From Wikipedia, the free encyclopedia
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനാണ് അബ്ദുൽ അസീസ് രാജാവ് (26 നവംബർ 1876[1] – 9 നവംബർ 1953) (അറബി: عبد العزيز آل سعود ‘അബ്ദുൾ അസീസ് അൽ സൗദ്). നജ്ദിയൻ സിംഹം എന്ന അപരനാമത്തിലുമറിയപ്പെട്ട അബ്ദുൽ അസീസ് രാജാവ് ഇബ്ൻ സൗദ് എന്നായിരുന്നു ഔദ്യോഗികമായി കൂടുതൽ അറിയപ്പെട്ടിരുന്നത്[2]
അബ്ദുൾഅസീസ് ബിൻ അബ്ദുൾ റഹ്മാൻ عبد العزيز آل سعود | |
---|---|
സൗദി അറേബ്യയുടെ രാജാവ് ഹിജാസിലെ ഭരണാധികാരി | |
ഭരണകാലം | 14 ഓഗസ്റ്റ് 1932 – 9 നവംബർ 1953 |
22 സെപ്റ്റംബർ 1932 | |
മുൻഗാമി | Himself as King of Nejd and Hejaz |
പിൻഗാമി | സൗദ് ബിൻ അബ്ദുൽ അസീസ് |
ഭരണകാലം | 8 ജനുവരി 1926 – 23 സെപ്റ്റംബർ 1932 |
മക്കൾ | |
Prince Turki of Najd King Saud King Faisal Prince Muhammad King Khalid Prince Nasser Prince Saad King Fahd Prince Mansour Prince Bandar Prince Musa'id King Abdullah Prince Mishaal Crown Prince Sultan Prince Abdul Muhsin Prince Majid Prince Abdul Rahman Prince Mutaib Prince Talal Prince Badr Prince Nawwaf Crown Prince Nayef Prince Turki the Sudairi Prince Fawwaz Prince Abdul Illah Crown Prince Salman Prince Ahmed Prince Mamdouh Prince Abdul Majeed Prince Sattam Prince Hazloul Prince Mashhur Prince Muqrin Prince Hamoud Princess Al Bandari Princess Sultana Princess Luluwah Princess Al Jawhara Princess Haya Princess Seeta Princess Latifa | |
പേര് | |
Abdulaziz bin Abdul Rahman bin Faisal bin Turki bin Abdullah bin Muhammad bin Saud | |
രാജവംശം | സൗദിന്റെ ഭവനം |
പിതാവ് | അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ |
മാതാവ് | സാറാ അൽ സുഡൈരി |
കബറിടം | അൽ ഔദ് സെമിത്തേരി, റിയാദ് |
മതം | ഇസ്ലാം |
1902ൽ റിയാദ് കീഴടക്കി, 1922ൽ നജദും1925ഉം ഹിജാസും പിടിച്ചടക്കിയ അബ്ദുൾ അസീസ്, 1932ലാണ് ഈ പ്രദേശങ്ങളെയെല്ലാം ഏകോപിപ്പിച്ച് ഇന്നത്തെ സൗദി അറേബ്യ രൂപപ്പെടുത്തിയത്. 1938 മുതൽ സൗദി അറേബ്യയിലെ എണ്ണപര്യവേഷണത്തിനു മുൻകൈയെടുത്ത ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വ്യാപകമായ എണ്ണഖനനത്തിനും നേതൃത്വം നൽകി. സൗദിയിലെ ഭാവി രാജാക്കന്മാരും രാജകുമാരന്മാരുമുൾപ്പെടെ 89 സന്താനങ്ങൾ ഇദ്ദേഹത്തിനുണ്ട്[3]
1916 നവംബർ 23-ന്, ബ്രിട്ടീഷ് നയതന്ത്രജ്ഞനായ സർ പെർസി കോക്സ് കുവൈറ്റിൽ ത്രീ ലീഡേഴ്സ് കോൺഫറൻസ് സംഘടിപ്പിച്ചു, അവിടെ ഇബ്ൻ സൗദിന് സ്റ്റാർ ഓഫ് ഇന്ത്യയും ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയറും ലഭിച്ചു. 1920 ജനുവരി 1-ന് അദ്ദേഹത്തെ ഓർഡർ ഓഫ് ദി ഇന്ത്യൻ എംപയർ (GCIE) ഹോണററി നൈറ്റ് ഗ്രാൻഡ് കമാൻഡറായി നിയമിച്ചു. 1935-ൽ ബ്രിട്ടീഷ് ഓർഡർ ഓഫ് ദി ബാത്ത് (GCB), 1947-ൽ അമേരിക്കൻ ലെജിയൻ ഓഫ് മെറിറ്റ്, 1952-ൽ സ്പാനിഷ് ഓർഡർ ഓഫ് മിലിട്ടറി മെറിറ്റ് (ഗ്രാൻഡ് ക്രോസ് വിത്ത് വൈറ്റ് ഡെക്കറേഷൻ) എന്നിവ അദ്ദേഹത്തിന് ലഭിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.