മധ്യേഷ്യൻ ഭാഷ From Wikipedia, the free encyclopedia
ഒരു തുർക്കിക് ഭാഷയാണ് ഉയ്ഗൂർ - (Uyghur: ئۇيغۇر تىلى, Уйғур тили, Uyghur tili, Uyƣur tili or ئۇيغۇرچە, Уйғурчә, Uygurche, Uyƣurqə).[4][5] ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങ് ഉയ്ഗൂറിലെ ജനങ്ങളാണ് ഈ ഭാഷ മുഖ്യമായും ഉപയോഗിക്കുന്നത്. കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഉയ്ഗൂർ ഭാഷ സംസാരിക്കുന്ന ജനങ്ങൾ വസിക്കുന്നുണ്ട്. സിൻജിയാങ് ഉയ്ഗൂർ സ്വയം ഭരണപ്രദേശത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉയ്ഗൂർ. എട്ടു മുതൽ പതിനൊന്ന് ദശലക്ഷം ജനങ്ങൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഭാഷ വ്യാപകമായി സാമൂഹിക, ഔദ്യോഗിത മേഖലകളിലും അച്ചടി, റേഡിയോ, ടെലിവിഷൻ എന്നി മാധ്യമങ്ങളിലും ഉപയോഗിക്കുന്നുണ്ട്. തുർക്കിക് ഭാഷകളിലെ കർലുക് ശാഖയിൽ പെട്ടതാണ് ഉയ്ഗൂർ. ഉസ്ബെക് ഭാഷയും ഈ വിഭാഗത്തിൽപെട്ടതാണ്. മറ്റു പല തുർക്കിക് ഭാഷകളേയും പോലെ ഉയ്ഗൂർ ഭാഷയ്ക്കും സ്വര യോജിപ്പും പദയോജിപ്പുകളുമുണ്ട്, വ്യാകരണ ലിംഗഭേദവും ക്രിയയുടെ വർഗ്ഗീകരണവും കുറവാണ് ഉയ്ഗൂർ ഭാഷയ്ക്ക്. സബ്ജക്ട് - ഒബ്ജക്ട് - വെർബ് എന്ന ക്രമത്തിൽ ആണ് പദവിന്യാസം. ആധുനിക അറബി പദോൽപത്തിയിൽ നിന്ന് എഴുത്ത് സമ്പ്രാദായമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അങ്ങനെയാണങ്കിലും ചരിത്രപരമായ ആവശ്യങ്ങൾക്കും സഹായക ക്രിയകൾ എഴുതാനും ചൈനയിൽ മാത്രം മറ്റു എഴുത്തു രീതികളും ഉപയോഗിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഉയ്ഗൂർ അറബിക് അക്ഷരമാല എല്ലാ സ്വരാക്ഷരങ്ങളും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലാണങ്കിലും ലാറ്റിൻ, സിറിലിക് അക്ഷരമാലകളും ഉയ്ഗൂർ ഭാഷയിൽ ഉപയോഗിക്കുന്നുണ്ട്. അറബിക്, ലാറ്റിൻ അക്ഷരമാലകൾ 32ആണ്.
ഉയ്ഗൂർ | |
---|---|
ئۇيغۇرچە / ئۇيغۇر تىلى | |
ഉച്ചാരണം | [ʊjʁʊrˈtʃɛ], [ʊjˈʁʊr tili] |
ഉത്ഭവിച്ച ദേശം | Xinjiang, China |
സംസാരിക്കുന്ന നരവംശം | Uyghur |
മാതൃഭാഷയായി സംസാരിക്കുന്നവർ | 10.4 million (2010 census)[1] |
Turkic
| |
പൂർവ്വികരൂപം | Karakhanid
|
Arabic (Uyghur alphabet) Latin script Cyrillic script | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | China
|
Regulated by | Working Committee of Ethnic Language and Writing of Xinjiang Uyghur Autonomous Region |
ഭാഷാ കോഡുകൾ | |
ISO 639-1 | ug |
ISO 639-2 | uig |
ISO 639-3 | uig |
ഗ്ലോട്ടോലോഗ് | uigh1240 [3] |
Geographical extent of Uyghur in China | |
മധ്യ തുർക്കിക് ഭാഷകളിലെ കർലുക് ഭാഷാ കുടുംബത്തിൽ പെട്ടതാണ് ഉയ്ഗൂർ, ഉസ്ബെക് ഭാഷകൾ. ആധുനിക ഉയ്ഗൂർ ഭാഷ പഴയ ഉയ്ഗൂർ ഭാഷാ വംശത്തിൽ പെട്ടതല്ലെന്നാണ് കഗൻ അറിക് എഴുതുന്നത്. ആധുനിക ഉയ്ഗൂർ ഭാഷ മധ്യാഷ്യയിലെ ട്രാൻസോക്ഷ്യാന ഭരിച്ചിരുന്ന കാര ഖാനിദ് ഖനാറ്റെ എന്ന തുർക്കിക് രാജപരമ്പരക്കാർ സംസാരിച്ചിരുന്ന ഉയ്ഗൂർ ഭാഷയുടെ വംശപരമ്പരയിൽ ഉൾപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. [6] ജെറാൾഡ് ക്ലൗസൺ പറയുന്നത്, പാശ്ചാത്യ ഉയ്ഗൂർ പഴയ ഉയ്ഗൂർ ഭാഷയുടെ പിൻഗാമിയാണെന്നാണ്. ഇതിനെ നിയോ ഉയ്ഗൂർ എന്നും വിളിക്കുന്നു. ആധുനിക ഉയ്ഗൂർ ഭാഷ പഴയ ഉയ്ഗൂറിന്റെ പിൻഗാമിയല്ലെന്നും എന്നാൽ, ഇത് സകാനി ഭാഷയുടെ പിൻഗാമിയാണെന്നുമാണ് തുർക്കി ഭാഷാ പണ്ഡിതനായ മഹ്മൂദ് അൽ കശ്ഗരി പറയുന്നത്.[7] ആധുനിക ഉയ്ഗൂർ ഭാഷയും പാശ്ചാത്യൻ ഉയ്ഗൂർ ഭാഷയും പൂർണ്ണായും വ്യത്യസ്ത തുർക്കിക് ഭാഷാ കുടുംബത്തിൽ നിന്ന് വരുന്നതാണെന്നാണ് ഫ്രഡറിക് കൊയിനോയുടെ അഭിപ്രായം. യഥാക്രമം, തെക്കുകിഴക്കൻ തുർക്കിക് ഭാഷയിൽ (ആധുനിക ഉയ്ഗൂർ) നിന്നും വടക്ക് കിഴക്കൻ തുർക്കിക് ഭാഷകളിൽ (പാശ്ചാത്യൻ ഉയ്ഗൂർ) നിന്നുമാണ് ഇവ വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. [8][9] പാശ്ചാത്യൻ ഉയ്ഗൂർ ഭാഷ ഭൂമിശാസ്ത്രപരമായി സൈബീരിയയോട് അടുത്താണ്. ഇവ കൂടുതലായി സൈബീരിയൻ തുർക്കിക് ഭാഷകളോടാണ് അടുത്ത് ബന്ധപ്പെട്ടിരിക്കുന്നത്. [10] കശ്ഗാറിലാണ് തുർക്കിക് ഭാഷകൾ സംസാരിച്ചിരുന്നത്. കാരാ ഖാനിദ് രാജവംശം ഉപയോഗിച്ചിരുന്നത് കർലുക് ഭാഷയാണ്, പഴയ ഉയ്ഗൂർ ആയിരുന്നില്ലെന്നാണ് റോബർട്ട് ഡാൻകോഫിന്റെ വാദം. [11]
തുർക്കിക് ഭാഷാ കുടുംബത്തിലെ കർലുക് ശാഖയിലാണ് ഉയ്ഗൂർ ഭാഷ ഉൾപ്പെടുന്നത്. ഇത് അയ്നു ഭാഷ, ലോപ് ഭാഷ, ഇലി തുർക്കി ഭാഷ എന്നിവയുമായാണ് കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത്. നിലവിൽ പ്രയോഗതതില്ലാത്ത തുർക്കിക് ഭാഷയായ ജഗതയ്, ഉസ്ബെക് എന്നിവയുമായും വിദുര ബന്ധമുള്ള ഭാഷയാണ് ഉയ്ഗൂർ ഭാഷ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.