ജമ്മു-കശ്മീർ
ഒരു ഉത്തരേന്ത്യൻ സംസ്ഥാനം / From Wikipedia, the free encyclopedia
ജമ്മു-കശ്മീർ (ദോഗ്രി: जम्मू और कश्मीर; ഉറുദു: مقبوضہ کشمیر) ) ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക് ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ് എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്[20].
കശ്മീർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കശ്മീർ (വിവക്ഷകൾ) എന്ന താൾ കാണുക. |
- ഈ പേരിലുള്ള മുൻകാലനാട്ടുരാജ്യത്തെക്കുറിച്ചറിയാൻ, ദയവായി ജമ്മു-കശ്മീർ (നാട്ടുരാജ്യം) കാണുക.
ജമ്മു-കശ്മീർ | ||||||
---|---|---|---|---|---|---|
| ||||||
| ||||||
കാശ്മീർ പ്രദേശത്തിന്റെ നിലവിലെ അതിർത്തികൾ | ||||||
ജമ്മു-കാശ്മീറിന്റെ ഇന്ത്യൻ നിയന്ത്രണത്തിലുള്ള പ്രദേശം | ||||||
Coordinates (Srinagar): 33.45°N 76.24°E / 33.45; 76.24 | ||||||
രാജ്യം | India | |||||
ഇന്ത്യൻ യൂണിയനിലേക്കുള്ള പ്രവേശനം | 26 October 1947 | |||||
തലസ്ഥാനം | ശ്രീനഗർ (മെയ്–ഒക്ടോബർ) ജമ്മു (നവംബർ-ഏപ്രിൽ)[1] | |||||
ജില്ലകൾ | 22 | |||||
• ലഫ്റ്റനന്റ് ഗവർണർ | മനോജ് സിൻഹ[2] | |||||
• മുഖ്യമന്ത്രി | ഒഴിഞ്ഞുകിടക്കുന്നു[3] | |||||
• നിയമസഭ | ദ്വിമണ്ഡലം (87 സീറ്റുകൾ) നിയമസഭ + 36 സീറ്റുകൾ കൗൺസിൽ), (നിലവിൽ നിയമസഭ ജമ്മു കാശ്മീർ ഗവർണർ പിരിച്ച് വിട്ടു.) | |||||
• പാർലമെന്റ് മണ്ഡലം | രാജ്യസഭ (4) ലോക്സഭ (6) | |||||
• ഹൈക്കോടതി | ജമ്മു കശ്മീർ ഹൈക്കോടതി | |||||
• ആകെ | 2,22,236 ച.കി.മീ.(85,806 ച മൈ) | |||||
•റാങ്ക് | 5th[note 1] | |||||
ഉയരത്തിലുള്ള സ്ഥലം | 7,672 മീ(25,171 അടി) | |||||
താഴ്ന്ന സ്ഥലം | 300 മീ(1,000 അടി) | |||||
(2011) | ||||||
• ആകെ | 1,25,41,302 | |||||
• റാങ്ക് | 19 | |||||
• ജനസാന്ദ്രത | 56/ച.കി.മീ.(150/ച മൈ) | |||||
• Total (2018–19) | ₹1.16 ലക്ഷം കോടി (US$18 billion) | |||||
സമയമേഖല | UTC+05:30 (IST) | |||||
ISO കോഡ് | IN-JK | |||||
വാഹന റെജിസ്ട്രേഷൻ | JK | |||||
HDI | 0.684[7] (medium) | |||||
HDI rank | 17th (2017) | |||||
സാക്ഷരത | 68.74 (30th) | |||||
ഔദ്യോഗിക ഭാഷകൾ | ഉർദു[8] | |||||
മറ്റു ഭാഷകൾ | കശ്മീരി, ഹിന്ദി, ഡോഗ്രി, പഞ്ചാബി, പഹാരി, ഗോജ്രി, ബാൾട്ടി, Dadri, ലഡാക്കി[8][9][10] സാങ്സ്കാരി,[11] ഭദർവാഹി,[12] പുർഗി,[13] ടിബറ്റൻ,[14] ബത്തേരി,[15] ഷൈന,[16] ബുറുഷാസ്കി,[17] ബ്രോക്സ്കാറ്റ്[18] and ഖോവർ[19] | |||||
വെബ്സൈറ്റ് | jk |
മൃഗം | Kashmir stag |
---|---|
പക്ഷി | Black-necked crane |
പുഷ്പം | Lotus |
വൃക്ഷം | Chinar tree |
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്നവരും തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ പ്രദേശം. ഭൂരിപക്ഷവും മുസ്ലിംകളാണ്. ഹിന്ദു, സിഖ് എന്നിവയാണ് ഇവിടുത്തെ മറ്റ് മതങ്ങൾ.