From Wikipedia, the free encyclopedia
യൂറോപ്പിലെ ദേശീയ ടീമുകൾക്കായി യുവേഫ സംഘടിപ്പിച്ച പതിനാലാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആണ് യൂറോ 2012 എന്നറിയപ്പെടുന്ന 2012 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. പോളണ്ട്, യുക്രെയിൻ എന്നീ രാജ്യങ്ങളിലെ എട്ട് നഗരങ്ങളിലായി 2012 ജൂൺ 8 മുതൽ ജൂലൈ 1 വരെയാണ് ഈ ടൂർണമെന്റ് നടന്നത്. ആദ്യമായിട്ടാണ് ഈ രണ്ട് രാജ്യങ്ങളും യൂറോ കപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനലിൽ ഇറ്റലിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ തുടർച്ചയായ രണ്ടാം തവണ യൂറോ കപ്പ് ജേതാക്കളായി. സ്പെയിനിന്റെ മൂന്നാമത്തെ കിരീടമാണിത്.
Mistrzostwa Europy w piłce nożnej 2012 (in Polish) Чемпіонат Європи з футболу 2012 (in Ukrainian) | |
---|---|
Tournament details | |
Host countries | പോളണ്ട് യുക്രെയിൻ |
Dates | ജൂൺ 8 – ജൂലൈ 1 |
Teams | 16 |
Venue(s) | 8 (in 8 host cities) |
Final positions | |
Champions | സ്പെയ്ൻ (3-ആം കീരിടം) |
Runners-up | ഇറ്റലി |
Tournament statistics | |
Matches played | 31 |
Goals scored | 76 (2.45 per match) |
Attendance | 14,40,896 (46,481 per match) |
Top scorer(s) | Mario Mandžukić Mario Gómez Mario Balotelli Cristiano Ronaldo Alan Dzagoev Fernando Torres (3 ഗോളുകൾ വീതം) |
← 2008 2016 → |
16 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ആതിഥേയ രാജ്യങ്ങൾക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കാൻ 51 രാജ്യങ്ങളാണ് 2010 ഓഗസ്റ്റ് മുതൽ 2011 നവംബർ വരെ യോഗ്യതാ മത്സരങ്ങൾ കളിച്ചത്. 2010 ഫിഫ ലോകകപ്പ് ജയിച്ചതു വഴി സ്പെയിൻ 2013 ഫിഫ കോൺഫെഡറേഷൻസ് കപ്പിന് നേരിട്ട് യോഗ്യത നേടിയത് കാരണം, രണ്ടാം സ്ഥാനക്കാരായ ഇറ്റലിക്കും കോൺഫെഡറേഷൻസ് കപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചു.[1]
|
|
ചെക്ക് റിപ്പബ്ലിക്ക്, റഷ്യ, ഗ്രീസ്, പോളണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കും റഷ്യയും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി
ടീമുകൾ | കളി | ജയം | തോൽവി | സമനില | ഗോൾ വ്യത്യാസം | പോയിന്റ് |
---|---|---|---|---|---|---|
ചെക്ക് റിപ്പബ്ലിക്ക് | 3 | 2 | 1 | 0 | -1 | 6 |
റഷ്യ | 3 | 1 | 1 | 1 | +2 | 4 |
ഗ്രീസ് | 3 | 1 | 1 | 1 | 0 | 4 |
പോളണ്ട് | 3 | 0 | 1 | 2 | -1 | 2 |
ജർമ്മനി, നെതർലാൻഡ്, പോർച്ചുഗൽ, ഡെൻമാർക്ക് എന്നിവരടങ്ങിയ മരണ ഗ്രൂപ്പിൽ നിന്ന് ജർമ്മനിയും പോർച്ചുഗലും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. പന്തയക്കുതിരകളായ് വന്ന നെതർലാൻഡ്സ് എല്ലാ കളിയും തോറ്റു. ഈ ഗ്രൂപ്പിൽ ഒരു സമനിലപോലും ഉണ്ടായില്ല.
ടീമുകൾ | കളി | ജയം | തോൽവി | സമനില | ഗോൾ വ്യത്യാസം | പോയിന്റ് |
---|---|---|---|---|---|---|
ജർമ്മനി | 3 | 3 | 0 | 0 | +3 | 9 |
പോർച്ചുഗൽ | 3 | 2 | 1 | 0 | +2 | 6 |
ഡെൻമാർക്ക് | 3 | 1 | 2 | 0 | -1 | 3 |
നെതർലാൻഡ് | 3 | 0 | 3 | 0 | -3 | 0 |
സ്പെയിൻ, ഇറ്റലി, ക്രൊയേഷ്യ, ഐർലാൻഡ്, എന്നിവരടങ്ങിയ ഗ്രൂപ്പ് സിയിൽ നിന്ന് സ്പെയിനും ഇറ്റലിയും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
ടീമുകൾ | കളി | ജയം | തോൽവി | സമനില | ഗോൾ വ്യത്യാസം | പോയിന്റ് |
---|---|---|---|---|---|---|
സ്പെയിൻ | 3 | 2 | 0 | 1 | +5 | 7 |
ഇറ്റലി | 3 | 1 | 0 | 2 | +2 | 5 |
ക്രൊയേഷ്യ | 3 | 1 | 1 | 1 | +1 | 4 |
ഐർലാൻഡ് | 3 | 0 | 3 | 0 | -8 | 0 |
ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വീഡൻ, യുക്രൈൻ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
ടീമുകൾ | കളി | ജയം | തോൽവി | സമനില | ഗോൾ വ്യത്യാസം | പോയിന്റ് |
---|---|---|---|---|---|---|
ഇംഗ്ലണ്ട് | 3 | 2 | 0 | 1 | +2 | 7 |
ഫ്രാൻസ് | 3 | 1 | 1 | 1 | 0 | 4 |
സ്വീഡൻ | 3 | 1 | 2 | 0 | -1 | 3 |
ഉക്രെയിൻ | 3 | 1 | 2 | 0 | -2 | 0 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.