ദീപിക പദുകോൺ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രംഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (കന്നട: ದೀಪಿಕಾ ಪಡುಕೋಣೆ; ജനനം: ജനുവരി 5, 1986). ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു.
വസ്തുതകൾ ദീപിക പദുകോൺ, ജനനം ...
ദീപിക പദുകോൺ | |
---|---|
ജനനം | (1986-01-05) 5 ജനുവരി 1986 (38 വയസ്സ്) കോപ്പൻഹേഗൻ, ഡൻമാർക്ക് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
സജീവ കാലം | 2005–ഇതുവരെ |
Works | Full list |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | Full list |
വെബ്സൈറ്റ് | deepikapadukone |
അടയ്ക്കുക
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' [1] എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.