സലിനാസ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് മോണ്ടെറെ കൗണ്ടിയിലുൾപ്പെട്ടതും കൗണ്ടിയുടെ ആസ്ഥാനവുംകൂടിയായ നഗരമാണ് സലിനാസ്. ഒരു നാഗരികമേഖലയായ സലിനാസ്, ഗ്രേറ്റർ ബേ പ്രദേശത്തിന്റെ തെക്കൻ ഖണ്ഡത്തിനു തൊട്ടു പുറത്തായും സലിനാസ് നദീമുഖത്തിന് 10 മൈൽ (16 കിലോമീറ്റർ) കിഴക്ക്-തെക്കുകിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്. 2016 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 157,218 ആയിരുന്നു. പസഫിക്ക് സമുദ്രത്തിൽ നിന്ന് ഏകദേശം എട്ടു മൈൽ അകലെയായി സലിനാസ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ ഈ നഗരത്തിൽ ചൂടുവേനൽക്കാലമുള്ള ഉൾനാടൻ പ്രദേശത്തേക്കാൾ സമുദ്ര സാമീപ്യത്താൽ സ്വാധീനിക്കപ്പെടുന്ന ഒരു കാലവാസ്ഥയാണ് അനുഭവപ്പെടാറുള്ളത്. മേഖലയിലെ പ്രധാന വാണിജ്യ, ഭരണകൂടസംബന്ധ, വ്യാവസായിക കേന്ദ്രമായി സലിനാസ് നഗരം പ്രവർത്തിക്കുന്നു. നഗരത്തിലെ സമുദ്രതീര കാലാവസ്ഥ, ഇവിടുത്തെ പുഷ്പവ്യവസായത്തിനും, മുന്തിരിത്തോട്ടങ്ങൾക്കും പച്ചക്കറി കർഷകർക്കും അനുയോജ്യമായതാണ്. കാർഷിക വ്യവസായത്തിനു പ്രസിദ്ധമായ സലിനാസ് നഗരം "ദ സാലഡ് ബൗൾ ഓഫ് ദി വേൾഡ്" എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഈ നഗരം സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചയാളും സാഹിത്യകലാവിജ്ഞാനനിപുണനുമായിരുന്ന ജോൺ സ്റ്റെയിൻബെക്ക് ജന്മനാടാണ്. ഈ പ്രദേശം പശ്ചാത്തലമാക്കി അദ്ദേഹം അനേകം നോവലുകൾ രചിച്ചിരുന്നു.
സലിനാസ്, കാലിഫോർണിയ | |||
---|---|---|---|
City | |||
City of Salinas | |||
Main Street in downtown Salinas, 2006 | |||
| |||
Nickname(s): "The Salad Bowl of the World"[1] | |||
Motto(s): "Rich in Land, Rich in Values."[2] | |||
Location of Salinas, California | |||
Coordinates: 36°40′40″N 121°39′20″W | |||
Country | United States | ||
State | California | ||
Region | Northern California | ||
County | Monterey | ||
Incorporated | March 4, 1874[3] | ||
• Mayor | Joe Gunter[4] | ||
• State senator | Anthony Cannella (R)[5] | ||
• Assemblymember | Anna Caballero (D)[5] | ||
• U. S. rep. | Jimmy Panetta (D)[6] | ||
• City | 23.65 ച മൈ (61.25 ച.കി.മീ.) | ||
• ഭൂമി | 23.61 ച മൈ (61.15 ച.കി.മീ.) | ||
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 0.16% | ||
ഉയരം | 52 അടി (16 മീ) | ||
• City | 1,50,441 | ||
• കണക്ക് (2016)[10] | 1,57,218 | ||
• റാങ്ക് | 1st in Monterey County 34th in California 157th in the United States | ||
• ജനസാന്ദ്രത | 6,658.96/ച മൈ (2,570.99/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 93901, 93902, 93905, 93906, 93907, 93912, and 93915. | ||
Area code | 831 | ||
FIPS code | 06-64224 | ||
GNIS feature IDs | 277589, 2411768 | ||
വെബ്സൈറ്റ് | www |