അമേരിക്കൻ ബഹുരാഷ്ട്ര വിനോദ കമ്പനി From Wikipedia, the free encyclopedia
നെറ്റ്ഫ്ലിക്സ് 1997 ഓഗസ്റ്റ് 29-ന് സ്കോട്ട്സ് വാലി, കാലിഫോർണിയയിൽ റീഡ് ഹസ്റ്റിംഗ്സ്, മാർക്ക് റാൻഡോൾഫ് എന്നിവർ ചേർന്ന് നിർമിച്ച ഒരു അമേരിക്കൻ വിനോദ കമ്പനിയാണ്. മെയിൽ വഴി ഡി.വി.ഡി യൊ ഓൺലൈനായോ മീഡിയ സ്ട്രീമിങ് വീഡിയോ ഓൺ ഡിമാൻഡ് എന്നീ സേവനങ്ങളിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.2013-ൽ നെറ്റ്ഫ്ലിക്സ് ഫിലിം നിർമ്മാണത്തിലൊട്ടും ടെലി ഫിലിം നിർമ്മാണത്തിലൊട്ടും, ഓൺലൈൻ വിതരണത്തിലോട്ടും വിപുലീകരിച്ചു.
വിഭാഗം | പബ്ലിക് |
---|---|
Traded as | |
സ്ഥാപിതം | ഓഗസ്റ്റ് 29, 1997[1] in സ്കോട്ട്സ് വാലി, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക |
ആസ്ഥാനം | ലോസ് ഗെറ്റോസ്, കാലിഫോർണിയ , |
സേവന മേഖല | ലോകവ്യാപകം (ചൈന, ക്രിമിയ, ഉത്തര കൊറിയ, സിറിയ ഒഴിച്ച്)[2] |
ഉടമസ്ഥൻ(ർ) | റീഡ് ഹേസ്റ്റിംഗ്സ് [3] |
സ്ഥാപകൻ(ർ) |
|
പ്രധാന ആളുകൾ |
|
വ്യവസായ തരം | വിനോദം |
ഉൽപ്പന്നങ്ങൾ |
|
സേവനങ്ങള് |
|
വരുമാനം | US$8.83 billion (2016)[4] |
Operating income | US$380 million (2016)[4] |
Net income | US$187 million (2016)[4] |
മൊത്തം ആസ്തി | US$13.6 billion (2016)[4] |
Total equity | US$2.7 billion (2016)[4] |
ഉദ്യോഗസ്ഥർ | 3,500 (2015)[4] |
Divisions | Domestic Streaming International Streaming Domestic DVD[5] |
അനുബന്ധ കമ്പനികൾ |
|
യുആർഎൽ | netflix.com |
അലക്സ റാങ്ക് | 36[6] |
അംഗത്വം | അവിശ്യമാണ് |
ഉപയോക്താക്കൾ |
|
നിജസ്ഥിതി | സജീവം |
ഡിവിഡിയുടെ വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം പിന്തുടർന്നിരുന്നത്. 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിച്ചു.
2013 ൽ “ഹൗസ് ഓഫ് കാർഡ്സ്” എന്ന പരമ്പര നിർമിച്ചു കൊണ്ട് ചലച്ചിത്ര ടെലിവിഷൻ നിർമ്മാണ മേഖലയിലേക്ക് കടന്ന നെറ്റ്ഫ്ലിക്സ്, തുടർന്ന് ധാരാളം ചലച്ചിത്രങ്ങളും പരമ്പരകളും “നെറ്റ്ഫ്ലിക്സ് ഒറിജിനൽ” എന്ന പേരിൽ അവതരിപ്പിച്ചു. 2016 ൽ 126 ഒറിജിനൽ പരമ്പരകൾ അവതരിപ്പിച്ചു നെറ്റ്ഫ്ലിക്സ് മറ്റ് ചാനലുകൾക്ക് മുന്നിലെത്തി. ഒക്ടോബർ 2017 ലെ കണക്കുകൾ പ്രകാരം നെറ്റ്ഫ്ലിക്സിന് അമേരിക്കയിലെ 52.77 ദശലക്ഷം വരിക്കാർ ഉൾപ്പെടെ ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്. പുതിയ ഉള്ളടക്കം ഉൽപ്പാദിപ്പിക്കാനും, കൂടുതൽ ഉള്ളടക്കത്തിന് അവകാശങ്ങൾ നേടിയെടുക്കാനും 190 രാജ്യങ്ങൾ വഴി വൈവിധ്യവത്കരിക്കാനും ഉള്ള ശ്രമം കമ്പനിയ്ക്ക് കോടിക്കണക്കിനു കടബാദ്ധ്യത ഉണ്ടാക്കുന്നു. 2017 സെപ്തംബർ വരെ 21.9 ബില്യൺ ഡോളർ കടബാദ്ധ്യത ഉണ്ടായിരുന്നു, മുൻ വർഷത്തെ ഇതേസമയം 16.8 ബില്യൺ ഡോളർ ആയിരുന്നു കടബാദ്ധ്യത.
അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഗാതോസിൽ ആണ് നെറ്റ്ഫ്ലിക്സ്ന്റെ ആസ്ഥാനം. നെതർലാൻഡ്സ്, ബ്രസീൽ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഓഫിസ് ഉണ്ട്.
കാലിഫോർണിയയിലെ സ്കോട്ട്സ് വാലിയിൽ മാർക് റാൻഡോൾഫ് , റീഡ് ഹേസ്റ്റിംഗ്സ് എന്നിവർ ചേർന്നാണ് ഓഗസ്റ്റ് 29, 1997 ന് നെറ്റ്ഫിക്സ് സ്ഥാപിച്ചത്. പ്യൂർ ആട്രിയ കോർപ്പറേഷൻ എന്ന കമ്പനിയുടെ വിപണന ഡയറക്ടറായി റാൻഡോൾഫ് പ്രവർത്തിച്ചു. മൈക്രോവയേർ ഹൌസ് എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു റാൻഡോൾഫ്. കമ്പ്യൂട്ടർ വിദഗ്ദ്ധനും ഗണിതശാസ്ത്രജ്ഞനുമായ ഹേസ്റ്റിംഗ്സ് 1997 ൽ പ്യൂർ ആട്രിയ കോർപ്പറേഷൻ 700 ദശലക്ഷം ഡോളറിന് റാഷണൽ സോഫ്റ്റ്വെയർ കോർപ്പറേഷൻ എന്ന കമ്പനിക്ക് വിറ്റു. അപ്പോൾ സിലിക്കൺ വാലി ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഏറ്റെടുക്കലായിരുന്നു അത്. പിന്നീടാണ് നെറ്റ്ഫിക്സ് എന്ന ആശയം അവർ മുന്നോട്ടുവച്ചു.
1998 ഏപ്രിൽ 14 ന് മുപ്പതു ജീവനക്കാരും 925 ഡിവിഡിയുമായി എതിരാളിയായ ബ്ലോക്ക് ബസ്റ്ററിന് സമാനമായ നിരക്കുകളും നിബന്ധനക ളുമായി നെറ്റ്ഫ്ലിക്സ് പ്രവർത്തനം ആരംഭിച്ചു.
നെറ്റ്ഫിക്സ് സ്വയം നിർമിച്ച് അവരുടെ നെറ്റ്വർക്കിൽ മാത്രം വിതരണം ചെയ്യുന്ന പരമ്പരകൾ ആണ് നെറ്റ്ഫ്ലിക്സ് ഒറിജിനലുകൾ എന്ന് അറിയപ്പെടുന്നത്. 2011 മാർച്ചിൽ, നെറ്റ്ഫ്ലിക്സ് അതിന്റെ ലൈബ്രറിയിൽ യഥാർത്ഥ ഉള്ളടക്കം സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങി. 2013 ഫെബ്രുവരിയിൽ ആരംഭിച്ച ഒരു മണിക്കൂർ നീളുന്ന രാഷ്ട്രീയ നാടക ഹൌസ് ഓഫ് കാർഡ്സ് ആണ് അത്തരത്തിൽ നിർമിച്ച ആദ്യ പരമ്പര. 2013 ജൂലായിലിൽ പുതിയ പരമ്പരയായ ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് അരങ്ങേറി. 2016 ഫെബ്രുവരിയിൽ ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് പരമ്പരയുടെ അഞ്ചാം, ആറാം, ഏഴാം സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു. സയൻസ് ഫിക്ഷൻ ഡ്രാമ സെൻസ്8 ജൂൺ 2015 ൽ പുറത്തിറങ്ങി. ദ വച്ചോസ്സ്കിസ്, ജെ. മൈക്കിൾ സ്ട്രാക്ചിൻസ്കി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ബ്ലഡ്ലൈനും നാർക്കോസും 2015 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ രണ്ട് പരമ്പരകളാണ്.
2016 ൽ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരകൾ വികസിപ്പിക്കുന്നത് തുടർന്നു. സയൻസ് ഫിക്ഷൻ പരമ്പര സ്ട്രേഞ്ചർ തിങ്സ് ജൂലൈ 2016 ൽ പ്രദർശിപ്പിച്ചു. 2016 ൽ നെറ്റ്ഫ്ലിക്സ് 126 സീരിയലുകളും റിലീസ് ചെയ്തു. മറ്റൊരു ടിവി ചാനലിനും സാധിക്കാത്ത നേട്ടമാണിത്. 2017 ൽ 1,000 മണിക്കൂർ ഒറിജിനൽ ഉള്ളടക്കത്തെ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നു. 2019 ഓടെ തങ്ങളുടെ കൈവശമുള്ള ഉള്ളടക്കത്തിന്റെ പകുതിയും സ്വയം നിർമിതമായിരിക്കണമെന്നു നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. അതിനായി 2018 വർഷത്തിൽ 8 ബില്ല്യൻ ഡോളർ നിക്ഷേപിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചു.
പേര് | തരം | പ്രഥമപ്രദർശനം | സീസണുകൾ | ദൈർഘ്യം | സ്ഥിതി |
---|---|---|---|---|---|
ഹൗസ് ഓഫ് കാർഡ്സ് | രാഷ്ട്രീയ പരമ്പര | Error in Template:Date table sorting: 'February 1, 2013' is an invalid date | 5 സീസണുകൾ, 65 എപ്പിസോഡുകൾ | 42–59 min. | അവസാന സീസണിനായി പുതുക്കിയിരിക്കുന്നു [7] |
ഹെംലൊക്ക് ഗ്രോവ് | ഹൊറർ / ത്രില്ലർ | Error in Template:Date table sorting: 'April 19, 2013' is an invalid date | 3 സീസണുകൾ, 33 എപ്പിസോഡുകൾ | 45–58 min. | അവസാനിച്ചു [8] |
ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് | കോമഡി-ഡ്രാമ | Error in Template:Date table sorting: 'July 11, 2013' is an invalid date | 5 സീസണുകൾ, 65 എപ്പിസോഡുകൾ | 51–92 min. | 6-7 സീസണിനായി പുതുക്കിയിരിക്കുന്നു [9] |
മാർക്കോ പോളോ | ചരിത്ര നാടകം | Error in Template:Date table sorting: 'December 12, 2014' is an invalid date | 2 സീസണുകൾ, 20 എപ്പിസോഡുകൾ | 48–65 min. | അവസാനിച്ചു [10] |
ബ്ലഡ്ലൈൻ | ത്രില്ലർ | Error in Template:Date table sorting: 'March 20, 2015' is an invalid date | 3 സീസണുകൾ, 33 എപ്പിസോഡുകൾ | 48–68 min. | അവസാനിച്ചു [11] |
സെൻസ്8 | സയൻസ് ഫിക്ഷൻ | Error in Template:Date table sorting: 'June 5, 2015' is an invalid date | 2 സീസണുകൾ, 23 എപ്പിസോഡുകൾ | 45–124 min. | അവസാന എപ്പിസോഡിനായി പുതുക്കിയിരിക്കുന്നു [12] |
നാർക്കോസ് | ക്രൈം ഡ്രാമ | Error in Template:Date table sorting: 'August 28, 2015' is an invalid date | 3 സീസണുകൾ, 30 എപ്പിസോഡുകൾ | 43–60 min. | പുതുക്കിയിരിക്കുന്നു [13] |
സ്ട്രേഞ്ചർ തിങ്സ് | സയൻസ് ഫിക്ഷൻ / ഹൊറർ | Error in Template:Date table sorting: 'July 15, 2016' is an invalid date | 2 സീസണുകൾ, 17 എപ്പിസോഡുകൾ | 42–62 min. | പുതുക്കിയിരിക്കുന്നു [14] |
ദ ഗെറ്റ് ഡൗൺ | മ്യൂസിക്കൽ ഡ്രാമ | Error in Template:Date table sorting: 'August 12, 2016' is an invalid date | 1 സീസൺ, 11 എപ്പിസോഡുകൾ | 50–93 min. | അവസാനിച്ചു [15] |
ദ ക്രൗൺ | ചരിത്ര നാടകം | Error in Template:Date table sorting: 'November 4, 2016' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 55–61 min. | സീസൺ 2, ഡിസംബർ 8, 2017 ന് പ്രദർശനം നടക്കും, 2017[16];3 - 4 സീസണിനായി പുതുക്കിയിരിക്കുന്നു[17] |
ദ ഒഎ | ത്രില്ലർ | Error in Template:Date table sorting: 'December 16, 2016' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 31–71 min. | പുതുക്കിയിരിക്കുന്നു [18] |
എ സീരീസ് ഓഫ് അൺഫോർച്ചുനേറ്റ് ഇവന്റസ് | ബ്ലാക്ക്-കോമഡി/ നിഗൂഢത | Error in Template:Date table sorting: 'January 13, 2017' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 42–64 min. | 2 -3 സീസണിനായി പുതുക്കിയിരിക്കുന്നു[19] |
13 റീസൺസ് വൈ | കൗമാര നാടകം/ നിഗൂഢത | Error in Template:Date table sorting: 'March 31, 2017' is an invalid date | 1 സീസൺ, 13 എപ്പിസോഡുകൾ | 49–61 min. | പുതുക്കിയിരിക്കുന്നു [20] |
ജിപ്സി | സൈക്കോളജിക്കൽ ത്രില്ലർ | Error in Template:Date table sorting: 'June 30, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 46–58 min. | അവസാനിച്ചു [21] |
ഒസാർക്ക് | ക്രൈം ഡ്രാമ | Error in Template:Date table sorting: 'July 21, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 52–80 min. | പുതുക്കിയിരിക്കുന്നു[22] |
മൈൻഡ്ഹൺണ്ടർ | ക്രൈം ഡ്രാമ | Error in Template:Date table sorting: 'October 13, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 34–60 min. | പുതുക്കിയിരിക്കുന്നു [23] |
പേര് | തരം | പ്രഥമപ്രദർശനം | സീസണുകൾ | ദൈർഘ്യം | സ്ഥിതി |
---|---|---|---|---|---|
അൺബ്രേക്കബൾ കിമ്മി ഷ്മിഡ്റ്റ് | കോമഡി | Error in Template:Date table sorting: 'March 6, 2015' is an invalid date | 3 സീസൺ, 39 എപ്പിസോഡുകൾ | 23–36 min. | പുതുക്കിയിരിക്കുന്നു[24] |
ഗ്രേസ് ആൻഡ് ഫ്രാങ്കി | കോമഡി-നാടകം | Error in Template:Date table sorting: 'May 8, 2015' is an invalid date | 3 സീസൺ, 39 എപ്പിസോഡുകൾ | 25–35 min. | പുതുക്കിയിരിക്കുന്നു [25] |
മാസ്റ്റർ ഓഫ് നൺ | കോമഡി-നാടകം | Error in Template:Date table sorting: 'November 6, 2015' is an invalid date | 2 സീസൺ, 20 എപ്പിസോഡുകൾ | 21–57 min. | തീർപ്പുകൽപ്പിച്ചിട്ടില്ല |
വൈ/ ബോബ് & ഡേവിഡ് | സ്കെച്ച് കോമഡി | Error in Template:Date table sorting: 'November 13, 2015' is an invalid date | 1 സീസൺ, 5 എപ്പിസോഡുകൾ | 27–33 min. | അവസാനിച്ചു |
ലവ് | റൊമാന്റിക് കോമഡി | Error in Template:Date table sorting: 'February 19, 2016' is an invalid date | 2 സീസൺ, 22 എപ്പിസോഡുകൾ | 27–40 min. | പുതുക്കിയിരിക്കുന്നു[26] |
ഫുള്ളർ ഹൌസ് | Sitcom | Error in Template:Date table sorting: 'February 26, 2016' is an invalid date | 3 സീസൺ, 35 എപ്പിസോഡുകൾ | 25–36 min. | സീസൺ 3 തുടരുന്നു |
ഫ്ലലേക്ക്ഡ് | കോമഡി | Error in Template:Date table sorting: 'March 11, 2016' is an invalid date | 2 സീസൺ, 14 എപ്പിസോഡുകൾ | 30–34 min. | തീർപ്പുകൽപ്പിച്ചിട്ടില്ല |
നെറ്റ്ഫ്ലിക്സ് പ്രെസെന്റന്റ്സ്: ദ ക്യാരക്ടേർസ് | സ്കെച്ച് കോമഡി | Error in Template:Date table sorting: 'March 11, 2016' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 27–38 min. | അവസാനിച്ചു |
ദ റാഞ്ച് | Sitcom | Error in Template:Date table sorting: 'April 1, 2016' is an invalid date | 2 സീസൺ, 30 എപ്പിസോഡുകൾ | 28–34 min. | സീസൺ 2 (ഭാഗം 2) ഡിസംബർ 15, 2017 ന് പ്രദർശനം നടത്തും [27]; പുതുക്കിയിരിക്കുന്നു [28] |
ലേഡി ഡൈനാമിറ്റ് | കോമഡി | Error in Template:Date table sorting: 'May 20, 2016' is an invalid date | 1 സീസൺ, 12 എപ്പിസോഡുകൾ | 26–35 min. | നവംബർ 10, 2017നു സീസൺ 2 പ്രദർശിപ്പിക്കുന്നു [29] |
ഈസി | Romantic comedy anthology series | Error in Template:Date table sorting: 'September 22, 2016' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 26–30 min. | സീസൺ 2, ഡിസംബർ 1, 2017 ന് പ്രദർശനം നടക്കും [30] |
ഹേറ്റർസ് ബാക്ക് ഓഫ് | കോമഡി | Error in Template:Date table sorting: 'October 14, 2016' is an invalid date | 2 സീസൺ, 16 എപ്പിസോഡുകൾ | 24–36 min. | തീർപ്പുകൽപ്പിച്ചിട്ടില്ല |
വൺ ഡേ അറ്റ് എ ടൈം | Sitcom | Error in Template:Date table sorting: 'January 6, 2017' is an invalid date | 1 സീസൺ, 13 എപ്പിസോഡുകൾ | 26–31 min. | പുതുക്കിയിരിക്കുന്നു[31] |
സാന്ത ക്ലരിറ്റ ഡൈറ്റ് | കോമഡി-horror | Error in Template:Date table sorting: 'February 3, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 26–29 min. | പുതുക്കിയിരിക്കുന്നു[32] |
മിസ്റ്ററി സയൻസ് തീയറ്റർ 3000: ദ റിട്ടേൺ | കോമിക്ക് സയൻസ് ഫിക്ഷൻ | Error in Template:Date table sorting: 'April 14, 2017' is an invalid date | 1 സീസൺ, 14 എപ്പിസോഡുകൾ | 86–94 min. | തീർപ്പുകൽപ്പിച്ചിട്ടില്ല |
ഗേൾബോസ് | കോമഡി | Error in Template:Date table sorting: 'April 21, 2017' is an invalid date | 1 സീസൺ, 13 എപ്പിസോഡുകൾ | 24–29 min. | അവസാനിച്ചു [33] |
ഡിയർ വൈറ്റ് പീപ്പിൾ | Satire/നാടകം | Error in Template:Date table sorting: 'April 28, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 21–33 min. | പുതുക്കിയിരിക്കുന്നു[34] |
ഗ്ലോ | കോമഡി-നാടകം | Error in Template:Date table sorting: 'June 23, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 29–37 min. | പുതുക്കിയിരിക്കുന്നു[35] |
ദ സ്റ്റാൻഡപ്പ്സ് | സ്റ്റാന്റപ്പ് കോമഡി | Error in Template:Date table sorting: 'July 4, 2017' is an invalid date | 1 സീസൺ, 6 എപ്പിസോഡുകൾ | 27–29 min. | പുതുക്കിയിരിക്കുന്നു[36] |
ഫ്രൺഡ്സ് ഫ്രം കോളേജ് | കോമഡി | Error in Template:Date table sorting: 'July 14, 2017' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 28–34 min. | പുതുക്കിയിരിക്കുന്നു[37] |
എടിപ്പിക്കൽ | കോമഡി | Error in Template:Date table sorting: 'August 11, 2017' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 29–38 min. | പുതുക്കിയിരിക്കുന്നു[38] |
ഡിസ്ജോയിന്റഡ് | കോമഡി | Error in Template:Date table sorting: 'August 25, 2017' is an invalid date | 1 സീസൺ, 10 എപ്പിസോഡുകൾ | 23–30 min. | സീസൺ 1 തുടരുന്നു[39] |
അമേരിക്കൻ വാൻഡl | Mockumentary | Error in Template:Date table sorting: 'September 15, 2017' is an invalid date | 1 സീസൺ, 8 എപ്പിസോഡുകൾ | 26–42 min. | പുതുക്കിയിരിക്കുന്നു[40] |
വരാനിരിക്കുന്നത് | |||||
ഷീസ് ഗോട്ട ഹാവിറ്റ് | കോമഡി-നാടകം | Error in Template:Date table sorting: 'November 23, 2017' is an invalid date[29] | 1 സീസൺ, 10 എപ്പിസോഡുകൾ | TBA | N/A |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.