ഡോഡോ
From Wikipedia, the free encyclopedia
വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോകൾ (Raphus cucullatus) . അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളായിരുന്നു ആവാസ കേന്ദ്രം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തിൽപ്പെടുന്ന ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. റെഡ് ഡാറ്റാ ബുക്കിൽ ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
വസ്തുതകൾ ഡോഡോ Temporal range: Late Holocene, പരിപാലന സ്ഥിതി ...
ഡോഡോ Temporal range: Late Holocene | |
---|---|
ഓക്സ്ഫൊർഡ് യുണിവെർസിറ്റി മ്യുസിയം പുനർസൃഷ്ടിച്ച ഡോഡോ പക്ഷിയുടെ രൂപം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Columbiformes |
Family: | |
Subfamily: | †Raphinae |
Genus: | †Raphus Brisson, 1760 |
Species: | †R. cucullatus |
Binomial name | |
†Raphus cucullatus (Linnaeus, 1758) | |
![]() | |
ഭൂമിശാസ്ത്രപരമായ വിതരണം(ചുവപ്പ്) |
അടയ്ക്കുക