![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e0/Minister_Jaishankar_%252848823162971%2529_%2528cropped%2529.jpg/640px-Minister_Jaishankar_%252848823162971%2529_%2528cropped%2529.jpg&w=640&q=50)
സുബ്രമണ്യം ജയശങ്കർ
From Wikipedia, the free encyclopedia
ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയാണ് സുബ്രഹ്മണ്യം ജയശങ്കർ (Subrahmanyam Jaishankar) (ജനനം 9 ജനുവരി 1955). 2019 മെയ് 31 മുതൽ വിദേശകാര്യമന്ത്രിയായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം ഒരു മുൻ നയതന്ത്രജ്ഞനാണ് . ഭാരതീയ ജനതാ പാർട്ടി അംഗമായ ജയശങ്കർ ഗുജറാത്തിനെ പ്രതിനിധീകരിച്ച് 2019 ജൂലൈ 5 മുതൽ രാജ്യസഭയിൽ പാർലമെന്റ് അംഗമാണ് . അദ്ദേഹം മുമ്പ് 2015 ജനുവരി മുതൽ [1][2][3] ജനുവരി 2018 വരെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുബ്രമണ്യം ജയശങ്കർ S. Jaishankar | |
---|---|
![]() ജയശങ്കർ 2019 ൽ | |
30th വിദേശകാര്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 30 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | സുഷമ സ്വരാജ് |
രാജ്യസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 5 July 2019 | |
മുൻഗാമി | അമിത് ഷാ |
മണ്ഡലം | ഗുജറാത്ത് |
31st ഫോറിൻ സെക്രട്ടറി ഓഫ് ഇന്ത്യ | |
ഓഫീസിൽ 28 January 2015 – 28 January 2018 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | സുജാത സിങ്ങ് |
പിൻഗാമി | വിജയ് കേശവ് ഗോഘലെ |
Ambassador of India to the United States | |
ഓഫീസിൽ 1 December 2013 – 28 January 2015 | |
രാഷ്ട്രപതി | പ്രണബ് മുഖർജി |
പ്രധാനമന്ത്രി | മന്മോഹൻ സിങ്ങ് നരേന്ദ്ര മോഡി |
മുൻഗാമി | Nirupama Rao |
പിൻഗാമി | Arun Kumar Singh |
Ambassador of India to China | |
ഓഫീസിൽ 1 June 2009 – 1 December 2013 | |
രാഷ്ട്രപതി | പ്രതിഭാ പാട്ടേൽ |
പ്രധാനമന്ത്രി | മന്മോഹൻ സിങ്ങ് |
മുൻഗാമി | Nirupama Rao |
പിൻഗാമി | Ashok Kantha |
High Commissioner of India to Singapore | |
ഓഫീസിൽ 1 January 2007 – 1 June 2009 | |
രാഷ്ട്രപതി | പ്രതിഭാ പാട്ടേൽ |
പ്രധാനമന്ത്രി | മന്മോഹൻ സിങ്ങ് |
പിൻഗാമി | TCA Raghavan |
Ambassador of India to the Czech Republic | |
ഓഫീസിൽ 1 January 2001 – 1 January 2004 | |
രാഷ്ട്രപതി | എ പി ജെ അബ്ദുൾ കലാം |
പ്രധാനമന്ത്രി | അടൽ ബിഹാരി ബാജ്പൈ |
പിൻഗാമി | P.S. Raghavan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Subrahmanyam Jaishankar (1955-01-09) 9 ജനുവരി 1955 (69 വയസ്സ്) ന്യൂ ഡൽഹി, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | ക്യോക്കോ ജയശങ്കർ |
കുട്ടികൾ | 3 |
മാതാപിതാക്കൾ |
|
ബന്ധുക്കൾ | Sanjay Subrahmanyam (brother), S. Vijay Kumar (brother) |
അൽമ മേറ്റർ | ദില്ലി സർവ്വകലാശാല (ബി എ, എം എ) ജവഹർലാൽ നെഹ്രു സർവ്വകലാശാല (എം എ, എം ഫിൽ, Doctor of Philosophyല്പി എച്ഡി) |
ജോലി |
|
അവാർഡുകൾ | പദ്മശ്രീ (2019) |
1977-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം തന്റെ 38 വർഷത്തെ നയതന്ത്ര ജീവിതത്തിൽ സിംഗപ്പൂരിലെ ഹൈക്കമ്മീഷണറായും (2007-09) ചെക്ക് റിപ്പബ്ലിക്കിലെ അംബാസഡറായും (2001-04) ചൈന (2009–2013), യുഎസ്എ (2014–2015) എന്നിവിടങ്ങളിലായി ഇന്ത്യയിലും വിദേശത്തും വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യ-യുഎസ് സിവിലിയൻ ആണവ കരാർ നടപ്പാക്കുന്നതിൽ ജയശങ്കർ ഒരു പ്രധാന പങ്ക് വഹിച്ചു.
വിരമിച്ചശേഷം ജയശങ്കർ ടാറ്റ സൺസിന്റെ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ്സ് പ്രസിഡന്റായി ചേർന്നു.[4] 2019-ൽ, ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.[5] 2019 മെയ് 30 ന് അദ്ദേഹം രണ്ടാം മോഡി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2019 മെയ് 31 ന് അദ്ദേഹം വിദേശകാര്യ മന്ത്രിയായി . കാബിനറ്റ് മന്ത്രി എന്ന നിലയിൽ വിദേശകാര്യ മന്ത്രാലയത്തിന് നേതൃത്വം നൽകുന്ന ആദ്യ മുൻ വിദേശകാര്യ സെക്രട്ടറിയാണ് അദ്ദേഹം. [6] [7]