റബിയ ഖദീർ
From Wikipedia, the free encyclopedia
ഒരു ഉയ്ഗൂർ വംശ ബിസിനസുകാരിയും രാഷ്ട്രീയ പ്രവർത്തകയുമാണ് റബിയ ഖദീർ (Uyghur: رابىيە قادىر, Рабийә Қадир). 1946 നവംബർ 15 ന് ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്ങിലെ ആൾട്ടേ സിറ്റിയിൽ ജനിച്ചു. വലിയ സ്വത്തുക്കളുടെയും ഒരു ബഹുരാഷ്ട്ര കമ്പനികളുടെ കൂട്ടായമയുടെ ഉടമസ്ഥതയിലൂടെയും 1980 -കളിൽ കോടീശ്വരിയായി മാറി ഖദീർ. 1999 ൽ അറസ്റ്റിലാകുന്നതിന് മുമ്പ് ബീജിംഗിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിലും മറ്റ് രാഷ്ട്രീയ സ്ഥാപനങ്ങളിലും ഖദീർ വിവിധ പദവികൾ വഹിച്ചിരുന്നു. ചൈനീസ് സ്റ്റേറ്റ് മീഡിയ പ്രകാരം, കിഴക്കൻ തുർക്കിസ്ഥാൻ അനുകൂലമായി അമേരിക്കയിൽ ജോലി ചെയ്തിരുന്ന തന്റെ ഭർത്താവിന് രഹസ്യ ആഭ്യന്തര റഫറൻസ് റിപ്പോർട്ടുകൾ ചോർത്തിക്കൊടുത്തതിനായിരിന്നു കദീർ അറസ്റ്റു ചെയ്യപ്പെട്ടത്. 2005 ൽ വിട്ടയക്കപ്പെട്ടതോടെ അമേരിക്കയിലേക്ക് പലായനം ചെയ്ത ഖദീർ, വേൾഡ് ഉയ്ഗർ കോൺഗ്രസ് പോലുള്ള വിദേശ ഉയ്ഗർ സംഘടനകളുടെ നേതൃസ്ഥാനം ഏറ്റെടുത്തു.
റബിയ ഖദീർ | |
---|---|
رابىيە قادىر 热比娅·卡德尔 | |
2nd President of the World Uyghur Congress | |
ഓഫീസിൽ 27 November 2006 – 12 November 2017 | |
മുൻഗാമി | Erkin Alptekin |
പിൻഗാമി | Dolkun Isa |
President of the Uyghur American Association | |
ഓഫീസിൽ 2006–2011 | |
Member of the 8th Chinese People's Political Consultative Conference[1] | |
ഓഫീസിൽ March 1993 – March 1998 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1946-11-15) 15 നവംബർ 1946 (77 വയസ്സ്) Altay City, Altay Prefecture, Xinjiang, China |
രാഷ്ട്രീയ കക്ഷി | Communist Party of China (expelled 1999)[2][3][4] |
പങ്കാളികൾ | Abdurehim Tohti (m. 1962, div. 1977),[5] Sidik Haji Rozi (m. 1981) |
കുട്ടികൾ | 6 (with Abdurehim Tohti), 5 (with Sidik Rozi) |
വസതിs | Virginia,[6] United States |
ജോലി | Political activist |
വെബ്വിലാസം | World Uyghur Congress website |