പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമാണ് ജി.സി.സി. അഥവാ ഗൾഫ് സഹകരണ കൗൺസിൽ. ഈ ആറ് രാജ്യങ്ങളിലെ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയിലെ റിയാദ് നഗരത്തിലാണ് ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.1981 മെയ് 25 നു രൂപീകരിക്കപ്പെട്ട ജി.സി.സി. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തീക പുരോഗതിയും സൈനിക - രാഷ്ട്രീയ സഹകരണവുമാണ് മുഖ്യമായി ലക്ഷ്യം വെക്കുന്നത്. ആറ് ഗൾഫ് രാജ്യങ്ങൾ ചേർന്ന് ഒരു പൊതു കറൻസിക്കായുള്ള ശ്രമങ്ങൾ നടന്നു വരുന്നു. സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് ഇവയിലെ അംഗരാജ്യങ്ങൾ. അടുത്തു തന്നെ ജോർദാൻ, മൊറോക്കോ യെമൻ എന്നീ രാജ്യങ്ങളെകൂടെ ജി.സി.സി.യിൽ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.[2] [3] ഈ രാജ്യങ്ങളിലെല്ലാം തന്നെ കുടുംബാധിപത്യമാണ് നിലനിൽക്കുന്നത് [4]. ചില രാജ്യങ്ങളിൽ പേരിന് തെരെഞ്ഞെടുപ്പുകൾ നടത്താറുണ്ടെങ്കിലും ജനങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യമോ സ്വയം നിർണ്ണയാവകാശമോ ഇല്ല.[5]

വസ്തുതകൾ Cooperation Council for the Arab States of the Gulf (CCASG) مجلس التعاون لدول الخليج العربية, Headquarters ...
Cooperation Council for the Arab States of the Gulf (CCASG)
مجلس التعاون لدول الخليج العربية
Thumb
Flag
Thumb
Map indicating CCASG members
Headquartersറിയാദ് സൗദി അറേബ്യ
Official languagesArabic
തരംTrade bloc
അംഗമായ സംഘടനകൾ
നേതാക്കൾ
 സെക്രട്ടറി ജനറൽ
Bahrain ഡോ.അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി
 Supreme Council Presidency
യു.എ.ഇ.
Establishment
 As the GCC
May 25, 1981
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
2,423,300 കി.m2 (935,600  മൈ)
  ജലം (%)
negligible
ജനസംഖ്യ
 2008 estimate
38,600,000[1]
  ജനസാന്ദ്രത
14.44/കിമീ2 (37.4/ച മൈ)
ജി.ഡി.പി. (നോമിനൽ)2008 estimate
 ആകെ
$1.037 trillion
 Per capita
$22,200
നാണയവ്യവസ്ഥഖലീജി(proposed)
6 currencies
  • ---
  • ISO 4217 codes in brackets:
  • Bahraini dinar (BHD)
  • Kuwaiti dinar (KWD)
  • Omani rial (OMR)
  • Qatari riyal (QAR)
  • Saudi riyal (SAR)
  • UAE dirham (AED)
അടയ്ക്കുക

ഉദ്ദേശ്യങ്ങൾ

  1. മതം,ധനകാര്യം,വ്യാപാരം,ചരക്ക് കൈമാറ്റം,വിനോദസഞ്ചാരം,നിയമനിർമ്മാൻം,ഭരണം തുടങ്ങയ കാര്യങ്ങളിൽ സമാനമായ നിയമങ്ങൾ രൂപീകരിക്കൽ.
  2. വ്യവസായ,മൈനിംഗ്,കാർഷിക,ജല,മൃഗപരിപാല മേഖലകളിൽ ശാസ്ത്രീയവും സാങ്കേതികപരവുമായ പ്രോത്സാഹനം നൽകുക
  3. ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുക
  4. കൂട്ടു സംരംഭ പദ്ധതികൾ ആരംഭിക്കുക
  5. ഏകീകൃത സൈന്യം (Peninsula Shield Force)
  6. സ്വകാര്യ മേഖലയിലെ സഹകരണത്തിന് പ്രോത്സാഹനം നൽകൽ
  7. രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക
  8. അംഗരാജ്യങ്ങൾക്കിടയിൽ പൊതുവായ കറൻസി സബ്രദായം കൊണ്ടുവരിക[6][7][8][9]

സെക്രട്ടറിമാർ

കൂടുതൽ വിവരങ്ങൾ കാലാവധി, പേര് ...
കാലാവധിപേര്രാജ്യം
26 May 1981 – April 1993അബ്ദുള്ള ബിഷാറ[10]കുവൈറ്റ്
April 1993 – April 1996ഫാഹിം ബിൻ സുൽത്താൻ അൽ ഖ്വാസിം[11]യു എ ഇ
April 1996 – 31 March 2002ജാമിൽ ഇബ്രാഹിം ഹിജൈലാൻ[12]സൗദി അറേബ്യ
1 April 2002 – 31 March 2011 അബ്ദു റഹ്മാൻ ബിൻ ഹമദ് അൽ അത്തിയാഹ് [13]ഖത്തർ
1 April 2011 നിലവിൽഅബ്ദുള്ളാത്തിഫ് ബിൻ റാശിദ് അൽ സയാനി ബരഹറൈൻ
അടയ്ക്കുക

അംഗരാജ്യങ്ങൾ

ആറ് അംഗ രാജ്യങ്ങളാണ് ഈ യൂനിയലുള്ളത്.

കൂടുതൽ വിവരങ്ങൾ Flag, Common name ...
FlagCommon name Official nameType of government
in Englishin romanized Arabic
BahrainBahrainKingdom of BahrainMamlakat al-BaḥraynConstitutional monarchy
കുവൈറ്റ്‌KuwaitState of KuwaitDawlat al-KuwaytParliamentary system, constitutional monarchy
ഒമാൻOmanSultanate of OmanSalṭanat ʻUmānAbsolute monarchy
ഖത്തർQatarState of QatarDawlat QaṭarConstitutional monarchy
സൗദി അറേബ്യSaudi ArabiaKingdom of Saudi ArabiaAl-Mamlaka al-ʻArabiyya as-SuʻūdiyyaAbsolute monarchy
United Arab EmiratesUnited Arab EmiratesUnited Arab EmiratesAl-Imārāt al-‘Arabīyah al-MuttaḥidahFederal monarchya
a Elective by monarchs de jure, hereditary de facto.
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.