സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ
യുഎസ്എയിലെ യൂട്ടായിലെ പാർക്ക് സിറ്റിയിൽ നടക്കുന്ന ചലച്ചിത്രമേള / From Wikipedia, the free encyclopedia
സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, യുട്ടായിലെ പാർക്ക് സിറ്റിയിൽ വർഷംതോറും നടത്തപ്പെടുന്ന സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പൊതു പരിപാടിയാണ്. 2016-ൽ 46,660 ൽപ്പരം പേർ പങ്കെടുത്ത ഈ പരിപാടി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സ്വതന്ത്ര ഫിലിം ഫെസ്റ്റിവൽ ആണ്.[1] യുട്ടായിൽ സാൾട്ട് ലേക് സിറ്റിലെ പാർക്ക് സിറ്റിയിലും ഒപ്പം സൺഡാൻസ് റിസോർട്ടിലുമായി ജനുവരി മാസത്തിൽ നടത്തപ്പെടുന്ന ഈ മേള അമേരിക്കയിൽനിന്നുള്ള പുതുസൃഷ്ടികളുടേയും അന്തർദേശീയ തലത്തിലുള്ള സ്വതന്ത്ര സിനിമാ നിർമ്മാതാക്കളുടെ പുതിയ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ്.[2] മത്സരവിഭാഗത്തിൽ അമേരിക്കയിൽനിന്നും അന്താരാഷ്ടതലത്തിൽനിന്നുമുള്ള നാടകീയ സിനിമകളും ഡോക്യുമെന്ററി സിനിമകൾ, മുഴുനീള ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഉൾപ്പെടുന്നതു കൂടാതെ ഒരു കൂട്ടം മത്സരവിഭാഗത്തിനു പുറത്തുള്ള വിഭാഗത്തിലുള്ളവയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുന്നു. 2019 സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ ജനുവരി 24 മുതൽ ഫെബ്രുവരി 3 വരെ ആയിരുന്നു.