കാസർഗോഡ് ജില്ല
കേരളത്തിലെ ജില്ല / From Wikipedia, the free encyclopedia
കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസറഗോഡ് ജില്ല. ആസ്ഥാനം കാസറഗോഡ്. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസറഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ജില്ല. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കാനറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസറഗോഡ്ൻ്റെ അതിർത്തികൾ. കാസറഗോഡ് ജില്ല കാസറഗോഡ് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്.
കാസറഗോട് ജില്ല | |
അപരനാമം: സപ്തഭാഷാസംഗമ ഭൂമി | |
12.5°N 75.0°E / 12.5; 75.0 | |
{{{ബാഹ്യ ഭൂപടം}}} | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കാസറഗോഡ് |
ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജില്ലാ കളക്ടർ |
ബേബി ബാലകൃഷ്ണൻ[1] ശ്രീ. ഇൻബശേഖർ കെ ഐഎഎസ് [2] |
വിസ്തീർണ്ണം | 1992 [3]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
13,02,600 [4] 6,26,617[4] 6,75,983[4] 1079 |
ജനസാന്ദ്രത | 654/ച.കി.മീ |
സാക്ഷരത | 89.85[5] % |
കോഡുകൾ • തപാൽ • ടെലിഫോൺ |
671xxx +91-499 & 467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | |
വെബ്സൈറ്റ് | https://kasargod.gov.in |
- ഇതേ പേരിലുള്ള നഗരത്തിന്, ദയവായി കാസറഗോഡ് കാണുക.