കമൽ ഹാസൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ് കമൽ ഹാസൻ (തമിഴ്: கமல்ஹாசன்) (ജനനം: 1954 നവംബർ 7). ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്.[5] കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.[6] സത്യഭാമ സർവ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.[7] ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ.[8]
കമൽ ഹാസൻ | |
---|---|
മക്കൾ നീതി മൈയം പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 21 ഫെബ്രുവരി 2018 | |
മുൻഗാമി | Position established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1954-11-07) 7 നവംബർ 1954 (69 വയസ്സ്)[1][2] രാമനാഥപുരം, മദ്രാസ് സ്റ്റേറ്റ്, ഇന്ത്യ (ഇപ്പോൾ തമിഴ് നാട്)[3] |
രാഷ്ട്രീയ കക്ഷി | മക്കൾ നീതി മൈയം (2018–ഇതുവരെ) |
പങ്കാളികൾ | വാണി ഗണപതി
(m. 1978; div. 1988) |
Domestic partner | ഗൌതമി (2004–2016)[4] |
കുട്ടികൾ | |
മാതാപിതാക്കൾs |
|
ബന്ധുക്കൾ |
|
ജോലി |
|
അവാർഡുകൾ |
|
കമലഹാസൻ മൗലികമായ പല പരീക്ഷണ ശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദ ചിത്രമായ പുഷ്പക വിമാനം, അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സിൽ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. കമലഹാസൻ ഒരു നടൻ എന്ന നിലയിലേക്ക് മുൻ നിരയിലേക്കു വരുന്നത് കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസൻ ഈ സിനിമയിൽ ചെയ്തത്. 1983-ൽ മൂന്നാം പിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. നിഷ്കളങ്കനായ ഒരു സ്കൂൾ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതിൽ ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസൻ രണ്ടാമത്തെ ദേശീയ പുരസ്കാരത്തിന് അർഹനായി. ടൈം മാഗസിൻ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.[9]