പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അർത്ഥം.
പത്മശ്രീ (പത്മ ശ്രീ) | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | Civilian | |
വിഭാഗം | ദേശീയം | |
നിലവിൽ വന്നത് | 1954 | |
ആദ്യം നൽകിയത് | 1954 | |
അവസാനം നൽകിയത് | 2013 | |
ആകെ നൽകിയത് | 2336 | |
നൽകിയത് | ഭാരത സർക്കാർ | |
അവാർഡ് റാങ്ക് | ||
പത്മ ഭൂഷൺ ← പത്മശ്രീ (പത്മ ശ്രീ) → none |
ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗരി ലിപിയിൽ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.
1960-ൽ ഡോക്റ്റർ എം. ജി. രാമചന്ദ്രൻ ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ ഹിന്ദിയിൽ ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
ഫെബ്രുവരി 2010 വരെ 2336 വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.