംബർ 25-ന് പുറത്തിറങ്ങിയ ഈ ചിത്രം ബോളിവുഡ് സിനിമകളിൽ 'നൂറു കോടി' ക്ലബ്ബിൽ ഇടം നേടിയ ആദ്യ ബോളിവുഡ് ചിത്രമായിത്തീരുകയും ചെയ്തു. ഗജിനി ഹോളിവുഡ് സിനിമയായ "മെമെന്റോ" യിൽ നിന്നുള്ള രചനാ മോഷണമെന്ന വിവാദമുണ്ടാക്കിയിരുന്നു.[12] അദ്ദേഹത്തിന്റെ അടുത്ത തമിഴ് ഏഴാം അറിവ് 2011 ലെ ദീപാവലി ദിനത്തിൽ പുറത്തിറങ്ങുകയും തമിഴ്നാടിനേക്കാൾ ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ പ്രദർശന വിജയം നേടുകയും ചെയ്തു. ഇക്കാലത്ത് രണ്ടു തമിഴ് ചിത്രങ്ങൾ നിർമ്മിക്കുന്നതിന് ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുമായി മുരുക ദാസ് ഒരു കരാർ ഒപ്പിട്ടിരുന്നു.[13]

2012 ൽ അദ്ദേഹം എസ്. ധനു നിർമ്മിച്ച് വിജയ് നായകനായി അഭിനയിച്ച തുപ്പാക്കി എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുകയും ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണമുളവാക്കുകയും എന്തിരനു ശേഷം കോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തു.[14] നിർമ്മാതാവിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തുപ്പാക്കി 180 കോടിയുടെ കളക്ഷൻ നേടിയിരുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി റിമേക്കായ ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടിയും അദ്ദേഹം സംവിധാനം ചെയ്തു.[15] 2014-ൽ, തന്റെ മുൻ അസിസ്റ്റന്റായിരുന്ന തിരുകുമരൻ സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകാനായി അഭിനയിച്ച മാൻ കറാട്ടെ എന്ന ഫാൻറസി ചിത്രത്തിന്റെ എഴുത്തുകാരനും നിർമ്മാതാവുമായിരുന്നു.

2014-ൽ ലൈക് പ്രൊഡക്ഷൻസ് നിർമ്മിച്ച് വിജയ് നായകനായി പുറത്തിറങ്ങിയ ആക്ഷൻ നാടകീയ ചിത്രം കത്തി സംവിധാനം ചെയ്യുകുയം 2014 ലെ ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഏകദേശം 131 കോടി രൂപയുടെ കളക്ഷൻ നേടുകയും 2014 ലെ കോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിത്തീരുകയും ചെയ്തു. 2016 ൽ സോനാക്ഷി സിൻഹ നായികയായ അകിര സംവിധാനം ചെയ്തു. ഇത് തമിഴ് ചിത്രമായ മൗന ഗുരുവിന്റെ റീമേക്കായിരുന്നു. സമീപകാലത്ത് അദ്ദേഹം മഹേഷ് ബാബു, രാകുൽ പ്രീത് എന്നിവർ അഭിനയിച്ച സ്പൈഡർ എന്ന ചിത്രം സംവിധാനം ചെയ്തു..[16][17] സൺ പിക്ചേഴ്സിന്റെ കലാനിധി മാരൻ നിർമ്മിച്ച സർകാർ എന്ന ചിത്രത്തിലൂടെ അദ്ദേഹം വിജയുമായി ഒരിക്കൽക്കൂടി ഒരുമിക്കുകയും ഈ ചിത്രം 2018 നവംബർ 6 ന് ദീപാവലി ദിനത്തിൽ റിലീസ് ചെയ്യപ്പെടുകുയം ചെയ്തു. ലോകമെമ്പാടുമായി 3000 ത്തിലധികം സ്ക്രീനുകളാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള പ്രദർശന ശാലകളിൽനിന്നായി 270 കോടി രൂപ നേടിയ ഈ ചിത്രം തമിഴ്നാട്ടിലെ പ്രദർശന ശാലകളിൽനിന്നു മാത്രമായി 146 കോടി രുപ നേടുകയും 2018 ലെ മെഗാ ബ്ലോക്ക്ബസ്റ്റർ എന്ന സ്ഥാനം നേടുകയും ചെയ്തു. ബോളിവുഡ് സിനിമകളായ ആലിയാ ഭട്ടിന്റെ റാസി, അക്ഷയ് കുമാറിന്റെ ഗോൾഡ് എന്നിവയുടെ കളക്ഷനുകളെ ഈ സിനിമ മറികടന്നിരുന്നു.

വിവാദം

കത്തി, സർക്കാർ ഉൾപ്പെടെയുള്ള സിനിമകൾ മറ്റു ഭാഷകളിലെ ചിത്രങ്ങളുടെ കഥ കോപ്പിയടിച്ചതായി അദ്ദേഹത്തിനെതിരേ ആരോപണമുണ്ട്.[18][19][20][21][22]

സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷം സിനിമ ഭാഷ സംവിധായകൻ നിർമ്മാതാവ് രചയിതാവ് കുറിപ്പുകൾ
2001 ദീന തമിഴ് അതെ അതെ
2002 Ramana തമിഴ് അതെ അതെ മികച്ച ചിത്രത്തിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ്
മികച്ച് സംഭാഷണ രചയിതാവിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്
2005 ഗജനി തമിഴ് അതെ അതെ മികച്ച ചിത്രത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്.
മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം - തമിഴ്.
2006 സ്റ്റാലിൻ തെലുഗു അതെ അതെ
2008 ഗജനി ഹിന്ദി അതെ അതെ മികച്ച സംവിധായകനുള്ള അപ്സര അവാർഡ് വിജയി.
ഏറ്റവും ഹോട്ടായ പുതിയ നിർമ്മാതാവിനുള്ള സ്റ്റാർഡസ്റ്റ് അവാർഡ്.
മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം.
2011 7 ആം അറിവ് തമിഴ് അതെ അതെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശം.
2012 തുപ്പാക്കി തമിഴ് അതെ അതെ ജനപ്രീതിയുള്ള സംവിധായകനുള്ള വിജയ് അവാർഡ് വിജയി.
മികച്ച സംവിധായകനുള്ള വിജയ് പുരസ്കാര വിജയി.
മികച്ച സംവിധായകനുള്ള SIIMA അവാർഡ് നാമനിർദ്ദേശം.
മികച്ച സംവിധായകനുള്ള എഡിസൺ അവാർ‌ഡ് നാമനിർദ്ദേശം.
മികച്ച, കഥ, തിരക്കഥ എന്നിവയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം.
മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശം - തമിഴ്.
മികച്ച സംവിധായകനു ചെന്നൈ ടൈസം സിനിമാ അവാർഡ് നാമനിർദ്ദേശം.
2014 Holiday: A Soldier Is Never Off Duty ഹിന്ദി അതെ അതെ
2014 മാൻ കരാത്തെ തമിഴ് അതെ കഥ മാത്രം
2014 കത്തി തമിഴ് അതെ അതെ തമിഴിലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാര വിജയി.
പ്രിയസംവിധായകനുള്ള വിജയ് അവാർഡ് വിജയി.
മികച്ച സംവിധായകനുള്ള SIIMA അവാർഡ് നാമനിർദ്ദേശം
മികച്ച സംവിധായകനുള്ള IIFA ഉത്സവം അവാർഡ് നോമിനേഷൻ
മികച്ച കഥയ്ക്കുള്ള വിജയ് അവാർഡിനു നാമനിർദ്ദശം. പ്രഖ്യാപിച്ചു
2016 അകിര ഹിന്ദി അതെ അതെ അതെ
2017 സ്പൈഡർ തെലുഗു/തമിഴ് അതെ അതെ
2018 സർക്കാർ
തമിഴ് അതെ അതെ
2019 അവെഞ്ചേഴ്സ്: എൻഡ് ഗെയിം തമിഴ് അതെ ചിത്രത്തിന്റെ തമിഴ് ഭാഷാ മൊഴിമാറ്റത്തിനു സംഭാഷണം എഴുതുി[23]
2019 രാംഗി തമിഴ് അതെ കഥ മാത്രം
2020 ദർബാർ[24] തമിഴ് അതെ അതെ
അടയ്ക്കുക

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.