സൈക്കിൾ
From Wikipedia, the free encyclopedia
മനുഷ്യാധ്വാനത്തിലൂടെ പെഡലുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമാണ് സൈക്കിൾ (ചവിട്ടുവണ്ടി) അല്ലെങ്കിൽ ബൈസിക്കിൾ . സൈക്കിൾ ഓടിക്കുന്ന വ്യക്തിയെ സൈക്കിളിസ്റ്റ് എന്നാണ് പറയുക.
19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്, 21-ാം നൂറ്റാണ്ടായതോടെ സൈക്കിളിന്റെ പ്രചാരം മൂർദ്ധന്യത്തിലെത്തി.ഏകദേശം ഒരു ബില്ല്യൺ സൈക്കിളുകളാണ് ഇപ്പോഴത്തെ ഉൽപാദനം..[1][2][3] ഇത് കാറുകളേയും, മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ കൂടുതലാണ്. വിവിധ മേഖലകളിലെ ജനകീയമായ ഗതാതഗ രീതിയായി സൈക്കിൾ മാറി.[4][5][6] സൈക്കിളിന്റെ വിവിധ മോഡലുകൾ പുറത്തിറങ്ങി, കളിപ്പാട്ടമെന്ന രീതിയിലും, വ്യായാമം ചെയ്യാനുള്ള ഉപാധിയായും, മിലിറ്ററി ഉപയോഗത്തിനും, സൈക്കിൾ റൈസിംഗിനുമായി വിവിധ മോഡലുകൾ ജനിച്ചു.
1885 ൽ ചങ്ങലകളിലൂടെ പ്രവർത്തിക്കുന്ന സൈക്കിൾ വന്നതോടെ സൈക്കിളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ഉത്പാദന പദാർത്ഥങ്ങളുടെ മികവ് വർദ്ധിക്കുകയും, ഡിസൈനുകൾ കമ്പ്യൂട്ടറൈസഡ് ആകുകയുയം ചെയ്തു. ഇത് സൈക്കിൾ നിർമ്മാണം വ്യാപിക്കാൻ കാരണമായി.
സൈക്കിൾ സാമൂഹ്യമായും സാംസ്കമായും ആധുനിക സമൂഹത്തെ സ്വാധീനിച്ചു. ഓട്ടോമൊബൈൽ നിർമ്മാണ രംഗത്ത് ഈ സ്വാധീനം നിർണ്ണായകമായിരുന്നു. പല വാഹന ഭാഗങ്ങളുടേയും മാതൃകകൾ സൈക്കിളുകളിൽ നിന്ന് സ്വീകരിച്ചു, പ്രധാനമായും ബാളുകൾ, ടയറുകൾ, ചങ്ങലകൊണ്ട് മുൻപോട്ട് നീങ്ങുന്ന മെക്കാനിസം, വീലുകൾ തുടങ്ങിയവ.[7]