![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/04/Balathode_Town.jpg/640px-Balathode_Town.jpg&w=640&q=50)
വെള്ളരിക്കുണ്ട്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം / From Wikipedia, the free encyclopedia
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറുപട്ടണമാണ് വെള്ളരിക്കുണ്ട്. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയൻഞ്ചാലിനും ചിറ്റാരിക്കലിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഈ ചെറുപട്ടണം ബളാൽ പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. മലബാർ കുടിയേറ്റത്തെ തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്.
- ഇതേ പേരിലുള്ള താലൂക്കിന്, ദയവായി വെള്ളരിക്കുണ്ട് താലൂക്ക് കാണുക.
വസ്തുതകൾ വെള്ളരിക്കുണ്ട് Vellarikundu, Country ...
വെള്ളരിക്കുണ്ട് Vellarikundu | |
---|---|
Town | |
![]() വെള്ളരിക്കുണ്ട് ടൗൺ | |
Coordinates: 12.36750°N 75.28313°E / 12.36750; 75.28313 | |
Country | ![]() |
State | Kerala |
District | Kasaragod |
സമയമേഖല | UTC+5:30 (IST) |
PIN | 671534 |
Telephone code | 04997 |
വാഹന റെജിസ്ട്രേഷൻ | KL-79 |
അടയ്ക്കുക
ഭീമനടി സംരക്ഷിത വനം ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഹോസ്ദുർഗ്ഗ് താലൂക്കിന്റെ ഭാഗമായിരുന്നു. കാസർഗോഡ് ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.