![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f7/Gnome_3.2_shell.png/640px-Gnome_3.2_shell.png&w=640&q=50)
ഗ്നോം
From Wikipedia, the free encyclopedia
ഗ്നോം[3] (ജിനോം എന്നും ഉച്ഛരിക്കാറുണ്ട്[4]) സ്വതന്ത്ര പ്രവർത്തകസംവിധാനങ്ങൾക്കായുള്ള ഈടുറ്റതും ലളിതവുമായ പണിയിടസംവിധാനം ആണു്. ഗ്നു നെറ്റ്വർക്ക് ഒബ്ജക്റ്റ് മോഡൽ എൻവയോൺമെന്റ് (GNU Network Object Model Environment) എന്നതിന്റെ ചുരുക്കപ്പേരായാണു് ഗ്നോം (GNOME) ഉപയോഗിക്കുന്നതെങ്കിലും[5]ഗ്നോം ഇപ്പോൾ ഒരു വാക്കു തന്നെയായി മാറിയിരിയ്ക്കുന്നു.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
![]() | |
![]() ഗ്നോം 3.2.0 ആർച്ച് ലിനക്സിൽ. | |
വികസിപ്പിച്ചത് | ദ ഗ്നോം പ്രൊജക്ട് |
---|---|
ആദ്യപതിപ്പ് | മാർച്ച് 3, 1999 (1999-03-03) |
റെപോസിറ്ററി | ![]() |
ഭാഷ | സി, സി++, പൈതൺ, വല, ജാവാസ്ക്രിപ്റ്റ്[1] |
ഓപ്പറേറ്റിങ് സിസ്റ്റം | എക്സ് പതിനൊന്നുള്ള (X11) യൂണിക്സ്-പോലെയുള്ളവ |
ലഭ്യമായ ഭാഷകൾ | അമ്പതിലധികം ഭാഷകളിൽ[2] |
തരം | പണിയിട പരിസ്ഥിതി |
അനുമതിപത്രം | ഗ്നു എൽജിപിഎൽ, ഗ്നു ജിപിഎൽ |
വെബ്സൈറ്റ് | www |
അടയ്ക്കുക
പ്രശസ്ത ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു[6], ഫെഡോറ[7], ഡെബിയൻ[8] തുടങ്ങിയവയുടെ സഹജമായ പണിയിട സംവിധാനമായ ഗ്നോം അതിന്റെ ലാളിത്യത്തിനു പേരു് കേട്ടതാണു്. ഗ്നോം മലയാളമടക്കമുള്ള അമ്പതിൽപ്പരം ഭാഷകളിൽ ലഭ്യമാണു്. കേരളസർക്കാറിന്റെ ഐടി@സ്കൂൾ പദ്ധതിയുടെ ഭാഗമായ ഡെബിയൻ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ലിനക്സ് വിതരണത്തിലും, ഉബുണ്ടു അടിസ്ഥാന ലിനക്സ് വിതരണത്തിലും ഗ്നോം ആണു് ഉപയോഗിയ്ക്കുന്നതു്.