![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/98/Shubun_poster_Toshiro_Mifune.jpg/640px-Shubun_poster_Toshiro_Mifune.jpg&w=640&q=50)
തൊഷീരൊ മിഫൂൻ
From Wikipedia, the free encyclopedia
ജപ്പാൻകാരനായ ഒരു ചലച്ചിത്രനടനാണ് തൊഷീരോ മിഫൂൻ (三船 敏郎 മിഫൂൻ തൊഷീരൊ; ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997)[1]. ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വന്നു. വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ തോഷിറോ മിഫൂൺ അഭിനയിച്ചു[1]. സെവൻ സാമുറായി , ത്രോൺ ഒഫ് ബ്ലഡ്, റെഡ് ബിയെഡ്, ഹിഡൻ ഫോർട്ടസ്, യോജിംബോ, കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ഓഹാറുവിന്റെ ജീവിതം തുടങ്ങിയ ചിത്രങ്ങൾ മിഫൂണിനെ എതിരറ്റവനാക്കി. റെഡ് ബിയെഡിലെയും യോജിംബോയിലെയും അഭിനയം വെനീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് രണ്ട് തവണ നേടിക്കൊടുത്തു[2] . യോജിംബോയുടെ അമേരിക്കൻ പതിപ്പായ എ ഫിസ്റ്റ്ഫുൾ ഒഫ് ഡോളേഴ്സ് കോളെജ് കാമ്പസുകളിൽ ശ്രദ്ധേയമായി. ജോൺ ഫ്രാങ്കൻഹീമറുടെ ഗ്രാൻഡ് പ്രീ (1968) എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിൽ നങ്കൂരമുറപ്പിച്ചു. ഹെൽ ഇൻ പെസിഫിക് റെഡ്സൺ പ്രശസ്തങ്ങളാണ്.
Toshirō Mifune | |||||
---|---|---|---|---|---|
![]() തൊഷീരോ മിഫൂൻ - 1950-ലെ ഷുബുൻ (Scandal) എന്ന ചലച്ചിത്രത്തിന്റെ പരസ്യത്തിൽ (1950) | |||||
ജനനം | 三船 敏郎 | ||||
മറ്റ് പേരുകൾ | Sanchuan Minlang | ||||
തൊഴിൽ | Actor | ||||
സജീവ കാലം | 1947–1995 | ||||
ജീവിതപങ്കാളി(കൾ) | Sachiko Yoshimine (1950-1995) | ||||
Japanese name | |||||
Kanji | 三船 敏郎 | ||||
Hiragana | みふね としろう | ||||
| |||||
വെബ്സൈറ്റ് | http://www.MifuneProductions.co.jp |