ലൂയി മൗണ്ട്ബാറ്റൻ
ബ്രിട്ടീഷ് അഡ്മിറലും ഭരണകർത്താവും From Wikipedia, the free encyclopedia
ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും ഭരണകർത്താവും ആയിരുന്നു. എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു. 1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.
- ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തു.
- വിക്ടോറിയ മഹാറാണിയുടെ മകളുടെ ചെറുമകൻ.
- ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനുള്ള മൗണ്ട്ബാറ്റൺ പദ്ധതി അഥവാ ജൂൺ തേഡ് പ്ലാൻ തയ്യാറാക്കി.
- ഏറ്റവും കുറച്ചുകാലം വൈസ്രോയി പദം അലങ്കരിച്ച വ്യക്തി.
- ബ്രിട്ടന്റെ ഒന്നാം സീ ലോഡ് ആയി 1955-ൽ നിയമിക്കപ്പെട്ടു.
അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ്(റോയൽ നേവി) ദി റൈറ്റ് ഓണറബിൾ ലൂയി മൗണ്ട്ബാറ്റൻ | |
---|---|
![]() | |
ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 15 ആഗസ്റ്റ് 1947 – 21 ജൂൺ 1948 | |
Monarch | ജോർജ്ജ് |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | സ്വയം (ഗവർണർ ജനറൽ) |
പിൻഗാമി | സി. രാജഗോപാലാചാരി |
വൈസ്രോയി | |
ഓഫീസിൽ 12 ഫെബ്രുവരി 1947 – 15 ആഗസ്റ്റ് 1947 | |
Monarch | ജോർജ്ജ് VI |
മുൻഗാമി | വേവൽ പ്രഭു |
പിൻഗാമി | സ്വയം (ഗവർണർ ജനറൽ) മുഹമ്മദ് അലി ജിന്ന (ഗവർണർ ജനറൽ ഓഫ് പാകിസ്താൻ) |
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് | |
ഓഫീസിൽ 13 ജൂലൈ 1959 – 16 ജൂലൈ 1965 | |
മുൻഗാമി | വില്ല്യം ഡിക്സൺ |
പിൻഗാമി | റിചാർഡ് ഹൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വിന്റ്സർ,യുണൈറ്റഡ് കിങ്ഡം | 25 ജൂൺ 1900
മരണം | 27 ഓഗസ്റ്റ് 1979 79) മുള്ളഗ്‌മോർ, അയർലണ്ട് | (പ്രായം
പങ്കാളി | എഡ്വീന മൗണ്ട്ബാറ്റൻ |
കുട്ടികൾ | പെട്രീഷ്യ നാച്‌ബുൾ പമീല ഹിക്സ് |
അൽമ മേറ്റർ | ക്രൈസ്റ്റ്സ് കോളേജ്, കേംബ്രിഡ്ജ് |
തൊഴിൽ | അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് |
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.