ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
സി.രാജഗോപാലാചാരി (ജനനം: 1878 ഡിസംബർ 10 - മരണം: 1972 ഡിസംബർ 25) ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.സി.ആർ., രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ- മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.
ചക്രവർത്തി രാജഗോപാലാചാരി | |
---|---|
ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 21 June 1948 – 26 January 1950 | |
Monarch | George VI |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | ലൂയി മൗണ്ട്ബാറ്റൻ |
പിൻഗാമി | Position abolished |
മദ്രാസ് മുഖ്യമന്ത്രി | |
ഓഫീസിൽ 1952 ഏപ്രിൽ 10 – 1954 ഏപ്രിൽ 13 | |
ഗവർണ്ണർ | Sri Prakasa |
മുൻഗാമി | പി.എസ്. കുമാരസ്വാമി രാജ |
പിൻഗാമി | കെ. കാമരാജ് |
Minister of Home Affairs | |
ഓഫീസിൽ 1950 ഡിസംബർ 26 – 1951 ഒക്ടോബർ 25 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | വല്ലഭായി പട്ടേൽ |
പിൻഗാമി | Kailash Nath Katju |
Governor of West Bengal | |
ഓഫീസിൽ 15 August 1947 – 21 June 1948 | |
Premier | Prafulla Chandra Ghosh Bidhan Chandra Roy |
മുൻഗാമി | Frederick Burrows |
പിൻഗാമി | Kailash Nath Katju |
Premier of Madras | |
ഓഫീസിൽ 14 July 1937 – 9 October 1939 | |
ഗവർണ്ണർ | The Lord Erskine |
മുൻഗാമി | Kurma Venkata Reddy Naidu |
പിൻഗാമി | Tanguturi Prakasam |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thorapalli, Madras Presidency of ബ്രിട്ടീഷ് രാജ് (now in Tamil Nadu) | 10 ഡിസംബർ 1878
മരണം | 25 ഡിസംബർ 1972 94) Madras, India | (പ്രായം
രാഷ്ട്രീയ കക്ഷി | ബ്രിട്ടീഷ് രാജ് (1959–1972) |
മറ്റ് രാഷ്ട്രീയ അംഗത്വം | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (Before 1957) ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ്സ് (1957–1959) |
പങ്കാളി | Alamelu Mangalamma (1897–1916) |
അൽമ മേറ്റർ | Central College Presidency College, Madras |
തൊഴിൽ | Lawyer Writer Statesman |
ഒപ്പ് | |
പഴയ മദ്രാസ് സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ പത്തിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ് സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെ യങ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു. ഗാന്ധിജിയുടെ മനസാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നു.
കോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1959-ൽ അദ്ദേഹം പുതിയ രാക്ഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഓഗസ്റ്റിൽ നെഹ്രുവിന്റെ സോഷ്യലിസത്തിനെതിരെ സ്വതന്ത്രാ പാർട്ടി രൂപവത്കരിച്ചതു് രാജഗോപാലാചാരിയുടെ നേതൃത്വത്തിലാണു്.സ്വതന്ത്രാ പാർട്ടി 1967-71 കാലത്തു് 44 സീറ്റുകളോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി.
1954-ൽ ഭാരതരത്നം ഏർപ്പെടുത്തിയ വർഷം തന്നെ രാജഗോപാലാചാരിക്ക് ഭാരതരത്നം ലഭിച്ചു. 1972-ലെ ക്രിസ്മസ് ദിനത്തിൽ രാജാജി അന്തരിച്ചു.മരിക്കുമ്പോൾ 94 വയസുണ്ടായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.