റാൾഫ് എം. സ്റ്റെയിൻമാൻ
From Wikipedia, the free encyclopedia
റാൾഫ് എം. സ്റ്റെയിൻമാൻ അഥവാ റാൾഫ് മാർവിൻ സ്റ്റെയിൻമാൻ (ജനുവരി 14, 1943 – സെപ്റ്റംബർ 30, 2011) റോക്ക് ഫെല്ലെർ സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനും ജീവകോശ ശാസ്ത്രജ്ഞനും ആയിരുന്നു. 1973ൽ, സസ്തനികളുടെ ത്വക്കിലെ രണ്ടാം നിര പ്രതിരോധ കോശങ്ങളെ കണ്ടെത്തി ഡെൻട്രിട്ടിക്ക് കോശങ്ങൾ[3] (Dendritic cells) എന്ന് നാമകരണം നടത്തിയത് സ്റ്റെയിൻമാനും സഹപ്രവർത്തകനായ സാന്‍വിൽ എ . കോഹനും ചേർന്നായിരുന്നു.[4],[5]. നിസർഗവും ആർജിതവുമായ രോഗപ്രതിരോധ വ്യവസ്തകളിൽ ഗവേഷണം നടത്തി, ശ്വേതാണുക്കളും ഡെൻട്രിട്ടിക്ക് കോശങ്ങളും പ്രയോജനപ്പെടുത്തി രോഗപ്രതിരോധ സംബന്ധ രോഗങ്ങളെ മനസ്സിലാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ പുതിയ ചികിത്സകളും വാക്സിനും വികസിപ്പിക്കുവാനും സാധിച്ചു.
വസ്തുതകൾ റാൾഫ് എം. സ്റ്റെയിൻമാൻ Ralph M. Steinman, ജനനം ...
റാൾഫ് എം. സ്റ്റെയിൻമാൻ Ralph M. Steinman | |
---|---|
ജനനം | (1943-01-14)ജനുവരി 14, 1943 |
മരണം | സെപ്റ്റംബർ 30, 2011(2011-09-30) (പ്രായം 68)[1] |
ദേശീയത | Canadian |
പൗരത്വം | Canadian |
കലാലയം | McGill University Harvard University |
അറിയപ്പെടുന്നത് | Discovery of dendritic cells and its role in adaptive immunity |
പുരസ്കാരങ്ങൾ | 2011 Nobel Prize in Physiology or Medicine (posthumous) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Immunology and cell biology |
സ്ഥാപനങ്ങൾ | Rockefeller University in New York City |
അക്കാദമിക് ഉപദേശകർ | Elizabeth Hay (Harvard) James G. Hirsch and Zanvil A. Cohn (Rockefeller University)[2] |
അടയ്ക്കുക