![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cd/Bus_in_Sumbawa.jpg/640px-Bus_in_Sumbawa.jpg&w=640&q=50)
ബിമ
From Wikipedia, the free encyclopedia
ബിമ (ഇന്തോനേഷ്യൻ : കോട്ട ബിമ) മധ്യ ഇന്തോനേഷ്യയിലെ പ്രവിശ്യയായ പടിഞ്ഞാറൻ നുസാ തെൻഗാരയിൽ സുമ്പാവ ദ്വീപിന്റെ കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. സുംബാവ ദ്വീപിലെ ഏറ്റവും വലിയ പട്ടണമായ ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 142,443 ആയിരുന്നുവെങ്കിലും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ (2014 ജനുവരിയിലെ കണക്കനുസരിച്ച്) ജനസംഖ്യ 148,984 ആയിരുന്നുവെന്നു കാണിച്ചു. 2010 ലെ സെൻസസ് പ്രകാരം 407,636 ജനസംഖ്യയുണ്ടായിരുന്ന ബിമയുടെ സമീപസ്ഥമായ റീജൻസിയിൽ നിന്ന് ഈ പട്ടണം വേറിട്ടുനിൽക്കുന്നു.
ബിമ Mbojo | ||
---|---|---|
City | ||
![]() The street atmosphere in the City of Bima at noon | ||
| ||
Motto(s): Maja Labo Dahu (Bima) (Shame and Fear) | ||
![]() Location within West Nusa Tenggara | ||
Coordinates: 08°27′36″S 118°43′36″E | ||
Country | ![]() | |
Province | ![]() | |
Region | Lesser Sunda Islands | |
• Mayor | Muhammad Lutfi | |
• Vice Mayor | Fery Sofiyan | |
• ആകെ | 222.25 ച.കി.മീ.(85.81 ച മൈ) | |
(2014) | ||
• ആകെ | 1,48,984 | |
• ജനസാന്ദ്രത | 670/ച.കി.മീ.(1,700/ച മൈ) | |
സമയമേഖല | UTC+8 (Indonesia Central Time) | |
Area code | (+62) 374 | |
വാഹന റെജിസ്ട്രേഷൻ | EA | |
വെബ്സൈറ്റ് | www.bimakota.go.id |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/57/Child_dancers%2C_Sumbawa.jpg/640px-Child_dancers%2C_Sumbawa.jpg)
ബിമ പട്ടണത്തിലെ ജനങ്ങളും സുംബാവയുടെ കിഴക്ക് ഭാഗത്തെ മുഴുനാളുകളും ബിമ എന്നറിയപ്പെടുന്ന ഭാഷയാണ് സംസാരിക്കുന്നത് (ഇന്തോനേഷ്യൻ: ബഹാസ ബിമ; ബിമ ഭാഷ: എൻഗാഹി എംബോജോ). 1620 മുതൽ 1958 വരെയുള്ള കാലഘട്ടങ്ങളിൽ ഈ പട്ടണം ബിമ സുൽത്താനേറ്റിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്നു. ഇന്തോനേഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ജാവ, ബാലി, ലോംബോക്ക് എന്നിവിടങ്ങളിൽ നിന്ന് കുടിയേറ്റ ബാഹുല്യമുണ്ടായിരുന്ന ബിമ, ആധുനിക കാലത്ത് കിഴക്കൻ സുംബാവയിലെ ഏറ്റവും വലിയ പ്രാദേശിക, സാമ്പത്തിക കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇതിന് ഒരു നഗരകേന്ദ്രീകൃതമായ ഒരു വാണിജ്യ മേഖലയുണ്ട്. സുൽത്താൻ സലാഹുദ്ദീൻ പള്ളിയുടെയും സുൽത്താൻ സലാഹുദ്ദീൻ മ്യൂസിയവും (മുമ്പ് ബിമ സുൽത്താനേറ്റ് കൊട്ടാരം) ഇവിടെ നിലിൽക്കുന്നു. ഡോംപുവിലേക്കും സാപ്പെയിലേക്കുമുള്ള പ്രവിശ്യാ പാതകളുമായി ഈ പട്ടണം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.