ഉപയോക്തൃ ഇടം
From Wikipedia, the free encyclopedia
ഒരു ആധുനിക കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം സാധാരണയായി വെർച്വൽ മെമ്മറിയെ കേർണൽ സ്പെയ്സും യൂസർ സ്പെയ്സും ആയി വേർതിരിക്കുന്നു. പ്രാഥമികമായി, ക്ഷുദ്രകരമായ(malicious) അല്ലെങ്കിൽ തെറ്റായ സോഫ്റ്റ്വെയർ പ്രവർത്തനരീതിയിൽ നിന്ന് മെമ്മറി പരിരക്ഷയും ഹാർഡ്വെയർ പരിരക്ഷയും നൽകുന്നതിന് ഈ വേർതിരിക്കൽ സഹായിക്കുന്നു.
ഒരു പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റം കേർണൽ, കേർണൽ എക്സ്റ്റെൻഷനുകൾ, മിക്ക ഉപകരണ ഡ്രൈവറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് കേർണൽ സ്പേസ് കർശനമായി കരുതിവച്ചിരിക്കുന്നു. അതിന് വിപരീതമായി, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ചില ഡ്രൈവറുകളും എക്സിക്യൂട്ട് ചെയ്യുന്ന മെമ്മറി ഏരിയയാണ് യൂസർ സ്പേസ്.