സുധീർ കുമാർ ചൗധരി
From Wikipedia, the free encyclopedia
സുധിർ കുമാർ ചൗധരി (ജനനം: 1983 മുസാഫർപൂർ, ബിഹാർ)[1]. ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകനാണ്. ഇന്ത്യ ആതിഥേയരായി പങ്കെടുക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും ദേശീയപതാകയുടെ നിറങ്ങൾ ശരീരത്തിൽ പുരട്ടിക്കൊണ്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് അദ്ദേഹം പ്രശസ്തനായത്[2]. സച്ചിൻ ടെൻഡുൽക്കറിന്റെയും ഒരു കടുത്ത ആരാധകനാണ് സുധിർ. 2010 ഏപ്രിൽ വരെ ഏകദേശം 150 ക്രിക്കറ്റ് മത്സരങ്ങൾക്ക് അദ്ദേഹം നേരിട്ട് കാഴ്ചക്കാരനായിട്ടുണ്ട്. തന്റെ സൈക്കിളിൽ സഞ്ചരിച്ചാണ് അദ്ദേഹം പലപ്പോഴും ക്രിക്കറ്റ് മത്സരങ്ങൾക്ക് എത്തുന്നത്[3]. അദ്ദേഹം ഒരു തൊഴിൽരഹിതനാണ്.[4]
വസ്തുതകൾ സുധിർ കുമാർ ചൗധരി, ജനനം ...
സുധിർ കുമാർ ചൗധരി | |
---|---|
ജനനം | 1983 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധകൻ. |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | തൊഴിൽരഹിതൻ |
അറിയപ്പെടുന്നത് | സച്ചിൻ ടെൻഡുൽക്കറിന്റെ കടുത്ത ആരാധകൻ |
അടയ്ക്കുക