ചൈന
കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന (/ˈtʃaɪnə/; ചൈനീസ്: 中国; പിൻയിൻ: Zhōngguó (ഔദ്യോഗിക നാമം: പീപ്പിm / From Wikipedia, the free encyclopedia
കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന (ചീന) (/ˈtʃaɪnə/ ⓘ; ചൈനീസ്: 中国; പിൻയിൻ: Zhōngguó (ഔദ്യോഗിക നാമം: പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന.) (PRC). ഏതാണ്ട് 1.3 ശതകോടി ആളുകൾ വസിക്കുന്ന ചൈന മുമ്പ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്നു. ഇന്ന് ചൈനയേക്കാൾ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ചൈന 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്. കരപ്രദേശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ചൈന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ [14] രാജ്യവുമാണ്. വിയറ്റ്നാം, ലാവോസ്, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ് ചൈനയുടെ അയൽരാജ്യങ്ങൾ. 1949-ൽ നിലവിൽ വന്നതുമുതൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യമാണ് ചൈനയിൽ[15].
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന 中华人民共和国 ചൊങ്ഹുവ ഴെൻമിൻ ഗൊങ്ഹെഗ്വൊ | |
---|---|
ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശം കടുത്ത ചുവപ്പ് നിറത്തിൽ. അവകാശപ്പെടുന്നതും എന്നാൽ നിയന്ത്രണമില്ലാത്തതുമായ പ്രദേശങ്ങൾ ഇളം ചുവപ്പ് നിറത്തിൽ. | |
തലസ്ഥാനം | ബീജിങ് |
വലിയ നഗരം | ഷാങ്ഹായ്[1][2] |
ഔദ്യോഗിക ഭാഷകൾ | ആധുനിക സ്റ്റാന്റേർഡ് മാന്ദരിൻ[3] |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | മംഗോളിയൻ, ടിബറ്റൻ, ഉയിഗുർ, ഝുവാങ്, ഇതര ഭാഷകളും |
Official written language | വെർണാക്കുലർ ചൈനീസ് |
ഔദ്യോഗിക ലിപി | ലളിതപ്പെടുത്തിയ ചൈനീസ്[3] |
വംശീയ വിഭാഗങ്ങൾ | 91.51% ഹാൻ;[4] 55 recognised minorities |
നിവാസികളുടെ പേര് | ചൈനീസ് |
ഭരണസമ്പ്രദായം | Nominally സോഷ്യലിസ്റ്റ് കമ്പോള സമ്പദ്വ്യവസ്ഥ, ഏക പാർട്ടി ഭരണം[5][a] |
ഷി ജിൻപിങ് | |
• പ്രീമിയർ | ലി ക്വിയങ് |
• കോൺഗ്രസ് ചെയർമാൻ | Zhang Dejiang |
• കോൺഫറൻസ് ചെയർമാൻ | Yu Zhengsheng |
നിയമനിർമ്മാണസഭ | ദേശീയ പീപ്പിൾസ് കോൺഗ്രസ് |
സ്ഥാപനം | |
• ചൈനയുടെ ഏകീകരണം ചിൻ രാജവംശത്തിന്റെ നേതൃത്വത്തിൽ | 221 ബിസി |
• റിപ്പബ്ലിക്ക് സ്ഥാപിതമായി | 1 ജനുവരി 1912 |
• പീപ്പിൾസ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു | 1 ഒക്ടോബർ 1949 |
• ആകെ വിസ്തീർണ്ണം | 9,640,821 km2 (3,722,342 sq mi)[c] അഥവാ 9,671,018 km² [c] (3ആം/4ആം) |
• ജലം (%) | 2.8[d] |
• 2011 estimate | 1,347,350,000[4] (1ആം) |
• 2010 census | 1,339,724,852[6] (1ആം) |
• ജനസാന്ദ്രത | 139.6/km2 (361.6/sq mi) (81ആം) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $11.299 ട്രില്യൺ[7] (2ആം) |
• പ്രതിശീർഷം | $8,382[7] (91ആം) |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $7.298 ട്രില്യൺ[7] (2ആം) |
• Per capita | $5,413[7] (90ആം) |
ജിനി (2007) | 41.5[8] Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.663[9] Error: Invalid HDI value · 89ആം |
നാണയവ്യവസ്ഥ | റെന്മിംബി (യുവാൻ) (¥) (CNY) |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
തീയതി ഘടന | yyyy-mm-dd or yyyy年m月d日 (CE; ഏ.ഡി.-1949) |
ഡ്രൈവിങ് രീതി | വലത്തുവശത്ത്, ഹോങ്കോങിലും മക്കാവുവിലുമൊഴിച്ച് |
കോളിംഗ് കോഡ് | +86[c] |
ഇൻ്റർനെറ്റ് ഡൊമൈൻ | .cn[c] .中國[10] .中国 |
a. ^ Simple characterizations of the political structure since the 1980s are no longer possible.[11]
b. ^ Hu Jintao also holds three other concurrent positions: General Secretary of the Communist Party of China and Chairman of the Central Military Commission for both state and party.[12] c. ^ 9,598,086 km2 (3,705,842 sq mi) excludes all disputed territories. |