സൗദി അറേബ്യയുടെ ഭരണാധികാരികൾ
രാജവംശം / From Wikipedia, the free encyclopedia
1932-ൽ സൗദി അറേബ്യ രൂപം കൊണ്ടതുമുതൽ ഇന്നുവരെ ആറ് രാജാക്കന്മാർ ഭരണത്തിലിരുന്നിട്ടുണ്ട്. ഇബ്ൻ സൗദ് എന്നും അറിയപ്പെടുന്ന അബ്ദുൽ അസീസ് ആണ് ആദ്യത്തെ രാജാവ്. 2015-ൽ അധികാരത്തിൽവന്ന സൽമാൻ രാജാവാണ് നിലവിലെ ഭരണാധികാരി. ഇബ്നു സൗദിന് ശേഷമുള്ള അഞ്ചു ഭരണാധികാരികളും അദ്ദേഹത്തിന്റെ മക്കളാണ്. ഉപപ്രധാനമന്ത്രിയും കിരീടാവകാശിയും സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ്.