ലിനക്സ് മിന്റ്
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ഉബുണ്ടു[5][6] അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്[7]. ആകർഷകമായ സിന്നമൺ ഡെസ്ക്ടോപ്പ് ആണ് ലിനക്സ് മിന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ് ഇങ്ങനെ ചെയ്തത്.[8]
നിർമ്മാതാവ് | Clément Lefèbvre and community[1] |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | ഓഗസ്റ്റ് 27, 2006; 17 വർഷങ്ങൾക്ക് മുമ്പ് (2006-08-27) |
നൂതന പൂർണ്ണരൂപം | Linux Mint 21.1 “Vera”[2] / ഡിസംബർ 20, 2022; 19 മാസങ്ങൾക്ക് മുമ്പ് (2022-12-20) Linux Mint Debian Edition 5 "Elsie" / March 20, 2022 |
ലഭ്യമായ ഭാഷ(കൾ) | Multilingual[3] |
പുതുക്കുന്ന രീതി | APT (+ Software Manager, Update Manager & Synaptic user interfaces) |
പാക്കേജ് മാനേജർ | dpkg & Flatpak |
സപ്പോർട്ട് പ്ലാറ്റ്ഫോം | x86-64 and x86 |
കേർണൽ തരം | Monolithic (Linux) |
Userland | GNU |
യൂസർ ഇന്റർഫേസ്' | |
വെബ് സൈറ്റ് | linuxmint |
എറ്റവും പുതിയ പതിപ്പ് "ലിനക്സ് മിന്റ് 20.03 "യുനാ" എന്ന പേരിൽ അറിയപ്പെടുന്നു. ലിനക്സ് മിൻറ് അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ടത് 2022 ജൂലൈയിലാണ് .