ഡെൽഹി
ഇന്ത്യയുടെ തലസ്ഥാനം / From Wikipedia, the free encyclopedia
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ആണ് ഡൽഹി അഥവാ ദില്ലി അഥവാ ദെഹ്ലി. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്.[3] ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Capital Territory) എന്നാണ്. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡെൽഹിക്കുള്ളത്. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺമെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും, കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ് ഡൽഹി സംസ്ഥാനം. ഡെൽഹിയെക്കൂടാതെ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ദേശീയ തലസ്ഥാനമേഖല (National Capital Region) എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങൾ ഡെൽഹിയുടെ ഉപഗ്രഹനഗരങ്ങൾ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. 1483 ചതുരശ്ര കി.മീ. വിസ്തീർണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്. 18, 19 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു. പിന്നീട് 1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡെൽഹി ആക്കുകയായിരുന്നു. ഇതോടെ 1920 ൽ ഒരു പുതിയ നഗരമായി ന്യൂ ഡെൽഹി രൂപകൽപന ചെയ്തു.[4] 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡെൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി. ഡെൽഹിയുടെ വികാസത്തിനു ശേഷം, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി. അങ്ങനെ ഡെൽഹി ഒരു മിശ്രസംസ്കാരപ്രദേശമായി മാറിയിരിക്കുന്നു.[5]
ഡെൽഹി दिल्ली ਦਿੱਲੀ دِلّی/دہلی ദില്ലി, ഡേലി | |
---|---|
മെട്രോപ്പോളിസ് | |
ഇന്ത്യയുടെ ദേശീയ തലസ്ഥാനപ്രദേശം | |
മുകളിൽനിന്ന് ഘടികാരദിശയിൽ: ലോട്ടസ് ക്ഷേത്രം, ഹ്യുമയൂനിന്റെ കുടീരം, കൊണാട്ട് പ്ലേസ്,അക്ഷർധാം ക്ഷേത്രം, ഇന്ത്യാഗേറ്റ്. | |
രാജ്യം | ഇന്ത്യ |
പ്രദേശം | വടക്കേ ഇന്ത്യ |
കുടിയേറ്റം | ബി.സി. 6ആം നൂറ്റാണ്ട് |
ഇൻകോർപ്പറേറ്റഡ് | 1857 |
തലസ്ഥാന രൂപീകരണം | 1911 |
സ്ഥാപിതം | 1 ഫെബ്രു 1992 |
• ലഫ്. ഗവർണർ | VINAY KUMAR SAXESENA |
• മുഖ്യമന്ത്രി | [SUNITHA KEJRIWAL ]] |
• നിയമസഭ | ഏകസഭ (70 സീറ്റുകൾ) |
• ലോകസഭാമണ്ഡലം | 7 എണ്ണം |
• ഹൈക്കോടതി | ഡൽഹി ഹൈക്കോടതി |
• മെട്രോപ്പോളിസ് | [[1 E+9_m²|1,484.0 ച.കി.മീ.]] (573.0 ച മൈ) |
• ജലം | 18 ച.കി.മീ.(6.9 ച മൈ) |
• മെട്രോ | 46,208 ച.കി.മീ.(17,841 ച മൈ) |
ഉയരം | 0–125 മീ(0–409 അടി) |
(2011)[1] | |
• മെട്രോപ്പോളിസ് | 1,10,07,835 |
• റാങ്ക് | 2ആം |
• ജനസാന്ദ്രത | 11,297.01/ച.കി.മീ.(29,259.12/ച മൈ) |
• നഗരപ്രദേശം | 1,63,14,838 (2ആം) |
• മെട്രോപ്രദേശം | 2,17,53,486 |
Demonym(s) | ഡെൽഹിയൈറ്റ്, ഡെൽവി, ഡെല്ലിവാല |
സമയമേഖല | UTC+5.30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡുകൾ | 110001-110098, 1100xx |
ഏരിയ കോഡ് | +91 11 |
Ethnicity | ഇന്ത്യൻ |
ഔദ്യോഗികഭാഷകൾ | ഹിന്ദി, പഞ്ചാബി, ഉർദു |
വെബ്സൈറ്റ് | Delhi.gov.in |