വാരാണസി
പ്രകാശത്തിന്റെ നഗരം / From Wikipedia, the free encyclopedia
25.282°N 82.9563°E / 25.282; 82.9563
വാരാണസി वाराणसी وارانسی | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | വാരാണസി |
മേയർ | കൗശലേന്ദ്ര സിംഗ് |
ജനസംഖ്യ • ജനസാന്ദ്രത |
31,47,927 (district)[1] (2001[update]) • 1,995/km2 (5,167/sq mi)[2] |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
1,550 km2 (598 sq mi) • 80.71 m (265 ft) |
ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം[3] നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് (ഹിന്ദി: बनारस, ഉർദു: بنارس, Banāras pronunciation [bənɑːɾəs] (info)) , കാശി (ഹിന്ദി: काशी, ഉർദു: کاشی, Kāśī [kaː.ʃiː] (info)) എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി (Sanskrit: वाराणसी Vārāṇasī, pronunciation [ʋaːɾaːɳəsiː] (സഹായം·വിവരണം)).</ref> ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.[4][5] 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു[3]. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.[6]
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. അശോക സാമ്രാജ്യസമയത്ത്ഇ ബുദ്ധമത അനുയായികൾ എന്നിവരൊക്കെ ആദ്യകാലനഗരം ഏതാണ്ട് പൂർണമായും കാലത്തിനനുസരി പുരോഗമനം നടത്തിയിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ കടന്നുവരവോടെ തൊട്ട്എ കൂടായ്മ തീണ്ടികൂടായ്മ മാറ്റി നിർത്തപെട്ടു ബ്രഹ്മനാധിപത്യത്തിൽ അക്ഷര അഭ്യാസം നിഷേധിച്ച താഴ്ന്നവിഭാഗം ഹിന്ദുകൾക്ക്തോ വിദ്യാഭ്യാസം നൽകിയതുമുതൽ ആരാധനകളിൽ പ്രകടമായ മാറ്റം കാരണമായി.. ബുദ്ധമത ക്ഷേത്രങ്ങൾ പിടിച്ചടക്കി ഭൂരിപക്ഷ ഹിന്ദുക്കൾ വാരാണസിയിൽ ഇപ്പോഴുള്ള തരത്തിൽ എല്ലാ ക്ഷേത്രങ്ങളും പുതുക്കി പണികഴിപ്പിച്ചു
വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്.