ബനാറസ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ വിനീത്, ദേവൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ, നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള, ഒരു മലയാളചലച്ചിത്രമാണ് ബനാറസ്. കാശി ഫിലിംസിന്റെ ബാനറിൽ എം.ആർ. നായർ നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. എം.ആർ. നായർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
വസ്തുതകൾ ബനാറസ്, സംവിധാനം ...
ബനാറസ് | |
---|---|
സംവിധാനം | നേമം പുഷ്പരാജ് |
നിർമ്മാണം | എം.ആർ. നായർ |
കഥ | എം.ആർ. നായർ |
തിരക്കഥ | ചെറിയാൻ കല്പകവാടി |
അഭിനേതാക്കൾ | വിനീത് ദേവൻ കാവ്യ മാധവൻ നവ്യ നായർ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി പിരപ്പൻകോട് മുരളി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | കാസി ഫിലിംസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 2009 ഏപ്രിൽ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
അടയ്ക്കുക