നെപ്റ്റ്യൂൺ
സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹം / From Wikipedia, the free encyclopedia
സൗരയൂഥത്തിൽ, സൂര്യനിൽ നിന്നുള്ള ദൂരംകൊണ്ട് എട്ടാമത്തേതും ഏറ്റവും അകലെയുളളതും, വലിപ്പം കൊണ്ട് നാലാമത്തേതും, പിണ്ഡം കൊണ്ട് മൂന്നാമത്തേതുമായ ഗ്രഹമാണ് നെപ്റ്റ്യൂൺ.
കണ്ടെത്തൽ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | Urbain Le Verrier John Couch Adams Johann Galle | ||||||||||||||||||||
കണ്ടെത്തിയ തിയതി | September 23, 1846[1] | ||||||||||||||||||||
വിശേഷണങ്ങൾ | |||||||||||||||||||||
Adjectives | Neptunian | ||||||||||||||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[2][3] | |||||||||||||||||||||
ഇപ്പോക്ക് J2000 | |||||||||||||||||||||
അപസൗരത്തിലെ ദൂരം | 4,553,946,490 km 30.44125206 AU | ||||||||||||||||||||
ഉപസൗരത്തിലെ ദൂരം | 4,452,940,833 km 29.76607095 AU | ||||||||||||||||||||
സെമി-മേജർ അക്ഷം | 4,503,443,661 km 30.10366151 AU | ||||||||||||||||||||
എക്സൻട്രിസിറ്റി | 0.011214269 | ||||||||||||||||||||
പരിക്രമണകാലദൈർഘ്യം | 60,190[4][5][6] days 164.79 years | ||||||||||||||||||||
സൈനോഡിക് പിരീഡ് | 367.49 day[7] | ||||||||||||||||||||
Average പരിക്രമണവേഗം | 5.43 km/s[7] | ||||||||||||||||||||
ശരാശരി അനോമലി | 267.767281° | ||||||||||||||||||||
ചെരിവ് | 1.767975° 6.43° to Sun's equator | ||||||||||||||||||||
131.794310° | |||||||||||||||||||||
Argument of perihelion | 265.646853° | ||||||||||||||||||||
Known satellites | 13 | ||||||||||||||||||||
ഭൗതിക സവിശേഷതകൾ | |||||||||||||||||||||
24,764 ± 15 km[8][9] 3.883 Earths | |||||||||||||||||||||
ധ്രുവീയ ആരം | 24,341 ± 30 km[8][9] 3.829 Earths | ||||||||||||||||||||
Flattening | 0.0171 ± 0.0013 | ||||||||||||||||||||
7.6408×109 km²[4][9] 14.98 Earths | |||||||||||||||||||||
വ്യാപ്തം | 6.254×1013 km³[7][9] 57.74 Earths | ||||||||||||||||||||
പിണ്ഡം | 1.0243×1026 kg[7] 17.147 Earths | ||||||||||||||||||||
ശരാശരി സാന്ദ്രത | 1.638 g/cm³[7][9] | ||||||||||||||||||||
പ്രതല ഗുരുത്വാകർഷണം | 11.15 m/s²[7][9] 1.14 g | ||||||||||||||||||||
നിഷ്ക്രമണ പ്രവേഗം | 23.5 km/s[7][9] | ||||||||||||||||||||
Sidereal rotation period | 0.6713 day[7] 16 h 6 min 36 s | ||||||||||||||||||||
Equatorial rotation velocity | 2.68 km/s 9,660 km/h | ||||||||||||||||||||
Axial tilt | 28.32°[7] | ||||||||||||||||||||
North pole right ascension | 19h 57m 20s[8] | ||||||||||||||||||||
North pole declination | 42.950°[8] | ||||||||||||||||||||
അൽബിഡോ | 0.290 (bond) 0.41 (geom.)[7] | ||||||||||||||||||||
| |||||||||||||||||||||
8.0 to 7.78[7][10] | |||||||||||||||||||||
കോണീയ വ്യാസം | 2.2″—2.4″[7][10] | ||||||||||||||||||||
അന്തരീക്ഷം | |||||||||||||||||||||
Scale height | 19.7 ± 0.6 km | ||||||||||||||||||||
ഘടന (വ്യാപ്തമനുസരിച്ച്) |
| ||||||||||||||||||||
ഈ വാതകഭീമന് ഭൂമിയെ അപേക്ഷിച്ച് 17 മടങ്ങധികം പിണ്ഡമുണ്ട്. റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്റെ ദേവനായ നെപ്റ്റ്യൂണിന്റെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്നുമാണ്. -235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.
ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്. 165 ഭൂവർഷം കൊണ്ട് സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന ഇത് 16 മണിക്കൂർ കൊണ്ട് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. നെപ്റ്റ്യൂണിന്റെ ജ്യോതിശാസ്ത്ര ചിഹ്നമാണ് . ഈ ചിഹ്നം 'നെപ്റ്റ്യൂൺ ദേവന്റെ' ശൂലത്തിന്റെ ഒരു ആധുനിക രൂപമാണ്. മാന്ത്രികന്റെ കണ്ണ് എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമായ ഗ്രഹം നെപ്റ്റ്യൂൺ ആണ്.
1846 സെപ്റ്റംബർ 23 നു[1] കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്.[11] ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് നെപ്റ്റ്യൂണിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.