ലിറ്റിൽ മിസ്സ് സൺഷൈൻ
From Wikipedia, the free encyclopedia
2006 ൽ ഇറങ്ങിയ ഒരു അമേരിക്കൻ കോമഡി-ഡ്രാമ റോഡ് ചലച്ചിത്രമാണ് ലിറ്റിൽ മിസ്സ് സൺഷൈൻ. ദമ്പതികളായ ജോനാഥൻ ഡേയ്ടൺ , വലേരി ഫാരിസ് എന്നിവർ സംവിധാനരംഗത്തു അരങ്ങേറിയ ചിത്രമാണ് ഇത്. പുതുമുഖമായ മൈക്കൽ ആറൻഡ് ചിത്രത്തിന്റെ തിരക്കഥ രചിച്ചു. ഗ്രെഗ് കിന്നിയർ, സ്റ്റീവ് കരേൽ, ടോണി കൊളലേറ്റ്, പോൾ ഡാനോ, അബിഗെയ്ൽ ബ്രെസ്ലിൻ, അലൻ ആർക്കിൻ എന്നിവർ അഭിനയിച്ച ഈ ചിത്രം 8 ദശലക്ഷത്തിൻ്റെ ബഡ്ജറ്റിൽ ഈ ചിത്രം നിർമ്മിച്ചത് ബിഗ് ബീച്ച് ഫിലിംസ് ആണ്.[1][2]2005 ജൂൺ 6-ന് ആരംഭിച്ച ചിത്രീകരണം അരിസോണയിലും ദക്ഷിണ കാലിഫോർണിയയിലുമായി 30 ദിവസങ്ങൾ നീണ്ടു നിന്നു.[3]
ലിറ്റിൽ മിസ്സ് സൺഷൈൻ | |
---|---|
സംവിധാനം | ജോനാഥൻ ഡേയ്ടൺ, വലേരി ഫാരിസ് |
നിർമ്മാണം |
|
രചന | മൈക്കൽ ആർണ്ട്റ്റ് |
അഭിനേതാക്കൾ |
|
സംഗീതം | മൈക്കിൾ ഡാന |
ഛായാഗ്രഹണം | ടിം സുഹർസ്റ്റഡ് |
ചിത്രസംയോജനം | പമേല മാർട്ടിൻ |
സ്റ്റുഡിയോ |
|
വിതരണം | ഫോക്സ് സേർച്ച് ലൈറ്റ് പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യുഎസ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | 8 ദശലക്ഷം ഡോളർ |
സമയദൈർഘ്യം | 101 മിനിറ്റ് |
ആകെ | 100.5 ദശലക്ഷം ഡോളർ |
2006 ജനുവരി 20 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.[4] ഫെസ്റ്റിവലിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായി ഫോക്സ് സെർച്ച് ലൈറ്റ് പിക്ചേഴ്സ് ഈ ചിത്രത്തിൻ്റെ വിതരണം കരസ്ഥമാക്കി.[5] 2006 ജൂലൈ 26-ന് ഈ ചിത്രം അമേരിക്കയിൽ പരിമിതമായ രീതിയിൽ റിലീസ് ചെയ്തു, പിന്നീട് ഓഗസ്റ്റ് 18 മുതൽ വിപുലമായ രീതിയിൽ പ്രദർശനം ആരംഭിച്ചു.
ലിറ്റിൽ മിസ്സ് സൺഷൈൻ അന്താരാഷ്ട്ര ബോക്സ് ഓഫീസ് 100.5 ദശലക്ഷം ഡോളർ വരുമാനം നേടി. മികച്ച ചിത്രം ഉൾപ്പെടെ നാല് അക്കാദമി അവാർഡുകൾക്ക് ഈ സിനിമ നാമനിർദ്ദേശം ചെയ്യപ്പെടുകയും, രണ്ടെണ്ണം: മൈക്കൽ ആറൻഡിനു മികച്ച തിരക്കഥക്കും, അലൻ ആർകിനു മികച്ച സഹനടനുമുള്ള അക്കാദമി അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡും മറ്റ് നിരവധി പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.