From Wikipedia, the free encyclopedia
അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ (用心棒 Yōjinbō ). ഇതൊരു ജിഡായിഗേകി ചലച്ചിത്രമാണ്. ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ ശ്രമിക്കുന്നു.
യോജിംബോ | |
---|---|
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം |
|
കഥ | അകിര കുറോസാവ |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | മസാരു സാറ്റോ |
ഛായാഗ്രഹണം | കാസുവോ മിയാഗാവ |
ചിത്രസംയോജനം | അകിര കുറോസാവ |
സ്റ്റുഡിയോ | ടോഹോ സ്റ്റുഡിയോസ് |
വിതരണം | ടോഹോ |
റിലീസിങ് തീയതി | ഏപ്രിൽ 25, 1961 |
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 110 മിനിട്ടുകൾ |
യോജിംബോയുടെ വൻ വിജയം കാരണം കുറോസാവയുടെ അടുത്ത ചലച്ചിത്രമായ സൻജുറോയുടെ (1962) കഥയിൽ മാറ്റങ്ങൾ വരുത്തി റോണിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തി.[1][2] രണ്ട് ചലച്ചിത്രങ്ങളിലും മോൺ എന്ന മുദ്രയുള്ള കടുത്ത നിറത്തിലുള്ള കീറ കിമോണോയാണ് റോണിൻ ധരിക്കുന്നത്.
1860 കളിൽ ടോകുഗാവ ഷോഗണേറ്റിന്റെ[lower-roman 1] അവസാന വർഷങ്ങളിൽ ഒരു റോണിൻ (യജമാനനില്ലാത്ത സമുറായി) ജപ്പാനിലൂടെ അലഞ്ഞുനടക്കുകയാണ്. ഒരു സ്ഥലത്തുവച്ച് പ്രായമായ ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ മകൻ രണ്ട് ഗാങ്ങുകൾ തമ്മിൽ യുദ്ധം നടക്കുന്ന ഒരു ടൗണിലേയ്ക്ക് ഒളിച്ചോടിയ കാര്യം സംസാരിക്കുന്നത് ഇദ്ദേഹം കേൾക്കുന്നു. റോണിൻ ആ നഗരത്തിലേയ്ക്ക് പോകുന്നു. അവിടത്തുകാർ ഇദ്ദേഹത്തോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുന്നു.
ദുർബലരായ കക്ഷിയായ സൈബേയിയോട് തന്നെ അവരുടെ ഭാഗത്ത് നിയമിക്കാൻ ഇദ്ദേഹം പ്രേരിപ്പിക്കുന്നു. ഉഷിറ്റോരയുടെ മൂന്നുപേരെ കൊന്നുകൊണ്ടാണ് ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുന്നത്. സൈബേയി ഉഷിടോറയോട് യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നു. പക്ഷേ ഇതിനുശേഷം തന്നെ കൊല്ലാനാണ് പദ്ധതിയെന്ന് സൻജുറോ മനസ്സിലാക്കുന്നു. യുദ്ധത്തിന് മുൻപ് ഒരു എഡോ ഉദ്യോഗസ്ഥൻ വരുന്നത് രണ്ടു കക്ഷികളും പിന്മാറാനിടയാക്കുന്നു.
ഉഷിറ്റോരയുടെയും സൈബേയിയുടെയും ഭാഗത്താണ് താൻ എന്ന ധാരണയുണ്ടാക്കുന്നതരത്തിലാണ് സൻജുറോ പെരുമാറുന്നത്.
ഉഷിറ്റോറ സൈബേയിയെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാൻ തീരുമാനിക്കുമ്പോൾ സൻജുറോ രക്ഷപെടുന്നു. സൈബേയിയും കുടുംബവും കൊലചെയ്യപ്പെടുന്നു. പരിക്കേറ്റ സൻജുറോ ഒരു സെമിത്തേരിയിൽ വച്ച് സൗഖ്യപ്പെടുന്നു. പട്ടണത്തിൽ തിരിച്ചെത്തുന്ന ഇദ്ദേഹം ഉഷിറ്റോരയെയും ആൾക്കാരെയും കൊല്ലുന്നതിൽ വിജയിക്കുന്നു. ഒരാളെമാത്രമാണ് സൻജുറോ രക്ഷപെടാൻ അനുവദിക്കുന്നത്.
1942 ലെ ഫിലിം നോഹ്വ ക്ലാസ്സിക്കായ ദ ഗ്ലാസ്സ് കീ എന്ന ചലച്ചിത്രമാണ് യോജിംബോ എന്ന ചിത്രമുണ്ടാക്കുവാൻ പ്രേരണയായത് എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.[3][4]
എന്താണ് പേരെന്ന് ചോദിക്കുമ്പോൾ റോണിൻ മൾബെറി തോട്ടത്തിലേയ്ക്ക് നോക്കിക്കൊണ്ട് "കുവാബറ്റാകെ സൻജുറോ" എന്ന് ഉത്തരം നൽകുന്നുണ്ട്. കുവാബറ്റാകെ എന്നാൽ മൾബെറി എന്നാണർത്ഥം. "പേരില്ലാത്ത മനുഷ്യൻ" എന്ന നായകസങ്കൽപ്പത്തിന്റെ ഒരു ഉദാഹരണമാണിത്. [5]
യോജിംബോയിൽ അഭിനയിച്ച പല അഭിനേതാക്കളും (തോഷിറോ മിഫ്യൂണെ, തകാഷി ഷിമ്യൂറ, തത്സുയ നകഡായി എന്നിവർ ഉദാഹരണം) കുറസോവയുടെ മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [6]
വൈകി വന്നതിന് ഒരു ദിവസം കുറസോവ മിഫ്യൂണെയെ ശാസിച്ച ശേഷം അദ്ദേഹം എല്ലാ ദിവസവും 6:00 മണിയോടെ മേക്കപ്പ് ധരിച്ച് ഷൂട്ടിംഗിന് തയ്യാറായിരിക്കും.[7]
ക്യാമറാമാനായ കാസുവോ മിയാഗാവയോടൊപ്പം കുറാസോവ ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണിത്.[8] വാൾപ്പയറ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത് യോഷിയോ സുഗിനോ, റിയു കുസേ എന്നിവരാണ്.[9]
എമ്പയർ മാഗസിന്റെ ഏറ്റവും മികച്ച 500 ചിത്രങ്ങളുടെ പട്ടികയിൽ യോജിംബോ 95ആം സ്ഥാനത്തായിരുന്നു.[10] ചിതം മികച്ച കോസ്റ്റ്യൂം ഡിസൈനിന്റെ ഒസ്കാർ പുരസ്കാരങ്ങൾക്കായി നിർദ്ദേശിക്കപ്പെടുകയുണ്ടായി.
ജപ്പാനിലും പാശ്ചാത്യ രാജ്യങ്ങളിലും യോജിംബോ പല കലാരൂപങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.
1964-ൽ യോജിംബോ എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ് എന്ന പേരിൽ ഇംഗ്ലീഷിൽ റിമേക്ക് ചെയ്തു. ക്ലിന്റ് ഈസ്റ്റ്വുഡ് പേരില്ലാത്ത മനുഷ്യനായി പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രമായിരുന്നു ഇത്. കുറോസാവയുടെ ചിത്രത്തിന്റെ അവകാശം നേടാൻ ലിയോണിന് സാധിക്കാതിരുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മൂന്ന് വർഷം താമസിക്കുകയുണ്ടായി.
ജാങ്കോ എന്ന ചിത്രവും ഈ കഥയെ ആസ്പദമാക്കി ഉണ്ടാക്കിയതാണ്.[11][12][13]
1970ലെ സാടോയിച്ചി മീറ്റ്സ് യോജിംബോ എന്ന ചിത്രം മിഫ്യൂണെയെ റോണിനോട് സാമ്യമുള്ള കഥാപാത്രമായി അവതരിപ്പിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.