കോഴിക്കോട്
കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും / From Wikipedia, the free encyclopedia
മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോട് നഗരം. ഇന്ത്യയിലെ കേരളത്തിലെ മലബാർ തീരത്തോട് ചേർന്നുള്ള ഒരു നഗരമാണ് കോഴിക്കോട് (pronounced: [koːɻikːoːɖɨ̆] ⓘ). കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരവും കോഴിക്കോട് ജില്ലയുടെ ആസ്ഥാനവുമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരമാണ്. പരമ്പരാഗത പ്രാചീനകാലത്തും മധ്യകാലഘട്ടത്തിലും വ്യാപാരത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കോഴിക്കോട് നഗരം "സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം" എന്നറിയപ്പെട്ടിരുന്നു.[9] അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു. കോഴിക്കോട് എന്നറിയപ്പെടുന്ന സ്വതന്ത്ര നാട്ടുരാജ്യങ്ങളുടെ തലസ്ഥാനവും മുൻ മലബാർ ജില്ലയുടെ തലസ്ഥാനവുമായിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.
- ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി കോഴിക്കോട് ജില്ല കാണുക.
കോഴിക്കോട് | ||||||||||
---|---|---|---|---|---|---|---|---|---|---|
| ||||||||||
Nickname(s): | ||||||||||
Coordinates: 11.25°N 75.77°E / 11.25; 75.77 | ||||||||||
രാജ്യം | India | |||||||||
സംസ്ഥാനം | Kerala | |||||||||
ജില്ല | കോഴിക്കോട് | |||||||||
• ഭരണസമിതി | കോഴിക്കോട് കോർപ്പറേഷൻ | |||||||||
• മേയർ | ഡോ.ബീന ഫിലിപ് | |||||||||
• പോലീസ് കമ്മീഷണർ | രാജ്പാൽ മീണ ഐ.പി.എസ്. | |||||||||
• ലോക്സഭാ പ്രതിനിധി | എം.കെ. രാഘവൻ | |||||||||
• മെട്രോപോളിസ് | 118 ച.കി.മീ.(46 ച മൈ) | |||||||||
• മെട്രോ | 518 ച.കി.മീ.(200 ച മൈ) | |||||||||
ഉയരം | 1 മീ(3 അടി) | |||||||||
(2011) | ||||||||||
• മെട്രോപോളിസ് | 6,08,255 | |||||||||
• ജനസാന്ദ്രത | 5,200/ച.കി.മീ.(13,000/ച മൈ) | |||||||||
• മെട്രോപ്രദേശം | 20,28,399 | |||||||||
• Kozhikode Municipal Corporation | 6,08,255[7] | |||||||||
[8] | ||||||||||
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് | |||||||||
സമയമേഖല | UTC+5:30 (IST) | |||||||||
PIN | 673 xxx | |||||||||
ടെലിഫോൺ കോഡ് (കൾ) | 91 (0)495 , 496 | |||||||||
വാഹന റെജിസ്ട്രേഷൻ | KL 11, KL 18, KL 56, KL 57, KL 76, KL 77, KL 85 , KLD, KLZ (Old) | |||||||||
ലിംഗാനുപാതം | 1.093 ♀/♂[8] | |||||||||
സാക്ഷരത | 96.8%[8] | |||||||||
വെബ്സൈറ്റ് | www |
1957 ജനുവരി 1-നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്. 2009 ജനുവരിയിൽ "വിശപ്പ് രഹിത കോഴിക്കോട്'" പദ്ധതി ആരംഭിച്ചു. അതിനെ തുടർന്ന് കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരമായി.[10] 2023 നവംബർ 1-ന് കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകളുടെയും പ്രസാധകരുടേയും എണ്ണം, സാഹിത്യോൽസവങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് സാഹിത്യ നഗര പദവി നൽകിയത്.[11]