ഇന്ത്യയിലെ ജില്ലകളുടെ പട്ടിക
ഇന്ത്യയിലെ ഭരണസംവിധാനത്തിൽ വരുന്ന രണ്ടാം ഭരണ ഘടകം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഭരണസംവിധാനത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കീഴിൽ വരുന്ന രണ്ടാംതല ഭരണഘടകമാണു് ജില്ല. ചില സംസ്ഥാനങ്ങളിൽ ജില്ലകളെ സബ്ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ജില്ലയുടെ തൊട്ടുകീഴെവരുന്ന ഉപഘടകം താലൂക്ക് ആണു്.
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. |
വസ്തുതകൾ ഇന്ത്യയിലെ ജില്ലകളുടെ പട്ടിക, Category ...
ഇന്ത്യയിലെ ജില്ലകളുടെ പട്ടിക | |
---|---|
<maplink>: Couldn't parse JSON: കണ്ട്രോൾ കാരക്ടർ പിഴവ്, മിക്കവാറും തെറ്റായി എൻകോഡ് ചെയ്യപ്പെട്ടത് | |
Category | Second-level administrative division |
Location | States and union territories of India |
എണ്ണം | 739 (2020) (as of 2020) |
ജനസംഖ്യ | ഏറ്റവും കൂടുതൽ: താന, മഹാരാഷ്ട്ര—11,060,148 (2011 സെൻസസ്) ഏറ്റവും കുറവ്: ദിബാങ് താഴ്വര, അരുണാചൽ പ്രദേശ്—8,004 (2011 സെൻസസ്) |
സർക്കാർ | ജില്ലാ അധികാരി |
സബ്ഡിവിഷനുകൾ | താലൂക്ക്, താലൂക്ക, മണ്ഡൽ ബ്ലോക്ക് |
അടയ്ക്കുക
2020 ലെ കണക്കനുസരിച്ചു് ഇന്ത്യയിൽ ആകെ 739 ജില്ലകളുണ്ട്.[1] 2011-ലെ സെൻസസിൽ ഇതു് 640 ആയിരുന്നു.[2] 2001-ൽ 593 ജില്ലകളായിരുന്നു ഉണ്ടായിരുന്നതു്.[3]
ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു;
- ജില്ലാ കളക്ടർ അഥവാ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അഥവാ ഡെപ്യൂട്ടി കമ്മീഷണർ, പൊതുഭരണത്തിന്റെയും റവന്യൂ ശേഖരണത്തിന്റെയും ചുമതലയുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഒരു ഉദ്യോഗസ്ഥൻ.
- സൂപ്രണ്ട് ഓഫ് പോലീസ് അഥവാ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്, ക്രമസമാധാനപാലനത്തിന് ഉത്തരവാദിയായ ഇന്ത്യൻ പോലീസ് സർവീസിൽ നിന്നുളള ഒരു ഉദ്യോഗസ്ഥൻ.
- ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ലയിലെ വനങ്ങളുടെയും പരിസ്ഥിതിയുടെയും വന്യജീവികളുടെയും പരിപാലന ചുമതലയുള്ള ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥൻ.
- ഇതുകൂടാതെ സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.