ഒക്ടോബർ
ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പത്താമത്തെ മാസമാണ് ഒക്ടോബർ / From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പത്താമത്തെ മാസമാണ് ഒക്ടോബർ. 31 ദിവസങ്ങളുള്ള ഏഴു മാസങ്ങളിൽ ഒന്നുമാണിത്. ഒക്ടോ എന്ന ലത്തീൻ പദത്തിന് എട്ട് എന്നാണ് അർത്ഥം. മാസങ്ങളായി കണക്കാക്കാതിരുന്ന മഞ്ഞുകാലത്തെ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളാക്കുന്നതിന് മുൻപ്, റോമൻ കാലഗണനാരീതിയിൽ എട്ടാമത്തെ മാസമായിരുന്നു ഒക്ടോബർ.