നെടുമുടി വേണു
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ (ജീവിതകാലം: 22 മെയ് 1948- 11 ഒക്ടോബർ 2021).[2][3] ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം,[4][5] മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.[6][7][8][9] 2021 ഒക്ടോബർ 11-ന് ഇദ്ദേഹം അന്തരിച്ചു.[1]
നെടുമുടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നെടുമുടി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ നെടുമുടി വേണു, ജനനം ...
നെടുമുടി വേണു | |
---|---|
ജനനം | കേശവപിള്ള വേണുഗോപാലൻ (1948-05-22)22 മേയ് 1948 |
മരണം | 11 ഒക്ടോബർ 2021(2021-10-11) (പ്രായം 73)[1] |
ദേശീയത | ഇന്ത്യൻ |
സജീവ കാലം | 1978–2021 |
ജീവിതപങ്കാളി(കൾ) | ടി.ആർ. സുശീല |
കുട്ടികൾ | ഉണ്ണി വേണു, കണ്ണൻ വേണു |
മാതാപിതാക്ക(ൾ) | പി.കെ. കേശവൻ നായർ പി. കുഞ്ഞിക്കുട്ടിയമ്മ |
അടയ്ക്കുക