വിക്കിപീഡിയ:തിരുത്തൽ നയം
From Wikipedia, the free encyclopedia
ആയിരക്കണക്കിന് ലേഖകരുടെ സംഭാവനകളുടെ ഉല്പന്നമാണ് വിക്കിപീഡിയ. ഗവേഷണ നൈപുണ്യം, സാങ്കേതിക വൈദഗ്ദ്യം, വിജ്ഞാനത്തിന്റെ ശകലങ്ങൾ ഇതിനെല്ലാം പുറമേ സഹായിക്കുവാനുള്ള സന്നദ്ധത, തുടങ്ങി ഒരോരുത്തരും വ്യത്യസ്ത രീതിയിൽ സംഭാവനകൾ നൽകിയാണ് അത് പൂർത്തീകരിക്കുന്നത്. ഏറ്റവും നല്ല ലേഖനം പോലും പൂർണ്ണമെന്നു കരുതാനാവില്ല, ഇവിടെയുള്ള ഉള്ളടക്കങ്ങൾ എങ്ങനെ ഇനിയും മെച്ചപ്പെടുത്താമെന്ന വിശാലമനസ്കത ഒരോ ലേഖകരും മുന്നോട്ട് വയ്ക്കുന്നു.
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
ഈ താളിന്റെ രത്നച്ചുരുക്കം: സാധ്യമാകുന്നിടത്തെല്ലാം താളുകളെ മെച്ചപ്പെടുത്തുക, വികലമായ രീതിയിയിൽ അവ ഉപേക്ഷിക്കേണ്ടി വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. |
കൂടുതൽ വിവരങ്ങൾ വിക്കിപീഡിയയുടെനയങ്ങൾ ...
വിക്കിപീഡിയയുടെ നയങ്ങൾ |
---|
തത്ത്വങ്ങൾ |
പഞ്ചസ്തംഭങ്ങൾ |
തർക്കവിഷയങ്ങൾ |
സന്തുലിതമായ കാഴ്ച്ചപ്പാട് പരിശോധനായോഗ്യത |
ഒത്തൊരുമിച്ചുള്ള പ്രവർത്തനം |
മര്യാദകൾ വ്യക്തിപരമായി |
കൂടുതൽ |
നയങ്ങളുടെ പട്ടിക |
അടയ്ക്കുക