ഭൂമദ്ധ്യരേഖ
ഭൂമിയുടെ മദ്ധ്യപ്രദേശത്തുകൂടിയുള്ള സാങ്കൽപിക രേഖ / From Wikipedia, the free encyclopedia
ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽപിക രേഖയാണ് ഭൂമദ്ധ്യരേഖ (ഇംഗ്ലീഷിൽ: Equator (ഇക്വേറ്റർ)). 00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകൾ സമാനമായ രീതിയിലാണ് നിർവചിക്കുന്നത്.40,075 കിലോമീറ്ററാണ് (24,901 മൈൽ) ഭൂമദ്ധ്യരേഖയുടെ ആകെ ദൈർഘ്യം. ഇതിന്റെ 78.7% കടലിലൂടെയും 21.3% കരയിലൂടെയും കടന്നുപോകുന്നു.
ഇക്വഡോർ എന്ന രാജ്യത്തിന് ആ പേര് വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോർ എന്നത്.