From Wikipedia, the free encyclopedia
ഫിഫയുടെ നേതൃത്വത്തിൽ നടന്ന പത്തൊൻപതാമത് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റാണ് ഫിഫ ഫുട്ബോൾ ലോകകപ്പ് 2010. 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ദക്ഷിണാഫ്രിക്കയിലാണ് ഇത് നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഒരു ആഫ്രിക്കൻ രാജ്യത്ത് നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ ടീമുകളുള്ള 208 രാജ്യങ്ങളിലെ 204 രാജ്യങ്ങൾ മത്സരിച്ച് 2007 ഓഗസ്ത് മാസം മുതൽ ആരംഭിച്ച മത്സരങ്ങളുടെ അവസാനഘട്ടമായിട്ടാണ് ഈ മത്സരം നടക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ 2008 ഒളിമ്പിക്സിൽ പങ്കെടുത്ത അത്രയും രാജ്യങ്ങൾ തന്നെ ഇവിടെയും മത്സരിക്കുന്നു എന്നു കാണാം.
ദക്ഷിണാഫ്രിക്ക 2010 | |
---|---|
Tournament details | |
Host country | ദക്ഷിണാഫ്രിക്ക |
Dates | 11 ജൂൺ – 11 ജൂലൈ |
Teams | 32 (from 6 confederations) |
Venue(s) | 10 (in 9 host cities) |
Final positions | |
Champions | സ്പെയ്ൻ (1-ആം കീരിടം) |
Runners-up | നെതർലൻഡ്സ് |
Third place | ജെർമനി |
Fourth place | ഉറുഗ്വേ |
Tournament statistics | |
Matches played | 64 |
Goals scored | 145 (2.27 per match) |
Attendance | 31,78,856 (49,670 per match) |
Top scorer(s) | Thomas Müller David Villa Wesley Sneijder Diego Forlán (5 goals)[1] |
← 2006 2014 → |
2010 ജൂലൈ 11-നു് ജോഹന്നാസ്ബർഗ്ഗിലെ സോക്കർ സിറ്റിയിൽ നടന്ന ഫൈനലിൽ ഹോളണ്ടിനെതിരെ അധിക സമയത്തിന്റെ 26-ആം മിനുട്ടിൽ ഇനിയേസ്റ്റ നേടിയ ഒരു ഗോളിലൂടെ സ്പെയിൽ ലോകകപ്പ് 2010 ഫുട്ബോൾ ചാമ്പ്യന്മാരായി. ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്.
ലോകകപ്പ് ഊഴമനുസരിച്ച് ഓരോ കോൺഫെഡറേഷനുകളിലും നടത്തണമെന്ന നയപ്രകാരം (ഈ നയം 2007-ൽ ഉപേക്ഷിച്ചു[2]) 2010 ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളാണ് 2010 ലോകകപ്പിന്റെ ആതിഥേയത്വം നേടുന്നതിനുള്ള ലേലത്തിൽ പങ്കെടുത്തത്.
സഹ-ആഥിതേയത്വം അനുവദിക്കണ്ടതില്ലെന്ന് ഫിഫ കാര്യനിർവാഹക സമിതി തീരുമാനിച്ചത്തിനേത്തുടർന്ന് ടുണീഷ്യ ലേലത്തിൽ നിന്ന് പിന്മാറി. ഔദ്യോഗിക നിബന്ധനകൾ പാലിക്കാത്തതിനാൽ ലിബിയയെ ഒറ്റക്ക് പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു.
ആദ്യ വോട്ടെടുപ്പിനു ശേഷം 2004 മെയ് 15-ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ സൂറിച്ചിൽ നടത്തിയ പത്രസമ്മേളനത്തിൽ ലേല വിജയിയെ പ്രഖ്യാപിച്ചു. 2006 ലോകകപ്പ് ആതിഥേയത്വംനേരിയ വ്യത്യാസത്തിൽ നഷ്ടമായ ദക്ഷിണാഫ്രിക്ക ഇത്തവണ ഈജിപ്റ്റിനേയും മൊറോക്കോയേയും മറികടന്ന് ആതിഥേയത്വത്തിനുള്ള അവസരം നേടി.[3]
വോട്ടെടുപ്പ് ഫലം | |
---|---|
രാജ്യം | വോട്ട് |
ദക്ഷിണാഫ്രിക്ക | 14 |
മൊറോക്കൊ | 10 |
ഈജിപ്റ്റ് | 0 |
2010 ലോകകപ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കുമെന്നുള്ള കിംവദന്തികൾ 2006-2007 കാലയളവിൽ വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു.[4][5] ലോകകപ്പിനു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ ഒരുക്കങ്ങളുടെ ആസൂത്രണം, സംഘാടനം, വേഗം എന്നിവയേക്കുറിച്ച് ഫിഫയുടെ ചില കാര്യനിർവാഹകരും ഫ്രാൻസ് ബെക്കൻബോവർ, ഹോർസ്റ്റ് ആർ. ഷ്മിറ്റ് എന്നിവരുൾപ്പെടെ മറ്റ് ചിലരും ആശങ്കയറിയിച്ചു.[4][6] എന്നാൽ ആതിഥേയർ എന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലുള്ള തങ്ങളുടെ വിശ്വാസം ഫിഫ അധികൃതർ പലതവണ അറിയിച്ചു. പ്രകൃതിക്ഷോഭങ്ങളെന്തെങ്കിലും ഉണ്ടാകുന്നപക്ഷം ഒരു മുൻകരുതലെന്ന നിലയിലാണ് മറ്റൊരു വേദി കണ്ടുവച്ചിരിക്കുന്നതെന്നും മുൻ ലോകകപ്പുകളിലും ഈ സമ്പ്രദായമുണ്ടായിരുന്നെന്നും ഫിഫ പറഞ്ഞു.[7]
യോഗ്യതാമത്സരങ്ങളുടെ നറുക്കെടുപ്പ് 2007 നവംബർ 25-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്നു. 32 ടീമുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ടൂർണമെന്റിന് നേരിട്ട് യോഗ്യത നേടി. മറ്റെല്ലാ ടീമുകളും യോഗ്യതാ മത്സരങ്ങളിലൂടെയാണ് യോഗ്യത നേടിയത്. മുൻ ലോകപ്പുകളിലെല്ലാം, നിലവിലെ ജേതാക്കൾക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നെങ്കിലും ഇത്തവണ 2006-ലെ ജേതാക്കളായ ഇറ്റലിയും യോഗ്യതാ മത്സരങ്ങൾക്കുശേഷമാണ് യോഗ്യത നേടിയത്.
യോഗ്യതാ മത്സരങ്ങൾക്കിടെ ചില വിവാദങ്ങളുണ്ടായി. ഫ്രാൻസും റിപ്പബ്ലിക് ഓഫ് അയർലന്റും തമ്മിലുള്ള രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തിൽ ഫ്രെഞ്ച് നായകൻ തിയറി ഒൻറി കൈകൊണ്ട് പന്ത് തട്ടുകയും അത് ഗോളിലേക്ക് വഴിതെളിക്കുകയും ഫ്രാൻസ് യോഗ്യത നേടുകയും ചെയ്തു. ഈ സംഭവം വളരെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. കളി വീണ്ടും നടത്താനുള്ള അയർലന്റ് ഫുട്ബോൾ അസോസിയേഷന്റെ അഭ്യർത്ഥന ഫിഫ തള്ളി. ലോകകപ്പിൽ 33-ആം മത്സരാർത്ഥിയാക്കുവാനുള്ള അപേക്ഷ അയർലന്റ് പിന്നീട് പിൻവലിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 ടീമുകൾ താഴെ പറയുന്നു.
|
|
|
|
2005-ൽ ലോകകപ്പ് വേദികളായി ബ്ലൂംഫൌണ്ടെയിൻ, കേപ് ടൗൺ, ഡർബൻ, ജൊഹാനസ്ബർഗ് (രണ്ട് വേദികൾ), കിംബർലി, നെൽസ്പ്രൂട്ട്, ഓർക്നി, പൊളോക്വെയ്ൻ, പോർട്ട് എലിസബത്ത്, പ്രിട്ടോറിയ, റസ്റ്റൻബർഗ് എന്നിവിടങ്ങളിലായി 12 നഗരങ്ങൾ സംഘാടകർ തിരഞ്ഞെടുത്തു. പിന്നീട് ഫിഫ 2006 മാർച്ച് 17-ന് ഇത് 10 എണ്ണമായി ചുരുക്കി.[8]
ജൊഹാനസ്ബർഗ് | ഡർബൻ | കേപ് ടൗൺ | ജൊഹാനസ്ബർഗ് | പ്രിട്ടോറിയ |
---|---|---|---|---|
സോക്കർ സിറ്റി | മോസസ് മഭീദ സ്റ്റേഡിയം | കേപ് ടൗൺ സ്റ്റേഡിയം | എലീസ് പാർക്ക് സ്റ്റേഡിയം | ലോഫ്റ്റസ് വെർസ്ഫെൽഡ് സ്റ്റേഡിയം |
26°14′5.27″S 27°58′56.47″E | 29°49′46″S 31°01′49″E | 33°54′12.46″S 18°24′40.15″E | 26°11′51.07″S 28°3′38.76″E | 25°45′12″S 28°13′22″E |
ശേഷി: 91,141 | ശേഷി: 70,000 | ശേഷി: 69,070 | ശേഷി: 62,567 | ശേഷി: 51,760 |
പോർട്ട് എലിസബത്ത് | ബ്ലൂംഫൌണ്ടെയിൻ | പൊളോക്വെയ്ൻ | റസ്റ്റൻബർഗ് | നെൽസ്പ്രൂട്ട് |
നെൽസൺ മണ്ടേല ബേ സ്റ്റേഡിയം | പ്രീ സ്റ്റേറ്റ് സ്റ്റേഡിയം | പീറ്റർ മൊകാബ സ്റ്റേഡിയം | റോയൽ ബാഫോകെങ് സ്റ്റേഡിയം | മബോംബെല സ്റ്റേഡിയം |
33°56′16″S 25°35′56″E | 29°07′02.25″S 26°12′31.85″E | 23°55′29″S 29°28′08″E | 25°34′43″S 27°09′39″E | 25°27′42″S 30°55′47″E |
ശേഷി: 48,000 | ശേഷി: 48,000 | ശേഷി: 46,000 | ശേഷി: 44,530 | ശേഷി: 43,589 |
എല്ലാ സമയവും സൗത്ത് ആഫ്രിക്കൻ സ്റ്റാൻഡേർഡ് സമയത്തിലാണ്(UTC+2)
ചുരുക്ക രൂപങ്ങൾ:
മുന്നിലെത്തുന്ന രണ്ട് ടീമുകൾ (പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത്) പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടും.
ലോകകപ്പ് ടൂർണമെന്റുകളിൽ ഗ്രൂപ്പ് സ്റ്റേജിൽ വിജയികളെ കണ്ടെത്താൻ ഫിഫ താഴെ കാണുന്ന മാനദണ്ഡങ്ങളാണ് മുൻഗണനാക്രമത്തിൽ പാലിച്ചുവരുന്നത്.[9]
|
11 June 2010 | |||
ദക്ഷിണാഫ്രിക്ക | 1-1 | മെക്സിക്കോ | സോക്കർ സിറ്റി, ജോഹന്നാസ്ബർഗ് |
ഉറുഗ്വേ | 0-0 | ഫ്രാൻസ് | കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ |
16 June 2010 | |||
ദക്ഷിണാഫ്രിക്ക | 0-3 | ഉറുഗ്വേ | ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ |
17 June 2010 | |||
ഫ്രാൻസ് | 0-2 | മെക്സിക്കോ | പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ |
22 June 2010 | |||
മെക്സിക്കോ | 0-1 | ഉറുഗ്വേ | റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ് |
ഫ്രാൻസ് | 1-2 | ദക്ഷിണാഫ്രിക്ക | ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ |
|
12 June 2010 | |||
അർജന്റീന | 1-0 | നൈജീരിയ | എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് |
ദക്ഷിണ കൊറിയ | 2-0 | ഗ്രീസ് | നെൽസൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത് |
17 June 2010 | |||
അർജന്റീന | 4-1 | ദക്ഷിണ കൊറിയ | സോക്കർ സിറ്റി, ജോഹന്നാസ്ബർഗ് |
ഗ്രീസ് | 2-1 | നൈജീരിയ | ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ |
22 June 2010 | |||
ഗ്രീസ് | 0-2 | അർജന്റീന | പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ |
നൈജീരിയ | 2-2 | ദക്ഷിണ കൊറിയ | മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ |
|
12 June 2010 | |||
ഇംഗ്ലണ്ട് | 1-1 | യുണൈറ്റഡ് സ്റ്റേറ്റ്സ് | റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ് |
13 June 2010 | |||
Algeria | 0-1 | സ്ലോവേന്യ | പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ |
18 June 2010 | |||
ഇംഗ്ലണ്ട് | 0-0 | Algeria | കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ |
സ്ലോവേന്യ | 2-2 | യുണൈറ്റഡ് സ്റ്റേറ്റ്സ് | എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് |
23 June 2010 | |||
യുണൈറ്റഡ് സ്റ്റേറ്റ്സ് | 1-0 | Algeria | ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ |
സ്ലോവേന്യ | 0-1 | ഇംഗ്ലണ്ട് | നെൽസൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത് |
|
13 June 2010 | |||
ജെർമനി | 4-0 | ഓസ്ട്രേലിയ | മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ |
സെർബിയ | 0-1 | ഘാന | ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ |
18 June 2010 | |||
ജെർമനി | 0-1 | സെർബിയ | നെൽസൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത് |
19 June 2010 | |||
ഘാന | 1-1 | ഓസ്ട്രേലിയ | റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ് |
23 June 2010 | |||
ഓസ്ട്രേലിയ | 2-1 | സെർബിയ | മ്പൊമ്പേല സ്റ്റേഡിയം, നെൽസ്പ്രൂട്ട് |
ഘാന | 0-1 | ജെർമനി | സോക്കർ സിറ്റി, ജോഹന്നാസ്ബർഗ് |
|
14 June 2010 | |||
നെതർലൻഡ്സ് | 2-0 | ഡെന്മാർക്ക് | സോക്കർ സിറ്റി, ജോഹന്നാസ്ബർഗ് |
ജപ്പാൻ | 1-0 | കാമറൂൺ | ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ |
19 June 2010 | |||
നെതർലൻഡ്സ് | 1-0 | ജപ്പാൻ | മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ |
കാമറൂൺ | 1-2 | ഡെന്മാർക്ക് | ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ |
24 June 2010 | |||
ഡെന്മാർക്ക് | 1-3 | ജപ്പാൻ | റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ് |
കാമറൂൺ | 1-2 | നെതർലൻഡ്സ് | കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ |
|
14 June 2010 | |||
ഇറ്റലി | 1-1 | പരാഗ്വേ | കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ |
15 June 2010 | |||
ന്യൂസിലൻഡ് | 1-1 | സ്ലോവാക്യ | റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ് |
20 June 2010 | |||
ഇറ്റലി | 1-1 | ന്യൂസിലൻഡ് | മ്പൊമ്പേല സ്റ്റേഡിയം, നെൽസ്പ്രൂട്ട് |
സ്ലോവാക്യ | 0-2 | പരാഗ്വേ | ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ |
24 June 2010 | |||
പരാഗ്വേ | 0-0 | ന്യൂസിലൻഡ് | പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ |
സ്ലോവാക്യ | 3-2 | ഇറ്റലി | എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് |
|
15 June 2010 | |||
ബ്രസീൽ | 2-1 | ഉത്തര കൊറിയ | എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് |
Ivory Coast | 0-0 | Portugal | നെൽസൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത് |
20 June 2010 | |||
ബ്രസീൽ | 3-1 | Ivory Coast | സോക്കർ സിറ്റി, ജോഹന്നാസ്ബർഗ് |
21 June 2010 | |||
Portugal | 7-0 | ഉത്തര കൊറിയ | കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ |
25 June 2010 | |||
ഉത്തര കൊറിയ | 0-3 | Ivory Coast | മ്പൊമ്പേല സ്റ്റേഡിയം, നെൽസ്പ്രൂട്ട് |
Portugal | 0-0 | ബ്രസീൽ | മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ |
|
16 June 2010 | |||
സ്പെയ്ൻ | 0-1 | സ്വിറ്റ്സർലാന്റ് | മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ |
ഹോണ്ടുറാസ് | 0-1 | ചിലി | മ്പൊമ്പേല സ്റ്റേഡിയം, നെൽസ്പ്രൂട്ട് |
21 June 2010 | |||
ചിലി | 1-0 | സ്വിറ്റ്സർലാന്റ് | നെൽസൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത് |
സ്പെയ്ൻ | 2-0 | ഹോണ്ടുറാസ് | എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്ബർഗ് |
25 June 2010 | |||
സ്വിറ്റ്സർലാന്റ് | 0-0 | ഹോണ്ടുറാസ് | ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ |
ചിലി | 1-2 | സ്പെയ്ൻ | ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ |
പ്രീ ക്വാർട്ടർ ഫൈനലുകൾ | ക്വാർട്ടർ ഫൈനലുകൾ | സെമി ഫൈനലുകൾ | ഫൈനൽ | |||||||||||
26 June – Port Elizabeth | ||||||||||||||
ഉറുഗ്വേ | 2 | |||||||||||||
2 July – ജോഹന്നാസ്ബർഗ് | ||||||||||||||
ദക്ഷിണ കൊറിയ | 1 | |||||||||||||
ഉറുഗ്വേ (pen.) | 1 (4) | |||||||||||||
26 June – Rustenburg | ||||||||||||||
ഘാന | 1 (2) | |||||||||||||
യുണൈറ്റഡ് സ്റ്റേറ്റ്സ് | 1 | |||||||||||||
6 July – കേപ് ടൗൺ | ||||||||||||||
ഘാന (a.e.t.) | 2 | |||||||||||||
ഉറുഗ്വേ | 2 | |||||||||||||
28 June – ഡർബൻ | ||||||||||||||
നെതർലൻഡ്സ് | 3 | |||||||||||||
നെതർലൻഡ്സ് | 2 | |||||||||||||
2 July –പോർട്ട് എലിസബത്ത് | ||||||||||||||
സ്ലോവാക്യ | 1 | |||||||||||||
നെതർലൻഡ്സ് | 2 | |||||||||||||
28 June – ജോഹന്നാസ്ബർഗ് | ||||||||||||||
ബ്രസീൽ | 1 | |||||||||||||
ബ്രസീൽ | 3 | |||||||||||||
11 July – ജോഹന്നാസ്ബർഗ് | ||||||||||||||
ചിലി | 0 | |||||||||||||
നെതർലൻഡ്സ് | 0 | |||||||||||||
27 June – ജോഹന്നാസ്ബർഗ് | ||||||||||||||
സ്പെയ്ൻ (a.e.t.) | 1 | |||||||||||||
അർജന്റീന | 3 | |||||||||||||
3 July – കേപ് ടൗൺ | ||||||||||||||
മെക്സിക്കോ | 1 | |||||||||||||
അർജന്റീന | 0 | |||||||||||||
27 June – Bloemfontein (Match 51) | ||||||||||||||
ജെർമനി | 4 | |||||||||||||
ജെർമനി | 4 | |||||||||||||
7 July – ഡർബൻ | ||||||||||||||
ഇംഗ്ലണ്ട് | 1 | |||||||||||||
ജെർമനി | 0 | |||||||||||||
29 June – പ്രിറ്റോറിയ | ||||||||||||||
സ്പെയ്ൻ | 1 | ലൂസേഴ്സ് ഫൈനൽ | ||||||||||||
പരാഗ്വേ (pen.) | 0 (5) | |||||||||||||
3 July – Johannesburg | 10 July – പോർട്ട് എലിസബത്ത് | |||||||||||||
ജപ്പാൻ | 0 (3) | |||||||||||||
പരാഗ്വേ | 0 | ഉറുഗ്വേ | 2 | |||||||||||
29 June – കേപ് ടൗൺ | ||||||||||||||
സ്പെയ്ൻ | 1 | ജെർമനി | 3 | |||||||||||
സ്പെയ്ൻ | 1 | |||||||||||||
Portugal | 0 | |||||||||||||
26 June 2010 20:30 |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 1 – 2 (a.e.t.) |
ഘാന | Royal Bafokeng Stadium, Rustenburg Attendance: 34,976 Referee: Viktor Kassai (Hungary) |
---|---|---|---|---|
Donovan 62' (pen.) | Report | K. Boateng 5' Gyan 93' |
27 June 2010 16:00 |
ജെർമനി | 4 – 1 | ഇംഗ്ലണ്ട് | Free State Stadium, Bloemfontein Referee: Jorge Larrionda (Uruguay) |
---|---|---|---|---|
Klose 20' Podolski 32' Müller 67', 70' |
Upson 37' |
29 June 2010 16:00 |
പരാഗ്വേ | 0 – 0 (a.e.t.) | ജപ്പാൻ | ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ Attendance: 36,742 Referee: Frank De Bleeckere (Belgium) |
---|---|---|---|---|
Report | ||||
Penalties | ||||
Barreto Barrios Riveros Valdez Cardozo |
5 – 3 | Endō Hasebe Komano Honda |
2 July 2010 20:30 |
ഉറുഗ്വേ | 1 – 1 (a.e.t.) | ഘാന | Soccer City, Johannesburg Attendance: 84,017 Referee: Olegário Benquerença (Portugal) |
---|---|---|---|---|
Forlán 55' | Report | Muntari 45+2' | ||
Penalties | ||||
Forlán Victorino Scotti Pereira Abreu |
4 – 2 | Gyan Appiah Mensah Adiyiah |
3 July 2010 20:30 |
പരാഗ്വേ | 0 – 1 | സ്പെയ്ൻ | Ellis Park Stadium, Johannesburg Attendance: 55,359 Referee: Carlos Batres (Guatemala) |
---|---|---|---|---|
Report | Villa 83' |
11 July 2010 20:30 |
നെതർലൻഡ്സ് | 0 – 1 (a.e.t.) | സ്പെയ്ൻ | Soccer City, Johannesburg Referee: Howard Webb (England)[10] |
---|---|---|---|---|
Report | Iniesta 90+16' |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.