ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയാണു് (31 ജൂലൈ 2009 - 31 ജൂലൈ 2011) മലയാളിയായ നിരുപമ റാവു (ജനനം: ഡിസംബർ 6, 1950 - )[1]. 2006ലാണ് ചൈനീസ് അംബാസഡറായി നിയമിക്കപ്പെട്ടതു്. ശ്രീലങ്കയിലെ ഇന്ത്യൻ പ്രതിനിധിയായും നിരുപമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഷിംഗ്ടണിലും മോസ്കോയിലും ഇന്ത്യക്കുവേണ്ടി പ്രവർത്തിച്ച ഇദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോയിന്റ് സെക്രട്ടറിയായും വിദേശകാര്യ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ടു്. എഴുത്തുകാരി, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയാണു്.

വസ്തുതകൾ നിരുപമ റാവു, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ...
നിരുപമ റാവു
Thumb
അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ
ഓഫീസിൽ
1 ആഗസ്റ്റ് 2011 - 6 നവംബർ 2013
മുൻഗാമിമീര ശങ്കർ
പിൻഗാമിഎസ്. ജയശങ്കർ
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
ഓഫീസിൽ
31 ജൂലൈ 2009 - 31 ജൂലൈ 2011
മുൻഗാമിശിവശങ്കർ മേനോൻ
പിൻഗാമിരഞ്ജൻ മത്തായി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-12-06) 6 ഡിസംബർ 1950  (73 വയസ്സ്)
മലപ്പുറം, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
പങ്കാളിസുധാകർ റാവു
കുട്ടികൾനിഖിലേഷ്, കാർത്തികേയ
ജോലിനയതന്ത്രജ്ഞ
അടയ്ക്കുക

ജീവിതരേഖ

1950 ഡിസംബർ 6നു് മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ട് ജനിച്ചു. ബാംഗ്ലൂർ, പൂനെ, ലക്നൗ എന്നിവിടങ്ങളിൽ പഠനം നടത്തിയ നിരുപമ, മറാത്ത്‌വാഡ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.73 ബാച്ചിലെ ഐ.എഫ്.എസു കാരിയാണിവർ[1]. ആദ്യ കവിതാസമാഹാരം റെയ്‌ൻ റൈസിങ് 2004ൽ പ്രസിദ്ധീകരിച്ചു. 1975 മാർച്ച് 27-ന് വിവാഹിതരായി.[2] മുൻ കർണാടക ചീഫ് സെക്രട്ടറിയായിരുന്ന സുധാകർ റാവുവാണ് ഭർത്താവ്.

2013 നവംബർ 6നു് നിരുപമ റാവു ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നതായിരുന്നു വിരമിക്കുമ്പോൾ അദ്ദേഹം വഹിച്ചിരുന്ന പദവി.[3]

കൃതികൾ

  • റെയ്‌ൻ റൈസിങ് (2004)
  • 'മഴ കനക്കുന്നു' (വിവർത്തനം)[4]

പുരസ്കാരങ്ങൾ

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.