![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e5/Hadimba_Devi_Temple%252C_Hidimba_Devi_Temple_Dhungari_Temple_Manali_and_around_vrtmrgmpksk_%252841%2529.jpg/640px-Hadimba_Devi_Temple%252C_Hidimba_Devi_Temple_Dhungari_Temple_Manali_and_around_vrtmrgmpksk_%252841%2529.jpg&w=640&q=50)
കുളു ജില്ല
ഹിമാചൽ പ്രദേശിലെ ജില്ല / From Wikipedia, the free encyclopedia
കുളു ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു ജില്ലയാണ്. തെക്ക് ഷിംല ജില്ലയും, പടിഞ്ഞാറ് മാണ്ഡി, കാൻഗ്ര ജില്ലകളും, വടക്കും കിഴക്കും [[ലാഹൗൾ ആൻറ് സ്പിതി ജില്ല|ലഹൗൾ, സ്പിതി ജില്ലയുമാണ് ഇതിന്റെ അതിർത്തികൾ. മലനിരകളാൽ നിറഞ്ഞ ഈ ജില്ലയിലെ ഏറ്റവും വലിയ താഴ്വര കുളു താഴ്വരയാണ്. സമുദ്രനിരപ്പിൽ നിന്ന് 833 മീറ്റർ മുതൽ 3330 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബിയാസ് നദിയുടെ വലതുവശത്തായി സ്ഥിതി ചെയ്യുന്ന കുളു പട്ടണം കുളു ജില്ലയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്നു. കുളു ജില്ലയിൽ പാർവതി, സൈഞ്ച്, തീർത്ഥൻ നദികൾ ഉൾപ്പെടെ ബിയാസ് നദിയുടെ നിരവധി പോഷക നദീതട താഴ്വരകളും കുളു താഴ്വരയിൽ നിന്ന് കുറച്ച് അകലെയുള്ള ചില പ്രദേശങ്ങളും ഉൾപ്പെടുന്നു. ജില്ലയുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും ഹോർട്ടികൾച്ചർ, കൃഷി, ടൂറിസം, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
കുളു ജില്ല | |||||||
---|---|---|---|---|---|---|---|
District of Himachal Pradesh | |||||||
Clockwise from top-left: Hidimba Devi Temple, View from Solang Valley, mountains in the Parvati Valley, mountains near Manali, Rakhundi Top in Great Himalayan National Park | |||||||
![]() Location in Himachal Pradesh | |||||||
Coordinates (കുളു): 31.99°N 77.40°E / 31.99; 77.40 | |||||||
Country | ![]() | ||||||
സംസ്ഥാനം | ![]() | ||||||
Headquarters | കുളു | ||||||
ടെഹ്സിൽ | കുളു, നിർമ്മന്ദ്, ബഞ്ചാർ, മണാലി | ||||||
• Total | 5,503 ച.കി.മീ.(2,125 ച മൈ) | ||||||
(2011) | |||||||
• Total | 437,903 | ||||||
• ജനസാന്ദ്രത | 80/ച.കി.മീ.(210/ച മൈ) | ||||||
• നഗരപ്രദേശം | 7.92% | ||||||
• Literacy | 63.45% | ||||||
• Sex ratio | 105% | ||||||
സമയമേഖല | UTC+05:30 (IST) | ||||||
വെബ്സൈറ്റ് | http://hpkullu.nic.in/ |