ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഋത്വിക് ഘട്ടക് (ബംഗാളി: ঋত্বিক (কুমার) ঘটক, Rittik (Kumar) Ghôţok)(നവംബർ 4, 1925 – ഫെബ്രുവരി 6, 1976) ഒരു ബംഗാളി ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ്. ഘട്ടകിന്റെ ചിത്രങ്ങളെ സത്യജിത്ത് റേ, മൃണാൾ സെൻ തുടങ്ങിയവർ നിർമ്മിച്ച ചിത്രങ്ങളോടൊപ്പം നിലവാരമുള്ളവയാണെന്ന് നിരൂപകർ കരുതുന്നു. ഡാക്കയിൽ ജനിച്ചു. ഇന്ത്യാ-പാകിസ്താൻ വിഭജനത്തെത്തുടർന്ന് കൊൽക്കൊത്ത താമസം മാറ്റി. നാടകരംഗത്ത് വ്യക്തിമുദ്ര പതിച്ചതിനുശേഷമാണ് സിനിമാരംഗത്തേക്കു തിരിഞ്ഞത്. ആർദ്രമായ മനുഷ്യസ്നേഹമാണ് ഘട്ടക്ക് ചിത്രങ്ങളിലെ സ്ഥായിയായ ഭാവം. നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിതദർശനവും ഒത്തുകൂടുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലും എന്ന നിലയ്ക്ക് അനേകം യുവപ്രതിഭകൾക്ക് ശിക്ഷണം നൽകിയ ഘട്ടക്ക് പുതിയ ഇന്ത്യൻ സിനിമയുടെ ആചാര്യന്മാരിലൊരാളാണ്. പദ്മശ്രീ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടു്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.