സാവോ ടോം ആൻഡ് പ്രിൻസിപ്പെ
From Wikipedia, the free encyclopedia
സാവോ ടോം ആൻഡ് പ്രിൻസിപ്പെ പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രമാണ്. ഔദ്യോഗിക നാമം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ. ഇംഗ്ലീഷ് ഉച്ചാരണം: IPA: [saʊ̯ tʰəˈmeɪ̯ ənd ˈpʰɹɪnsɪpɪ], പോർച്ചുഗീസ് ഉച്ചാരണം: IPA: [sɐ̃ũ tu'mɛ i 'pɾı̃sɨpɨ]), ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് സാഒ റ്റോമെ ആന്റ് പ്രിൻസിപ്പെ. സാവോ ടോം, പ്രിൻസിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീർണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ 250, 225 കിലോമീറ്റർ വീതം ഗാബണിന്റെ പടിഞ്ഞാറൻ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപർവ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപു കണ്ടെത്തിയ പോർച്ചുഗീസ് പര്യവേഷകർ വിശുദ്ധ തോമസിന്റെ പെരുന്നാൾ ദിവസം ദ്വീപ് കണ്ടെത്തിയതിനാൽ ദ്വീപിന് വിശുദ്ധ തോമസിന്റെ (തോമാശ്ലീഹായുടെ) പേരു നൽകുകയായിരുന്നു.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ República Democrática de São Tomé e Príncipe | |
---|---|
ദേശീയ ഗാനം: Independência total Total Independence | |
തലസ്ഥാനം | സാവോ ടോം |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | പോർച്ചുഗീസ് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | ഫോറോ, Angolar, Principense |
നിവാസികളുടെ പേര് | Santomean |
ഭരണസമ്പ്രദായം | Democratic semi-presidential Republic |
• President | Fradique de Menezes |
• Prime Minister | Joaquim Rafael Branco |
Independence from Portugal | |
• Date | 12 July 1975 |
• ആകെ വിസ്തീർണ്ണം | 964 km2 (372 sq mi) (183rd) |
• ജലം (%) | 0 |
• 2005 estimate | 157,000 (188th) |
• ജനസാന്ദ്രത | 171/km2 (442.9/sq mi) (65th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $280 million[1] |
• പ്രതിശീർഷം | $1,749[1] |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $176 million[1] |
• Per capita | $1,101[1] |
എച്ച്.ഡി.ഐ. (2007) | 0.654 Error: Invalid HDI value · 123rd |
നാണയവ്യവസ്ഥ | Dobra (STD) |
സമയമേഖല | UTC+0 (UTC) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 239 |
ഇൻ്റർനെറ്റ് ഡൊമൈൻ | .st |
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ചെറിയ ആഫ്രിക്കൻ രാഷ്ട്രമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ(സെയ്ഷെൽസ് ആണ് ഏറ്റവും ചെറുത്). മുൻപ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യൻ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്.