![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4f/Joseph_Lister%252C_Copley_Medal_%2528gold%2529%252C_1902_Wellcome_M0007837.jpg/640px-Joseph_Lister%252C_Copley_Medal_%2528gold%2529%252C_1902_Wellcome_M0007837.jpg&w=640&q=50)
കോപ്ലി മെഡൽ
From Wikipedia, the free encyclopedia
ഏതെങ്കിലും ഒരു ശാസ്ത്രശാഖയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിക്ക് ലണ്ടനിലെ റോയൽ സൊസൈറ്റി നൽകുന്ന പുരസ്കാരമാണ് കോപ്ലി മെഡൽ (ഇംഗ്ലീഷ് : Copley Medal). ഒരു ഭൗതികശാസ്ത്രശാഖയ്ക്ക് ഒരു വർഷം പുരസ്കാരം നൽകിയാൽ, തൊട്ടടുത്ത വർഷം നൽകുന്നത് ഒരു ജീവശാസ്ത്രശാഖയ്ക്കായിരിക്കും.[1]
വസ്തുതകൾ Royal Society Copley Medal, അവാർഡ് ...
Royal Society Copley Medal | |
---|---|
![]() The Copley Medal awarded to Joseph Lister in 1902. | |
അവാർഡ് | Outstanding research in any branch of science |
Sponsor | Royal Society |
രാജ്യം | United Kingdom |
ആദ്യം നൽകിയത് | 1731; 293 years ago (1731) |
ഔദ്യോഗിക വെബ്സൈറ്റ് | Copley Medal |
അടയ്ക്കുക
റോയൽ സൊസൈറ്റി നൽകിക്കൊണ്ടിരിക്കുന്ന പുരസ്കാരങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ഈ പുരസ്കാരം. ഗണിതശാസ്ത്രരംഗത്തെ ഫീൽഡ്സ് മെഡൽ, ആബേൽ പുരസ്കാരം എന്നിവയെക്കാളും പഴക്കമുള്ളതാണ് ഈ പുരസ്കാരം.[2] അതിനാൽ തന്നെ ലോകത്ത് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന പഴക്കമേറിയ പുരസ്കാരകാരങ്ങളിലൊന്നാണിത്.
1731-ൽ ഈ പുരസ്കാരം ആദ്യമായി ലഭിച്ചത് സ്റ്റീഫൻ ഗ്രേയ്ക്കായിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്.[3]